Author: News Desk

കീവ്: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനും സംഘർഷപരിഹാരത്തിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയ്ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജയശങ്കർ. റഷ്യയും യുക്രൈനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കരിങ്കടലിലെ വാണിജ്യക്കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ഇരുവരും ചർച്ച ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റഡോസ്ലാവ് സികോർസ്‌കി എന്നിവരുമായി നിർണായക ചർച്ചകൾ നടത്തി. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള വിഷയങ്ങൾ എന്നിവയിൽ അഭിപ്രായങ്ങൾ കൈമാറാൻ സന്ദർശനം അവസരമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

മനാമ: സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ചു. രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തെ അനുഗമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റോയൽ ഗാർഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. റോയൽ ഗാർഡും സ്റ്റുഡിയോ മാസ്റ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാരീരികവും വിദ്യാഭ്യാസപരവുമായ പരിശീലനങ്ങൾക്കൊപ്പം ജീവിതനൈപുണ്യങ്ങൾ വളർത്തുന്ന സമഗ്ര പരിശീലനാനുഭവമാണ് യുവ പങ്കാളികൾക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമ്പിലെത്തിയ രാജാവിനെ ഷെയ്ഖ് നാസർ ബിൻ ഹമദും ഷെയ്ഖ് ഖാലിദ് ബിൻ ഹമദും ചേർന്ന് സ്വീകരിച്ചു. യുവാക്കൾക്കായി…

Read More

കരിപ്പൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിലെ പ്രതിയും കുഞ്ഞിന്റെ പിതാവുമായ മലപ്പുറം പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖ് ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയെന്നാണ് വിവരം. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇയാൾ നാലോളം വിവാഹങ്ങൾ കഴിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഫാറൂഖിന്റെ ഭാര്യമാരിൽ ഒരാളെ കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഏകദേശം രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു. 28 വയസ്സുകാരിയായ യുവതിയിൽനിന്ന് നാപ്കിനിൽ ഒളിപ്പിച്ച 1.78 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം. തുടർന്ന് ഫാറൂഖിന്റെ യാത്രകൾ നിരീക്ഷിച്ച ഡി.ആർ.ഐ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. റാസൽഖൈമയിൽനിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ…

Read More

തിരുവനന്തപുരം: വിടുതലൈ ചിരുതൈകൾ കക്ഷി ഏർപ്പെടുത്തിയ പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റുവാങ്ങി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട്ടിൽനിന്നുള്ള എം.പിയും വി.സി.കെ അധ്യക്ഷനുമായ തോൽ. തിരുമാവളവനാണ് പുരസ്‌കാരം സമ്മാനിച്ചത്. മഹാത്മാ അയ്യങ്കാളിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളിയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം നിർമിക്കുന്നതും പരിഗണിക്കും. എല്ലാ മലയാളികളുടെയും മനസ്സിൽ അയ്യങ്കാളിയുടെ ഓർമ എക്കാലവും നിലനിൽക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കും. സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകിയ അയ്യങ്കാളിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്‌കാരം മുൻ മന്ത്രി സി. ദിവാകരന് സമ്മാനിച്ചു. നൂറുദിവസത്തെ ഭരണത്തിലൂടെ കേരളത്തിന്റെ താൽപര്യം മുഖ്യമന്ത്രിയുടെ കൈകളിൽ ഭദ്രമാണെന്ന് വി.ഡി. സതീശൻ തെളിയിച്ചതായി സി. ദിവാകരൻ പറഞ്ഞു.

Read More

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 23-നാണ് പി.എസ്. പ്രശാന്തിനെയും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ അജികുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. 2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി, 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൈമാറിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയുമാണ് സ്വർണം പൂശുന്നതിനായി പാളികൾ വീണ്ടും നൽകിയതെന്നും അന്വേഷണ സംഘം ആരോപിക്കുന്നു. കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ ഈ വാദം തള്ളിയ അന്വേഷണ സംഘം ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

മനാമ: ബഹ്‌റൈനിലെ പ്രവർത്തനത്തിന്റെ 20-ാം വാർഷികം ആഘോഷിച്ച് ലുലു ഗ്രൂപ്പ്. രണ്ടു പതിറ്റാണ്ടായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, പ്രാദേശിക തൊഴിൽ, ഭക്ഷ്യസുരക്ഷ, ബഹ്‌റൈനി സംരംഭങ്ങൾ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്. https://youtu.be/VpJSc9spke4 ലുലു ദാന മാളിൽ നടന്ന ആഘോഷപരിപാടി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. തൊഴിൽ–നിയമകാര്യ മന്ത്രി യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ്, വ്യവസായ–വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റു, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലെ പ്രാരംഭ പ്രവർത്തനങ്ങളിൽനിന്ന് വളർന്ന് നിലവിൽ രാജ്യത്തുടനീളം 13 സ്റ്റോറുകളുള്ള പ്രധാന റീട്ടെയിൽ ശൃംഖലയായി ലുലു മാറിയിട്ടുണ്ട്. പ്രവർത്തനവിപുലീകരണത്തിനൊപ്പം ബഹ്‌റൈനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക പ്രതിഭകളെ വളർത്തുക, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കർഷകരുമായും ഉൽപാദകരുമായും സംരംഭകരുമായും സഹകരണം വർധിപ്പിക്കുക തുടങ്ങിയ മേഖലകൾക്ക് ഗ്രൂപ്പ് പ്രാധാന്യം നൽകി. നിലവിൽ 150-ലധികം ബഹ്‌റൈനി…

