Author: News Desk

മനാമ: ബഹ്റൈനിലെ എൻഎസ്എസ് സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഉചിതമായി ആഘോഷിച്ചു. രാവിലെ 6.30-ന് നടന്ന ചടങ്ങിൽ കെ എസ് സി എ എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ വേദി അംഗങ്ങളും മറ്റ് മെമ്പർമാരും പങ്കെടുത്തു. പ്രസിഡൻറ് രാജേഷ് നമ്പ്യാർ പതാക ഉയർത്തി. മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ രാജേഷ് നമ്പ്യാർ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ ദേശീയ ഗാനവും വന്ദേ മാതരവും ആലപിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അജേഷ്, അനിൽകുമാർ, അനൂപ് പിള്ള, ഡോ. ബിന്ദു നായർ, അരുൺ, സതീഷ് തുടങ്ങിയവരും, മറ്റ് അംഗങ്ങളായ ബിജു, ശശിധരൻ, സന്തോഷ്, സതീഷ് തുടങ്ങിയവരും പങ്കെടുത്തു.വനിതാ വേദിയെ പ്രതിനിധീകരിച്ച് രമ സന്തോഷ്, രാധ, ലീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സെക്രട്ടറി ഡോ. ബിന്ദു നായർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Read More

മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 23കാരന്‍ മരിച്ചു.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാര്‍ തകര്‍ന്നിട്ടുണ്ട്.അപകടവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പോലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ 50 വയസ്സിനു മുകളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയം കുറയ്ക്കാനും വാര്‍ഷിക അവധികള്‍ വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന സിവില്‍ സര്‍വീസ് നിയമ ഭേദഗതി നിര്‍ദേശം ശൂറ കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി. ഈ സാഹചര്യത്തില്‍ കരട് നിയമഭേദഗതി ബില്‍ പുനഃപരിശോധനയ്ക്കായി പാര്‍ലമെന്റിന് തിരിച്ചയയ്ക്കും. ബില്ലില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ചില അംഗങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ബില്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും പൊതുമേഖലാ ജീവനക്കാര്‍ക്കിടയിലുണ്ടാകേണ്ട തുല്യത ഇല്ലാതാക്കുന്നതാണെന്നും പൊതുഖജനാവിന് ബാധ്യത സൃഷ്ടിക്കുന്നതാണെന്നും അവര്‍ വാദിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 88 വിദേശ തൊഴിലാളികളെ നാടുകടത്തി.1,171 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 14 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.മറ്റു നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. അറിയിച്ചു.

Read More

മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ആയിഷ അഹമ്മദ് സഖര്‍ അല്‍ മാരി പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ (എം.ഒ.യു) സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ഒപ്പുവച്ചു. വിദ്യാഭ്യാസ, സാമൂഹിക സംഭാവനകളിലൂടെ സന്തുലിതരും ഉത്തരവാദിത്തമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അല്‍ ഹജ്രി പറഞ്ഞു. പള്ളി നിര്‍മ്മാണം സുഗമമാക്കുന്നതിലും ജീവകാരുണ്യ പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. 1,729.8 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി സ്ഥലത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനാ ഹാളുകളും ആരോഗ്യ സൗകര്യങ്ങളും വിശ്രമമുറികളും ഇമാമിനും മുഅതിനും താമസ സൗകര്യങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വഖഫ് വാണിജ്യ കടകളുമുണ്ടാകും.

Read More

മനാമ: രണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തപാല്‍ പാര്‍സല്‍ വഴി ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികളായ ഏഷ്യന്‍ ദമ്പതികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മയക്കുമരുന്ന് കടത്തി എന്ന കുറ്റം ഇരുവരും നിഷേധിച്ചു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചു. തങ്ങള്‍ക്ക് ഒരു പിഞ്ചുകുഞ്ഞുണ്ടെന്നും അതിനെ സംരക്ഷിക്കുന്നതിനായി വിട്ടയയ്ക്കണമെന്നും ഭാര്യ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഭര്‍ത്താവ് ഇതിനെ പിന്തുണച്ച് സംസാരിച്ചു.തങ്ങളുടെ പേരിലെത്തിയ പാര്‍സലുകളില്‍ മയക്കുമരുന്നുള്ള കാര്യം അറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. കേസില്‍ പ്രതിയായ സ്ത്രീ ഒരു വനിതാ സലൂണിലെ ജീവനക്കാരിയും ഭര്‍ത്താവ് മറ്റൊരു സ്ഥാപനത്തില്‍ സെയില്‍സ്മാനുമാണ്.

