- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ പദ്ധതിയുടെ ഭാഗമായി, ക്യാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി നമ്മുടെ പള്ളിയിൽ നിന്ന് പ്രായഭേദമെന്യേ പത്തോളം പേരിൽ നിന്നും ശേഖരിച്ച മുടി ബന്ധപ്പെട്ട Cancer Care Centre-ലേക്ക് കൈമാറി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആയവർക്ക് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി ബെന്നി. പി. മാത്യു,വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രിയൂസ്,ട്രഷറർ ലിജോ. കെ. അലക്സ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ എന്നിവർക്കൊപ്പം ക്യാൻസർ കെയർ സെന്ററിനെ പ്രതിനിധീകരിച്ച് പദ്മ ചെവ്വാകുള, കെ ടി സലിം, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് ഹെയർ ഡൊണേറ്റ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. മൂന്നാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതിയെ കളിയാക്കരുതെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 2016ല്‍ വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം.
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വില്പനനികുതി നിരക്കുകൾ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം. 2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായാണ് ഈ നടപടി. 0.5 ശതമാനംമുതൽ 20 ശതമാനംവരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉത്പന്നങ്ങളുടെ നികുതിഘടനയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവില്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകൾ നിശ്ചയിക്കുന്നത്. പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനംവരെ വീര്യമുള്ള മദ്യ ഉത്പന്നങ്ങൾക്ക് 120 ശതമാനമായിരിക്കും വിൽപന നികുതി. 10 ശതമാനം മുതൽ 20 ശതമാനംവരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വില്പന നികുതി നിരക്കും നിശ്ചയിക്കും.
കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിർദ്ദേശം നൽകി. കെ.സി.എ യുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ താല്പര്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണം. അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികൾ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കണം.…
തിരുവനന്തപുരം: പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, കീമോതെറാപ്പി പാർശ്വഫലങ്ങൾ എന്നിവയിൽ പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനായി ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ – JPC സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. “പച്ചച്ചക്ക ഔഷധക്കലവറ: ഗവേഷണ കണ്ടെത്തലുകളും സാദ്ധ്യതകളും” എന്ന വിഷയത്തിൽ 2026 ജൂൺ 23-ന് ചൊവ്വാഴ്ച രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിൽ വെച്ചാണ് സെമിനാർ. രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. 10.00 മുതൽ 1.30 വരെ നടക്കുന്ന തീമാറ്റിക് സെമിനാറിൽ മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടറും JPC ജനറൽ കൺവീനറുമായ എസ്.ഡി. വേണുകുമാർ മോഡറേറ്റർ ആയിരിക്കും. പ്രധാന പ്രബന്ധാവതരണങ്ങൾ: ഡോ. ബി. പത്മകുമാർ – റിട്ട. പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴവിഷയം: പ്രമേഹം, ബി.പി, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയിലെ പുതിയ പഠന ഫലങ്ങൾ ജെയിംസ് ജോസഫ് – സ്ഥാപകൻ, ജാക്ക്ഫ്രൂട്ട് 365വിഷയം:…
മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ജൂൺ 15 മുതൽ 17 വരെ മൂന്ന് ദിവസങ്ങളിലായി ഇന്ത്യൻ ക്ലബ്ബിൽ നടന്ന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി ആവേശകരമായി മാറ്റുരച്ചു. ടൂർണമെന്റിൽ വലിയ തോതിൽ അംഗങ്ങളുടെ പങ്കാളിത്തമുണ്ടായതോടൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദിവസവും എത്തി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചത് മത്സരങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. ക്ലബ്ബിന്റെ സൗഹൃദവും ഐക്യവും പ്രതിഫലിപ്പിക്കുന്ന മികച്ച വേദിയായി ടൂർണമെന്റ് മാറി. ജൂൺ 17-ന് നടന്ന ഫൈനൽ മത്സരങ്ങൾക്കും തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിനും ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംഘാടക സമിതി പ്രതിനിധികളും നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും റണ്ണറപ്പുകൾക്കും ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയത്തിനായി പിന്തുണ നൽകിയ സ്പോൺസർമാർക്കും, ടൂർണമെന്റ് ഉദ്യോഗസ്ഥർക്കും, സന്നദ്ധ പ്രവർത്തകർക്കും ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. കൂടാതെ, മത്സരങ്ങൾ മുഴുവൻ ആവേശപൂർവ്വം പിന്തുണ നൽകിയ…
റായ്പുര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് (ലല്ല സിങ് ), അദ്ദേഹത്തിന്റെ ബന്ധു നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിങിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭരത് സിങും സംഘവും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ എസ് യു വിയെ ട്രക്കുകള്‍ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിങ് തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുഎസും ഇറാനും വെടിനിർത്തൽ കരാർ ഒപ്പുവെച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു
പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഔദ്യോഗികമായി കരാർ ഒപ്പുവെച്ചതിന് പിന്നാലെ, വ്യാഴാഴ്ച അതിരാവിലെ നടന്ന ഏഷ്യൻ വ്യാപാരത്തിൽ ആഗോള വിപണിയിൽ എണ്ണവില കനത്ത ഇടിവ് നേരിട്ടു. സമീപ ആഴ്ചകളിൽ എണ്ണ വിപണിയിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ശ്രദ്ധേയമാണ്. നിലവിലെ വിപണിയിൽ എണ്ണ ലഭ്യതയിൽ കടുത്ത കുറവുണ്ടെങ്കിലും, വരും ദിവസങ്ങളിൽ വിപണിയിലേക്ക് എണ്ണ വൻതോതിൽ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.40% ഇടിഞ്ഞ് 77.64 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വില 2.88% ഇടിഞ്ഞ് ബാരലിന് $74.58 ഡോളറിലുമെത്തി. അമേരിക്കൻ, ഇറാനിയൻ പ്രസിഡന്റുമാർ ഒപ്പുവെച്ച ഈ കരാർ പ്രകാരം നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ചർച്ചക്കാർ ഒരു സ്ഥിരമായ പരിഹാരത്തിലെത്താൻ ഈ സമയം കൊണ്ട് ശ്രമിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും…
വിഴിഞ്ഞത്ത് 300 കോടി രൂപയുടെ വ്യാജ കരാർ: നിരവധി പേരെ കബളിപ്പിച്ച മലപ്പുറം സ്വദേശിക്കായി പൊലീസ് തിരച്ചിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ പേരിൽ വ്യാജ രേഖകൾ നിർമ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാർ നേടിയതായി അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി സൽമാനുൽ ഫാരിസ് പി.ടി. (45)-ക്കെതിരെയാണ് കേസ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, VISLയുടെ പേരിൽ 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി കാണിക്കുന്ന വ്യാജ രേഖ പ്രതി നിർമ്മിച്ചതായി കണ്ടെത്തി. സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും രേഖയിൽ കൃത്രിമമായി ചേർത്തിരുന്നതായാണ് ആരോപണം. ഈ രേഖ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് തുറമുഖ അധികൃതർ പൊലീസിനെ സമീപിച്ചത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ…
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വീണയോട് ചോദിച്ചത്. ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കി പുറത്തിങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
