- ‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്റൈനിൽ കാമ്പയിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; വിദ്യാരംഭം ഒക്ടോബർ 21ന്
- പ്രതിഷേധക്കാരെ അനധികൃതമായി തടഞ്ഞുവെക്കരുത്; നിരോധനാജ്ഞ നീക്കാനും സുപ്രീംകോടതി നിർദേശം
- സ്റ്റാർലിങ്ക് വിവാദം: മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്ത് എസ്. ഗുരുമൂർത്തി
- മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം
- നഴ്സിംഗ് സമൂഹത്തിന് സിംസിന്റെ ആദരം; വർക്ക് ഓഫ് മേഴ്സി പുരസ്കാരദാനം ഒക്ടോബർ 17ന്
- 6ജി മുന്നൊരുക്കങ്ങളുമായി ജിയോ; ഗിഗാ മിമോ റേഡിയോ അവതരിപ്പിച്ചു
- ഡോക്ടറുടെ സംശയം അന്വേഷണത്തിന് വഴിതുറന്നു; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ
Author: News Desk
കൊച്ചി: മിനിമം യാത്രാനിരക്ക് 15 രൂപയായി വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചിട്ടുണ്ട്. സമരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടായേക്കും. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്നാണ് ബസുടമകളുടെ നിലപാട്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും അവർ ആരോപിക്കുന്നു. ഈ നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ വിദഗ്ധസമിതിയുടെ റിപ്പോർട്ടിലില്ലെന്നും നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. തുടർനടപടികൾ തീരുമാനിക്കുന്നതിനായി സ്വകാര്യ ബസുടമകളുടെ സംഘടനകൾ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയിപ്പ്.
യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
മോസ്‌കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ മൂന്നുദിവസത്തേക്ക് നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടതായി റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി യു.എസ്. പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും മോസ്‌കോയിലെത്തിയതിന് പിന്നാലെയാണ് തീരുമാനം. യു.എസ്. പ്രതിനിധികളുടെ സന്ദർശനകാലത്ത് കീവ് ആക്രമണം നടത്തില്ലെന്നും റഷ്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി നേരത്തേ ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങളുമായാണ് വിറ്റ്കോഫും കുഷ്‌നറും മോസ്‌കോയിലെത്തിയതെന്നാണ് വിവരം. റഷ്യൻ അധികൃതരുമായും പ്രസിഡന്റ് പുടിനുമായും ചർച്ച നടത്തിയശേഷം യു.എസ്. സംഘം കീവിലേക്ക് തിരിക്കും. അവിടെ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ഇരുവരും കീവ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്. റഷ്യൻ മിസൈൽ ആക്രമണങ്ങളും യുക്രെയ്‌നിന്റെ ഡ്രോൺ തിരിച്ചടികളും ശക്തമായ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ സമാധാനനീക്കം. ചർച്ചകളുടെ പുരോഗതി റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
മനാമ: മലേഷ്യയിൽ നടക്കുന്ന 2026ലെ ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയുടെ ഭാഗമായി ലോകപ്രശസ്ത ഡച്ച് ഡിജെയും സംഗീത നിർമാതാവുമായ മാർട്ടിൻ ഗാരിക്സ് തത്സമയ സംഗീതപരിപാടി അവതരിപ്പിക്കും. ഒക്ടോബർ നാലിന് സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ മത്സരശേഷമാണ് സംഗീതവിരുന്ന് അരങ്ങേറുക. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഇൻ മലേഷ്യ 2026 സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഏഴിന് അർധരാത്രിക്ക് മുമ്പ് റേസ് വീക്കെൻഡ് ടിക്കറ്റ് വാങ്ങുന്നവർക്ക് മാത്രമാണ് സംഗീതപരിപാടിക്കുള്ള ടിക്കറ്റ് അപ്‌ഗ്രേഡ് ലഭിക്കുക. സെപ്റ്റംബർ എട്ടുമുതൽ ഒരാൾക്ക് 100 അമേരിക്കൻ ഡോളർ നിരക്കിൽ അപ്‌ഗ്രേഡ് ചെയ്യാം. വേദിയുടെ പരിമിതമായ ശേഷി പരിഗണിച്ച് ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകിയായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക. അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ടിക്കറ്റ് ഉടമകൾക്ക് ഇ-മെയിലിലൂടെ നേരിട്ട് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. സംഗീതപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…
