Author: News Desk

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച വിവിധ രാജ്യക്കാരായ ഏഴു പേര്‍ അറസ്റ്റിലായി.വ്യത്യസ്ത ഇടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരില്‍നിന്ന് ഏതാണ്ട് 1,60,000 ദിനാര്‍ വിലവരുന്ന പത്തു കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അധികൃതരും കസ്റ്റംസ് അധികൃതരും ചേര്‍ന്ന് നടത്തിയ വ്യാപകമായ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം സജീവമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിനായുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നതിനു മുന്നോടിയായി ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിപാടികള്‍ നടത്തും.ഈ ക്യാമറകള്‍ വഴി റോഡുകളുടെ തത്സമയ നിരീക്ഷണമുണ്ടാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്റൈനില്‍ നഴ്സറികളുടെ പ്രവര്‍ത്തന മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനുള്ള 2012ലെ നിയമം നമ്പര്‍ 37ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഈ നിയമ ഭേദഗതി അനിവാര്യമാണെന്ന് അഹമ്മദ് അല്‍ സല്ലൂം എം.പി. പാര്‍ലമെന്റില്‍ പറഞ്ഞു. ഈ നിര്‍ദേശം സമര്‍പ്പിച്ചതിന് ശൂറ കൗണ്‍സിലിനെ അദ്ദേഹം അഭിനന്ദിച്ചു.നഴ്സറികള്‍ തുടങ്ങാനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതും ലൈസന്‍സില്ലാതെ നഴ്സറി നടത്തുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി.

Read More

മനാമ: ബഹ്റൈനിലെ നോര്‍ത്ത് മുഹറഖിലെ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.തുടര്‍ന്ന് ഈ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്കയച്ചു. ഹമദ് അല്‍ ദോയ്, അബ്ദുല്‍ വാഹിദ് ഖരാത്ത, ബദര്‍ അല്‍ തമീമി, ഹിഷാം അല്‍ അവാദി, ഡോ. ഹിഷാം അല്‍ അഷീരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനസമയം കുറച്ചത് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ എല്ലാ വിമാനങ്ങളിലും 2026 മദ്ധ്യത്തോടെ സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ എത്തിച്ചേരുന്നതുവരെ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സേവനമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. യാത്രാനുഭവത്തില്‍ പ്രകടമായ മാറ്റം വരുത്താനുള്ള ഒരു ഗുണപരമായ ചുവടുവെപ്പാണിത്.ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലിദ് ഹുസൈന്‍ താഖിയുടെയും നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യോമയാന മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അവാല്‍ പ്രൈവറ്റ് ടെര്‍മിനലില്‍വെച്ച് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ഗ്ലോബല്‍ ഹെഡ് നിക്ക് സീറ്റ്‌സും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലിങ്ക്, താഴ്ന്ന ഭൂമി ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വളര്‍ന്നുവരുന്ന ശൃംഖലയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ ലേറ്റന്‍സിയോടെ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്നു. ഈ സംവിധാനം സ്ഥിരതയുള്ള തത്സമയ കണക്റ്റിവിറ്റി നല്‍കും.

Read More

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പത്തോളം പേരെ രാഹുല്‍ ലൈംഗിക പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. എസ്ഐടി റജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍…

Read More

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. ലാൻ്റിം​ഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോ​ഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തിൽ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. 6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാ‍ർ. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത…

Read More

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനൊപ്പം ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. പുരസ്‌കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചാണ് ഈ സന്തോഷം പങ്കുവെച്ചത്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന നടി ഗ്രേസ് ആന്റണി, നടൻ ഇന്ദ്രൻസ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് മമ്മൂട്ടി. ‘പദയാത്ര’ പുരോഗമിക്കുന്നു മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക്…

Read More

കോഴിക്കോട്: മലയാളി യുവാവിന് ഓമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. കോഴിക്കോട് വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയ അന്‍സാര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഫുജൈറയിലെ മസാഫിയിലാണ് ദാരുണമായ സംഭവമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററില്‍ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

Read More

ദുബൈ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ‘ഇത്തവണ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ആറ് മാസം മുന്‍പ് വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. അനാവശ്യമായ ഗോസിപ്പുകള്‍ ഗള്‍ഫിലുള്ള മാധ്യമപ്രവര്‍ത്തകര്‍ ചെയ്യരുത്. നാട്ടില്‍ നിന്നായാലും അവര്‍ ചെയ്യരുത്. സത്യം അന്വേഷിക്കലാണ് മാധ്യമധര്‍മം. അതില്‍ സത്യമുണ്ടെങ്കില്‍ മാത്രമേ ടെലികാസ്റ്റ് ചെയ്യാവൂ. അതുകൊണ്ട് ശ്രദ്ധിക്കണം’ യൂസഫലി പറഞ്ഞു. ആറ് മാസം മുന്‍പ് അദ്ദേഹം തന്റെ വീട്ടില്‍ വന്നപ്പോള്‍ കണ്ടതാണ് അവസാനത്തെ കൂടിക്കാഴ്ചയെന്നും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More