Read More

മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ആയിഷ അഹമ്മദ് സഖര്‍ അല്‍ മാരി പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ (എം.ഒ.യു) സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ഒപ്പുവച്ചു.വിദ്യാഭ്യാസ, സാമൂഹിക സംഭാവനകളിലൂടെ സന്തുലിതരും ഉത്തരവാദിത്തമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അല്‍ ഹജ്രി പറഞ്ഞു. പള്ളി നിര്‍മ്മാണം സുഗമമാക്കുന്നതിലും ജീവകാരുണ്യ പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.1,729.8 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി സ്ഥലത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനാ ഹാളുകളും ആരോഗ്യ സൗകര്യങ്ങളും വിശ്രമമുറികളും ഇമാമിനും മുഅതിനും താമസ സൗകര്യങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വഖഫ് വാണിജ്യ കടകളുമുണ്ടാകും.

Read More

സൗഹൃദവും മത്സരവീര്യവും കൈകോർത്ത ഇടപ്പാളയം മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് (MCL) സീസൺ 3 ആവേശകരമായി സമാപിച്ചു. അബു ഖുവ യൂത്ത് കൾച്ചറൽ ആൻഡ് സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമേകുന്ന മത്സരങ്ങളാണ് അരങ്ങേറിയത്. ടസ്കേഴ്സ് തവനൂർ, കൊമ്പൻസ് കാലടി, ഈഗിൾസ് ഇടപ്പാളയം, വൈപ്പേഴ്സ് വട്ടംകുളം എന്നീ നാല് ശക്തരായ ടീമുകൾ കിരീടത്തിനായി പോരാട്ടത്തിനിറങ്ങി ആവേശകരമായ ഫൈനലിൽ തവനൂർ ടസ്കേഴ്സിനെ 50 റൺസിന് പരാജയപ്പെടുത്തി കൊമ്പൻസ് കാലടി കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത കൊമ്പൻസ് കാലടി, നിശ്ചിത 6 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 105 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തവനൂർ ടസ്കേഴ്സിന് 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഫൈനൽ മത്സരത്തിൽ തിളങ്ങിയ ശരത്,മത്സരത്തിലെ താരം (Player of the Match) മികച്ച ബാറ്റർ (Best Batter) എന്ന പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച രീതിയിൽ മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഇടപ്പാളയം സ്പോർട്സ് വിംഗ് സന്തോഷം രേഖപ്പെടുത്തി. കൺവീനർ ഷാഹുൽ കാലടി, ഇടപ്പാളയം പ്രസിഡന്റ് വിനീഷ്, സ്പോർട്സ് വിംഗ് കോർഡിനേറ്റർ ശ്രീ ഹാരിസ്, സ്പോർട്സ് സെക്രട്ടറി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് വിജയകരമായി നടത്തിയത്. എക്സിക്യൂട്ടീവ് അംഗങ്ങൾ, ടീം ഉടമകൾ, മാനേജർമാർ, കളിക്കാർ എന്നിവരുടെ ഏകോപിതമായ പരിശ്രമമാണ് MCL സീസൺ 3-നെ വർണ്ണാഭവും ആവേശവും നിറഞ്ഞൊരു കായികോത്സവമാക്കി മാറ്റിയത്.

Read More

രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ്   ദേശീയ പതാക ഉയർത്തി  റിപ്പബ്ലിക് ദിന സന്ദേശം  നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ സ്റ്റെഫി മരിയ അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ട്രഷറര്‍ ജെയ്സൺ മഞ്ഞളി, ലിയോൺസ് ഇട്ടിര,ലേഡിസ് വിംഗ് വൈസ് പ്രസിഡന്റ്‌ ജിൻസി ലിയോൺസ്, ട്രഷറര്‍ സുനു ജോസഫ്, ഷാന്റി ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോസഫ് പി റ്റി നെൽസൺ വർഗീസ് പ്രസിഡൻറ്റ് ജനറൽ സെക്രട്ടറി

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ധനകാര്യ,ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ  അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു, തുടർന്ന് പതാക വന്ദനം  നടത്തി. സ്കൗട്ട്സ്  ആൻഡ് ഗൈഡ്‌സും സ്‌കൂൾ ബാൻഡും പങ്കെടുത്ത പരേഡ് നടന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ്  തന്റെ അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച…

Read More