- ‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്‌റൈനിൽ കാമ്പയിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; വിദ്യാരംഭം ഒക്ടോബർ 21ന്
- പ്രതിഷേധക്കാരെ അനധികൃതമായി തടഞ്ഞുവെക്കരുത്; നിരോധനാജ്ഞ നീക്കാനും സുപ്രീംകോടതി നിർദേശം
- സ്റ്റാർലിങ്ക് വിവാദം: മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്ത് എസ്. ഗുരുമൂർത്തി
- മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം
- നഴ്സിംഗ് സമൂഹത്തിന് സിംസിന്റെ ആദരം; വർക്ക് ഓഫ് മേഴ്സി പുരസ്കാരദാനം ഒക്ടോബർ 17ന്
- 6ജി മുന്നൊരുക്കങ്ങളുമായി ജിയോ; ഗിഗാ മിമോ റേഡിയോ അവതരിപ്പിച്ചു
- ഡോക്ടറുടെ സംശയം അന്വേഷണത്തിന് വഴിതുറന്നു; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ
Author: News Desk
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം എം അക്ബറിന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന “മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ പ്രഖ്യാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. ഓഗസ്റ്റ് 28 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിലാണ് പരിപാടി. വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ അൽ ഫുർഖാൻ സെന്റർ പ്രവർത്തകരായ മൂസ സുല്ലമി, ഷറഫുദ്ധീൻ, സുഹൈൽ ( വൈസ് പ്രസിഡൻ്റ്മാർ) മനാഫ് സി.കെ (ജനറൽ സെക്രട്ടറി), അബ്ദുൾ സലാം (പ്രോഗ്രാം കൺവീനർ), അബ്ദുൾ ബാസിത്ത് അനാറത്ത് ( യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാനിദ് (ഫൈനാൻസ് സെക്രട്ടറി), മുജീബ് (വളണ്ടിയർ കാപ്റ്റൻ), അബ്‌ദുൾ ഹക്കിം (സൗണ്ട്), സഹീദ് പുഴക്കൽ (ഓഡിറ്റ്) എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ 38 പേർകൂടി അറസ്റ്റിലായി. വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 38 കേസുകളിലാണ് അറസ്റ്റ്. ഇതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,771 ആയും ആകെ അറസ്റ്റുകളുടെ എണ്ണം 10,535 ആയും ഉയർന്നു. ഓപ്പറേഷൻ ആരംഭിച്ചതുമുതൽ ഇതുവരെ 8,517.479 ഗ്രാം എംഡിഎംഎയും 1,100.086 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരിവസ്തുക്കൾ കൈവശംവച്ചതിന് 11 കേസുകളും എൻഡിപിഎസ് നിയമപ്രകാരം 27 കേസുകളും ഉൾപ്പെടുന്നു. കോട്പ നിയമപ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽനിന്ന് 0.655 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം പൊലീസ് ഒമ്പത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതുവരെ 9,362 ബോധവത്കരണ ക്ലാസുകളും 602 കൗൺസലിങ് സെഷനുകളും നടത്തി. സ്കൂൾ–കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,638…
പ്രവർത്തനരഹിതമായ സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തണമെന്ന് ബഹ്‌റൈൻ
മനാമ: തുടർച്ചയായി രണ്ട് വർഷം പൊതുയോഗം ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ സിവിൽ സൊസൈറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നിർദേശം. ബന്ധപ്പെട്ട സംഘടനകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുയോഗം വിളിച്ചുചേർക്കുകയും ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. മാർഗനിർദേശം ആവശ്യമുള്ള സംഘടനകളുടെ ഭരണസമിതികൾ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായ നില ക്രമപ്പെടുത്താത്ത സംഘടനകൾക്കെതിരെ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിച്ചേക്കും. സംഘടന പിരിച്ചുവിടുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിവിൽ സൊസൈറ്റി സംഘടനകൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കാര്യക്ഷമവും സുസ്ഥിരവുമായ സിവിൽ സൊസൈറ്റി മേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ മേൽനോട്ട നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.