Read More

മനാമ: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും ബഹ്‌റൈൻ അനുശോചനം അറിയിച്ചു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ നേപ്പാൾ എംബസി സന്ദർശിച്ചാണ് രാജ്യത്തിന്റെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചത്. റസുവയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. നേപ്പാൾ അംബാസഡർ തീർഥ രാജ് വാഗ്‌ലെയെ സന്ദർശിച്ച ഡോ. അൽ സയാനി, ദുരന്തബാധിതരുടെ കുടുംബങ്ങളോടുള്ള ബഹ്‌റൈന്റെ ആത്മാർഥമായ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ ജനതയോടൊപ്പം ബഹ്‌റൈൻ നിലകൊള്ളുന്നതായും രാജ്യം പൂർണ ഐക്യദാർഢ്യവും സഹാനുഭൂതിയും അറിയിക്കുന്നതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Read More

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. സിപിഎമ്മിന്റെ പിന്തുണയോടെ യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് സിപിഎം അംഗം പിന്തുണ നൽകിയത്. ഇതോടെ കോൺഗ്രസ് അംഗം വി.പി. മനോജ് കുമാർ പഞ്ചായത്ത് പ്രസിഡന്റാകും. നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. തുടർന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ പ്രമേയം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ യുഡിഎഫിന് നിർണായകമായത്. ഒരു സിപിഎം അംഗം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെ യുഡിഎഫ് അധികാരത്തിലെത്തുകയായിരുന്നു. ആറ് അംഗങ്ങൾ വീതമുള്ള കോൺഗ്രസും ബിജെപിയും തമ്മിലുള്ള തുല്യബലത്തിനിടെ സിപിഎമ്മിന്റെ…

Read More

തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ പുസ്തകങ്ങൾ വായിച്ചാൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 106 പേരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്ത കേസിന്റെ തുടരന്വേഷണം സൈബർ ക്രൈം വിഭാഗത്തിന് കൈമാറാൻ തീരുമാനം. കേസിന്റെ വ്യാപ്തിയും ഗൗരവവും പരിഗണിച്ച് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലുണ്ട്. തട്ടിപ്പിന് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ആറുപേർക്കെതിരെ വിതുര പോലീസ് കേസെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നെടുമങ്ങാട് ഡിവൈ.എസ്.പി റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് സമർപ്പിച്ചു. തൊളിക്കോട് തേവൻപാറ സുമയ്യ മൻസിലിൽ മുഹമ്മദ് സാബിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എൻടിഎൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ‘എൻടിഎൽ’ മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെന്നാണ് പരാതി. ആളുകൾക്ക് ആപ്പ് പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തവർക്കെതിരെയാണ് പ്രാഥമികമായി കേസെടുത്തത്. എന്നാൽ, കമ്പനി അധികൃതർ തങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന്റെ ഭാഗമാക്കിയതാണെന്ന് ആരോപിച്ച് ഇടനിലക്കാരനായ തൊളിക്കോട് സ്വദേശി സനോഫറും വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദ്യം…

Read More

തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ വിവാദ പരാമർശത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാന്തപുരത്തിന്റെ പ്രസ്താവനയോട് ശക്തമായ വിയോജിപ്പാണുള്ളത്. ഇത്തരം പരാമർശങ്ങൾ ഇസ്‌ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നബിദിന റാലികളുടെ ഭാഗമായി പലയിടങ്ങളിലും സ്ത്രീകൾ പങ്കെടുത്തതിനെ തുടർന്നാണ് കാന്തപുരം നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കുലർ പുറത്തിറക്കിയത്. ‘സ്ത്രീകളെ പ്രദർശിപ്പിക്കരുത്’ എന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് സർക്കുലറിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു. അതേസമയം, വിവാദ സർക്കുലറിന്റെ പേരിൽ കാന്തപുരത്തെ പൂർണമായി തള്ളിപ്പറയാതെയായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള പരാമർശമായിരിക്കാമെന്നും നിലവിലെ സാമൂഹിക സാഹചര്യമാണ് കാന്തപുരം ഉദ്ദേശിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇത് ഒരു മതപണ്ഡിതന്റെ അഭിപ്രായമാണെന്നും സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള…

Read More