മനാമ: ജീവകാരുണ്യവും മാനുഷികസേവനവും ബഹ്‌റൈനി സമൂഹത്തിന്റെ ഐക്യദാർഢ്യം, സഹാനുഭൂതി, ഉദാരത എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഉറച്ച ദേശീയ സമീപനമാണെന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർധിപ്പിക്കാനും സമൂഹത്തിൽ സുസ്ഥിരമായ ഗുണഫലങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങളെ പരിചയപ്പെടുത്താനുമുള്ള അവസരമാണ് ഈ ദിനാചരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ദർശനവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശങ്ങളും രാജ്യത്തെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായിച്ചതായി മന്ത്രി പറഞ്ഞു. രാജാവിന്റെ മാനുഷിക പ്രവർത്തന–യുവജനകാര്യ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തെയും മന്ത്രി പ്രശംസിച്ചു. ബഹ്‌റൈനകത്തും വിദേശത്തും ദുരിതാശ്വാസ, മാനുഷിക സേവന മേഖലകളിൽ ഫൗണ്ടേഷൻ…
ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
മനാമ: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. പൗരന്മാരും പ്രവാസികളും ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർഥിച്ചു. വ്യാജ ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും കൈക്കലാക്കാൻ തട്ടിപ്പുകാർ ശ്രമിച്ചേക്കാം. അതിനാൽ സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കാതെയും ഔദ്യോഗികമാണെന്ന് ഉറപ്പാക്കാതെയും പണമിടപാടുകൾ നടത്തരുത്. ട്രാഫിക് പിഴകൾ ബഹ്‌റൈൻ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ അടയ്ക്കാവൂവെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൈഗവ് (MyGov) മൊബൈൽ ആപ്പും ദേശീയ ഇ-ഗവൺമെന്റ് പോർട്ടലായ bahrain.bh-ഉം ഇതിനായി ഉപയോഗിക്കാം. ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കാതെ അവ അവഗണിക്കണമെന്നും സ്വകാര്യ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കുവയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ജാഗ്രതാ നിർദേശം പുറത്തുവിട്ടത്.
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപുണ്ടായിരുന്ന നിലയെയും മറികടന്നു. സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ജൂലൈയിൽ 7,12,357 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. ജൂണിൽ രേഖപ്പെടുത്തിയ 6,43,725 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിലെ വർധന 10.7 ശതമാനമാണ്. ഇറാൻ ആക്രമണങ്ങളെത്തുടർന്ന് വ്യോമപാത അടച്ചിട്ടതിന് ശേഷം ഏപ്രിൽ എട്ടിനാണ് ബഹ്‌റൈൻ വിമാന സർവീസുകൾ പുനരാരംഭിച്ചത്. ഏപ്രിലിൽ 76,400 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. മേയിൽ ഇത് 4,87,100 ആയും ജൂണിൽ 6,43,725 ആയും ഉയർന്നു. ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 7.12 ലക്ഷം കടന്നതോടെ മൂന്ന് മാസത്തിനിടെ 832.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിമാന സർവീസുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനയുണ്ടായി. ജൂലൈയിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6,542 വിമാന സർവീസുകളാണ് രേഖപ്പെടുത്തിയത്. ബഹ്‌റൈൻ വ്യോമപാതയിലൂടെ കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. കാർഗോ മേഖലയിലും മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ മാത്രം വിമാനത്താവളം വഴി…
‘മകളെ ഭീഷണിപ്പെടുത്തി, എന്നെ പിടിച്ചുതള്ളി’; രമ്യാ ഹരിദാസിന്റെ സംഘത്തിനെതിരെ പ്രാദേശിക നേതാവിന്റെ ഭാര്യ