തിരുവനന്തപുരം: മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതികരണം പക്ഷപാതപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസം പൂർത്തിയായിട്ടും സംസ്ഥാനത്ത് മാറ്റമോ വികസനമോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നതിനുള്ള കാര്യമായ നടപടികളുണ്ടായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അപകടകരമായ രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം ആരോപിച്ചു. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസങ്ങൾക്കെതിരായ വിദ്വേഷപരാമർശങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ അധികാരം ലഭിച്ചതോടെ ശബരിമലയെയും അയ്യപ്പവിശ്വാസികളെയും സർക്കാർ…
ഓസ്‌ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89 വയസ്സായിരുന്നു. ഓസ്‌ലോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 6.35ന് രാജാവ് സമാധാനപരമായി വിടവാങ്ങിയതായി നോർവേ രാജകൊട്ടാരം ഔദ്യോഗികമായി അറിയിച്ചു. 35 വർഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. 1937 ഫെബ്രുവരി 21ന് ജനിച്ച ഹരാൾഡ്, രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി നോർവേ ആക്രമിച്ചതിനെ തുടർന്ന് ബാല്യത്തിന്റെ ഒരു ഭാഗം അമേരിക്കയിൽ അഭയാർഥിയായാണ് ചെലവഴിച്ചത്. പിതാവ് കിരീടാവകാശി ഓലാവും മുത്തച്ഛൻ ഹാക്കോൺ ഏഴാമൻ രാജാവും അക്കാലത്ത് ലണ്ടനിൽനിന്നാണ് രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. യുദ്ധത്തിനുശേഷം നോർവേയിലേക്ക് മടങ്ങിയ ഹരാൾഡ് പിന്നീട് ഓക്‌സ്‌ഫഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തി. 1968ൽ സാധാരണ കുടുംബത്തിൽനിന്നുള്ള സോൻജ ഹരാൾഡ്‌സനെ അദ്ദേഹം വിവാഹം ചെയ്തു. സോൻജയെ വിവാഹം ചെയ്യാൻ അനുമതി ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന ഹരാൾഡിന്റെ നിലപാട് രാജകുടുംബത്തിന്റെ പരമ്പരാഗത വിവാഹരീതികളിൽ മാറ്റത്തിന് വഴിയൊരുക്കി. പിതാവ് ഓലാവ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തെ തുടർന്ന് 1991 ജനുവരി 17നാണ്…
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തോടെ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് അറിയിച്ചു. ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുള്ളതിന്റെ രേഖകൾ പൊലീസ് പരിശോധിച്ചു. ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ചികിത്സയിലാണെന്നും നാട്ടിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചതായി പൊലീസ് പറഞ്ഞു. 42 വർഷമായി പൊലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ഒരാളെക്കുറിച്ച് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയത്. പാസ്‌പോർട്ടും ദാമോദര മേനോന്റേത് സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തോടെ പൊലീസ് പരിശോധിച്ച പാസ്‌പോർട്ടും ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനും…
പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്‌റൈൻ ട്രാഫിക് വിഭാഗം
മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മുൻകരുതലുകളുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസിന്റെ സാന്നിധ്യം ശക്തമാക്കും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തും. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന രക്ഷാകർത്താക്കൾ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും സ്കൂൾ പരിസരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായ ബോധവത്കരണ പരിപാടികളും നടപ്പാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
മനാമ: മോഹൻലാൽ ആരാധകരുടെ ജീവകാരുണ്യ–സാമൂഹിക സേവന കൂട്ടായ്മയായ ലാൽ കെയേഴ്‌സ് ബഹ്‌റൈൻ ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷൈജു കാമ്പ്രത് പ്രസിഡന്റായും അരുൺ ജി. നെയ്യാർ സെക്രട്ടറിയായും അരുൺ തൈക്കാട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ഉണ്ണിയാണ് വൈസ് പ്രസിഡന്റ്. ഗോപേഷ് കുമാറിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്.എം. എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും. വിപിൻ രവീന്ദ്രൻ, അഖിൽ കെ.എം., വൈശാഖ്, പ്രജിൽ, നന്ദൻ, ജെയ്സൺ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. തിരൂരിൽ ഇന്നലെയായിരുന്നു സംഭവം. യുവതിയെ ട്രെയിനിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതിനിടെ യുവതിയെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും സഹയാത്രികർ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐയെയാണ് പിന്നീട് യുവാവ് ആക്രമിച്ചത്. അതേസമയം, പീഡനശ്രമവുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും മനപ്പൂർവം മർദ്ദിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിമേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 165 കടന്നു. വിദേശ വിനോദസഞ്ചാരികളും കൈലാസ്–മാനസരോവർ തീർഥാടകരുമടക്കം നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നേപ്പാളിലെ റാസുവ, നുവാക്കോട്ട് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പ്രളയത്തിൽ നിരവധി ഗ്രാമങ്ങളും വീടുകളും റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. ദുർഘടമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഹെലികോപ്റ്ററുകളും ആയിരക്കണക്കിന് രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കാണാതായവരിൽ കുറഞ്ഞത് 133 ഇന്ത്യക്കാരുണ്ട്. ഇവരിൽ ഭൂരിഭാഗവും കൈലാസ്–മാനസരോവർ തീർഥാടകരാണ്. തഞ്ചാവൂരിൽനിന്നുള്ള സംഘത്തിലെ 37 പേരെയും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരെയും കുറിച്ച് വിവരമില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, നേപ്പാളിലെത്തിയ മലയാളി വിനോദസഞ്ചാര സംഘം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. കാണാതായ വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി നേപ്പാൾ സർക്കാർ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ മരുന്നും ഭക്ഷണവും മറ്റ്…
