- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
- ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് തുടക്കം; ലോഗോ പ്രകാശനവും ആഘോഷ കവാടം ഉദ്ഘാടനവും നടന്നു
- പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
Author: News Desk
മനാമ: അടുത്ത തിങ്കളാഴ്ച ബഹ്റൈനില്‍ കൂടിയ തോതില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാറ്റിന്റെ തീവ്രതയില്‍ കുറവുണ്ടായിരുന്നു. ശനിയാഴ്ച മുതല്‍ വടക്കന്‍ കാറ്റ് സജീവമാകും.വടക്കുപടിഞ്ഞാറന്‍ കാറ്റുകൂടി സജീവമാകുന്നതോടെ താപനിലയില്‍ കാര്യമായ കുറവനുഭവപ്പെടും. ഈ അവസ്ഥ തുടര്‍ന്ന് തിങ്കളാഴ്ച കൂടിയ അളവിലുള്ള തണുപ്പായിരിക്കും അനുഭവപ്പെടുക.
മനാമ: ബഹ്റൈനിലേക്ക് രണ്ടു കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ ഏഷ്യന്‍ വനിതയ്ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ പിടികൂടിയ കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.2025 ഒക്ടോബര്‍ നാലിനാണ് 37കാരിയായ ഇവര്‍ ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് വന്നിറങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന വലിയൊരു ബാക്ക്പാക്ക് സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
മനാമ: ബഹ്റൈനിലെ നുവൈദ്റാത്തിനടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.അല്‍ റിഖാ ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് തെരുവില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതന്ന് പോലീസ് അറിയിച്ചു. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയിലായ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി പത്തു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.കിംഗ് ഫഹദ് കോസ്വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഒരു ഡെലിവറി ജീവനക്കാരനില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിന്തുടര്ന്നത്. യാത്രയ്ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കൈവശം മയക്കുമരുന്നുണ്ടെന്ന് പോലീസ് നായ സൂചന നല്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.പോലീസ് പിടികൂടിയ ഇയാളുടെ വാഹനം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താലും കോടതി ഉത്തരവിട്ടു.
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമം വഴി വശീകരിച്ച് 14ഉം 15ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥനായി നടിച്ചാണ് പ്രതി പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈനില്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയുടെ ഉത്തരവ്
മനാമ: 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ജീവിതച്ചെലവ് അലവന്‍സ് വഴി താഴ്ന്ന വരുമാനക്കാരായ ബഹ്റൈനി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സാമൂഹിക വികസന മന്ത്രാലയത്തോട് ഉത്തരവിട്ടു.പൗരരെ കേന്ദ്രബിന്ദുവാക്കി സമഗ്ര വികസനം എന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമാമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കിയ നിര്ദേശങ്ങള്ക്കനുസൃതമായാണിത്.ഉത്തരവനുസരിച്ച് പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 300 ദിനാറില്‍ താഴെ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 130 ദിനാറായി അലവന്‍സ് വര്‍ധിപ്പിക്കും. പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 301നും 700നുമിടയില്‍ ദിനാര്‍ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ അലവന്‍സ് 97 ദിനാറായി വര്‍ധിപ്പിക്കും.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ ശക്തമായ പ്രവര്‍ത്തന പ്രകടനം കാഴ്ചവെച്ചു.ഗള്‍ഫ് എയറില്‍ നവംബര്‍ മാസത്തില്‍ 6,03,351 യാത്രക്കാരാണ് സഞ്ചരിച്ചത്. 4,376 വിമാനങ്ങള്‍ സര്‍വീസ് നടത്തി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 87% കൈവരിച്ചു.2024 നവംബറില്‍ യാത്രക്കാരുടെ എണ്ണം 4,74,917 ആയിരുന്നു. ഇതില്‍ 27% വര്‍ധനയാണുണ്ടായത്. വിമാനങ്ങളുടെ എണ്ണം 3,996ല്‍നിന്ന് 10% വര്‍ധിച്ചു. മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 74.8%ല്‍ നിന്ന് 87.0% ആയി വര്‍ധിച്ചു.ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എന്നിവയുടെ പിന്തുണയോടെ സുസ്ഥിരമായ പ്രകടനം കമ്പനി തുടരുകയാണെന്നും സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്ട്ടിന് ഗൗസ് പറഞ്ഞു.
മനാമ: ദേശീയ വനവല്‍ക്കരണ പദ്ധതി പ്രകാരമുള്ള 2025ലെ വാര്‍ഷിക വനവല്‍ക്കരണ ലക്ഷ്യം മറികടന്ന് ബഹ്റൈന്‍. ഇതിന്റെ അടയാളമായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ മനാമ മുനിസിപ്പാലിറ്റിയിലെ 191,000ാമത്തെ വൃക്ഷം നട്ടുപിടിപ്പിക്കുകയും നനയ്ക്കുകയും ചെയ്തു. പരിപാടിയില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.രാജ്യത്തുടനീളം വനവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് 2022ല്‍ വനവല്‍ക്കരണ പദ്ധതിആരംഭിച്ചത്.
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷയുമായി 2026 പിറന്നു. മുൻ വർഷങ്ങളെ പോലെ ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തിരുവനന്തപുരവും പുതുവത്സരം ആഘോഷമാക്കിയത്. വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് 40 അടി ഉയരത്തിലുള്ള കൂറ്റൻ പാപ്പാഞ്ഞിയെ തിരുവനന്തപുരത്ത് ഒരുക്കിയത്. സംഗീത വിരുന്ന്, ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. പുതുവര്‍ഷ പുലരിയിൽ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആഘോഷങ്ങൾക്ക് താൽക്കാലിക സമപനം കുറിച്ചത്. എല്ലാ വായനക്കാർക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