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ. കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ ഭാര്യ സിനിയാണ് സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. എംഎൽഎ ആയതുകൊണ്ടാണ് സംഘത്തെ വീട്ടിലേക്ക് കയറ്റിയതെന്നും താനും മക്കളും മാത്രമുള്ള സമയത്താണ് മൂന്ന്–നാല് പേർ വീട്ടിലെത്തിയതെന്നും സിനി പറഞ്ഞു. രമ്യാ ഹരിദാസും സംഘത്തിലുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. “പാളയം പ്രദീപ് മകളെ ഭീഷണിപ്പെടുത്തി. എന്നെ പിടിച്ചുതള്ളി. മകളെ വിളിച്ച് ഫോൺ നൽകി അതിലുള്ളത് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടു. മൂന്ന്–നാല് തവണ മകളെ ഭീഷണിപ്പെടുത്തി വായിക്കാൻ നിർബന്ധിച്ചു. ഇതോടെ മകൾ കരഞ്ഞു. എന്തിനാണ് ഇങ്ങനെ വായിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് എന്നെ പിടിച്ചുതള്ളിയത്,” സിനി പറഞ്ഞു. സംഭവത്തിന് പിന്നാലെ വീട്ടിലെ കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്തതായും സിനി ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ പുളിമൂട്ടിലുള്ള…
മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളെയും തീരുവ പ്രഖ്യാപനങ്ങളെയും പരോക്ഷമായി വിമർശിച്ച് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവർ. മുംബൈയിൽ സംഘടിപ്പിച്ച ഇന്ത്യ–ബെൽജിയം ഉന്നതതല സംവാദത്തിൽ ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “ചിലർ തിങ്കളാഴ്ച ഒരു തീരുമാനമെടുക്കുന്നു, ബുധനാഴ്ച അത് പിൻവലിക്കുന്നു, ശനിയാഴ്ച വീണ്ടും നടപ്പാക്കുന്നു. മറ്റുചിലർ വിപണികളെ തകർക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടത്തുന്നു,” ഡി വേവർ പറഞ്ഞു. പരാമർശത്തെ സദസ്സ് കൈയടിയോടെ സ്വീകരിച്ചതിന് പിന്നാലെ, “നിങ്ങളുടെ കൈയടിയിൽനിന്ന് ഞാൻ ആരെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായതായി വ്യക്തമാണ്,” എന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു. വൻശക്തികളുടെ സംരക്ഷണവാദവും ഏകപക്ഷീയമായ തീരുവ ചുമത്തലും ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും ബെൽജിയം പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡി വേവർ പ്രശംസിച്ചു. ലോകനേതാക്കളുടെ പ്രസംഗങ്ങൾ പലപ്പോഴും ആശങ്ക സൃഷ്ടിക്കുമ്പോൾ, നരേന്ദ്ര മോദി സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കുമെന്നും അദ്ദേഹം ജ്ഞാനിയായ നേതാവാണെന്നും ഡി വേവർ…
ന്യൂഡൽഹി: ഫുക്കറ്റ്–ഡൽഹി സർവീസ് നടത്തിയ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷയ്ക്കാണ് കമ്പനി പരമപ്രധാന പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ, ശാരീരികക്ഷമതാ വ്യവസ്ഥകൾ, നിയന്ത്രണ നിർദേശങ്ങൾ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ അടിയന്തരമായി സർവീസിൽനിന്ന് പിരിച്ചുവിട്ടതെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴ്ന്നിരുന്നു. സംഭവത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനു പിന്നാലെ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്‌സ്‌പ്രസിലെയും പൈലറ്റുമാർക്ക് ലഹരിനിർണയ പരിശോധന നിർബന്ധമാക്കുകയും ചെയ്തു.
‘ഇസ്‌ലാമിൽ ലിംഗവിവേചനമില്ല; സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല’; കാന്തപുരത്തിന്റെ നിലപാട് തള്ളി പാളയം ഇമാം
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനും വീടിന് പുറത്തിറങ്ങുന്നതിനുമെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്‌ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങളിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബയിൽ ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചായിരുന്നു ഇമാമിന്റെ വിശദീകരണം. സ്വന്തം ആവശ്യങ്ങൾക്കായി സ്ത്രീകൾക്ക് പുറത്തിറങ്ങാമെന്നും അവരുടെ സാമൂഹിക ഇടപെടലുകൾക്ക് മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ കാലത്തുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇമാം ചൂണ്ടിക്കാട്ടി. പ്രവാചകപത്‌നി ആയിഷ ബീവി പൊതുരംഗത്ത് സജീവമായി ഇടപെടുകയും പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടമുൾപ്പെടെയുള്ള സുപ്രധാന ഭരണച്ചുമതലകൾ സ്ത്രീകൾക്ക് നൽകിയിരുന്നതായും ഇമാം പറഞ്ഞു. പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യത്തെയും നേതൃത്വത്തെയും എതിർക്കുന്ന യാഥാസ്ഥിതിക നിലപാടുകൾക്കുള്ള ശക്തമായ മറുപടിയായാണ് പാളയം ഇമാമിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
