- മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
- അടൂരിലെ ഷഹാനയുടെ തൂങ്ങിമരണം: കാമുകൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്
- ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ അപകടം; തൊഴിലാളി മരിച്ചു, രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റൊരാൾ ചികിത്സയിൽ
- സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം മോഹൻലാൽ ഡാളസ് സ്റ്റേഡിയത്തിൽ
- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
Author: News Desk
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറി; ബഹ്‌റൈനില്‍ അഞ്ചു പേര് അറസ്റ്റില്‍
മനാമ: ഇറാനിലെ തീവ്രവാദ സംഘടനകള്‍ വഴി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (ഐ.ആര്‍.ജി.സി) നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തതിനും ബഹ്റൈനെതിരെ തീവ്രവാദ ഗൂഢാലോചനകള്‍ നടത്തുന്നതിന് തീവ്രവാദ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിച്ചോടിയ ആറാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സംസ്ഥാനത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുക, സുരക്ഷാ അധികാരികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിടുക, ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും പ്രചരിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.അബ്ബാസ് അബ്ദുല്ല ഹബീബ് (39), യൂസിഫ് അഹമ്മദ് മന്‍സൂര്‍ സര്‍ഹാന്‍ (25), മുഹമ്മദ് ഫാദില്‍ ഹമീദ് (39), സഹ്ലന്‍ അബ്ദുല്‍റെദ അലി (27), മുഹമ്മദ് ഹാദി ഹസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അഹമ്മദ് യൂസിഫ് ജാസിം സര്‍ഹാന്‍ (37) വിദേശത്ത് ഒളിവിലാണ്.മുന്‍ വര്‍ഷങ്ങളില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നാം പ്രതിയുടെ കുറ്റസമ്മതം…
`മരിച്ചാലും കോൺഗ്രസ് വിടില്ല’, പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും
കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.എൻഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെ സർപ്രൈസ് എൻട്രി. പട്ടിമറ്റത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലേക്ക് ബാബു എത്തി. കോൺഗ്രസ് പാർട്ടിക്കു വേണ്ടു എല്ലാം ചെയ്തു. 2011ലും 2016ലും 2021ലും തന്നെ പരിഗണിച്ചില്ല. ഇത്തവണയും പരിഗണിക്കില്ല എന്ന് ഉറപ്പായതോടെ നില വിട്ടുപോകുകയായിരുന്നുവെന്ന് ബാബു പറയുന്നു. ബാബു ദിവാകരൻ ഏറ്റവും അനിയോജ്യനായ സ്ഥാനാർഥിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. ഇന്നലെ വരെ വാടക വീട്ടിൽ താമസിച്ച വ്യക്തിയാണിദ്ദേഹമെന്നും 30 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും സാബു പറഞ്ഞു. അടൂർ സീറ്റിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് കറുത്ത…
അതിവേഗം സിപിഐ, തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാല് മന്ത്രിമാരും കളത്തിൽ
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, ചേർത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്…
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയും സംഘർഷവുമില്ലാത്ത പത്ത് വർഷ കാലമാണ് കഴിഞ്ഞുപോയത്. 56 സിറ്റിങ് എംഎൽഎമാരുണ്ട്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ…
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന്, ബംഗാളിൽ രണ്ട് ഘട്ടം
ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും…
മനാമ: ഗള്‍ഫ് മേഖലയിലെ നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന ബഹ്റൈനിലെ ഇന്ത്യന്‍ പൗരരെ സഹായിക്കാന്‍ നവഭാരത് ബഹ്റൈന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ സംഘടിപ്പിക്കുന്നു.ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന യാത്രക്കാര്‍ക്കായി ഗള്‍ഫ് എയറുമായി ഏകോപിപ്പിച്ചാണ് നവഭാരത് ബഹ്റൈന്‍ ഒന്നിലധികം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിക്കുന്നത്. താഴെപ്പറയുന്ന സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്:മുംബൈ- 192 സീറ്റുകള്‍ മാര്‍ച്ച് 17, 18, ഹൈദരാബാദ്- 192 സീറ്റുകള്‍ മാര്‍ച്ച് 19, കൊച്ചി- 282 സീറ്റുകള്‍ മാര്‍ച്ച് 19.കൂടുതല്‍ വിവരങ്ങള്‍ക്ക് 39135389 എന്ന നമ്പറില്‍ ബന്ധപ്പെടാം.
മനാമ: ബഹ്‌റൈനിലെ ഒരു ലോജിസ്റ്റിക്‌സ് കമ്പനിയില്‍നിന്ന് നിയമവിരുദ്ധമായി പിരിച്ചുവിട്ട തൊഴിലാളിക്ക് 1,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈ സിവില്‍ കോടതി വിധിച്ചു.കൂടാതെ നിയമം പാലിക്കാതെ പിരിച്ചുവിട്ടതിന് നോട്ടീസ് പേ ആയി 500 ദിനാറും കോടതി ചെലവിലേക്ക് നൂറു ദിനാറും നല്‍കാനും കോടതി ഉത്തരവിട്ടു.പ്രതിമാസം 500 ദിനാര്‍ വേതനത്തിനായിരുന്നു തൊഴിലാളി കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ രഹസ്യങ്ങള്‍ ചില ഇടപാടുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് കമ്പനി ഉടമ തൊഴിലാളിയെ നിയമാനുസൃതം നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിലാണ് വിധിയുണ്ടായത്. തൊഴിലാളിക്കു വേണ്ടി അഭിഭാഷകന്‍ താക്കി ഹുസൈന്‍ കോടതിയില്‍ ഹാജരായി.
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം ബഹ്റൈന്‍, സൗദി അറേബ്യ ഗ്രാന്‍ഡ്സ് പ്രീ ഏപ്രിലില്‍ നടത്തില്ലെന്ന് തീരുമാനിച്ചു.നിരവധി ബദലുകള്‍ പരിഗണിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഫോര്‍മുല 2, ഫോര്‍മുല 3, എഫ്1 അക്കാദമി റൗണ്ടുകളും നിശ്ചിത സമയത്ത് നടക്കില്ല. എഫ്.ഐ.എയുമായും ബന്ധപ്പെട്ട പ്രൊമോട്ടര്‍മാരുമായും പൂര്‍ണ്ണമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്.ഇത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നെങ്കിലും മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഈ ഘട്ടത്തില്‍ ഇത് ശരിയായ തീരുമാനമാണെന്ന് ഫോര്‍മുല 1 പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു.എഫ്.ഐ.എ. എപ്പോഴും നമ്മുടെ സമൂഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രഥമ പരിഗണന നല്‍കുമെന്ന് എഫ്.ഐ.എ. പ്രസിഡന്റ് മുഹമ്മദ് ബെന്‍ സുലൈം പറഞ്ഞു. മേഖലയില്‍ ശാന്തതയും സുരക്ഷയും സ്ഥിരതയിലേക്കുള്ള വേഗത്തിലുള്ള തിരിച്ചുവരവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും അതിനോട് അനുഭാവം പ്രകടിപ്പിച്ചതിനും അതിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും ബഹ്റൈനിലെ ഇടങ്ങളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചതിനും ആറു പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി-സൈബര്‍ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവര്‍ ഇറാനിയന്‍ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും അതിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ ഭയം പ്രചരിപ്പിക്കാനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകാനും സാധ്യതയുള്ള ഈ ക്ലിപ്പുകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു.നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിയമനടപടികള്‍ നേരിടുന്നത് ഒഴിവാക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും വിശ്വസനീയമല്ലാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
‘വീഡിയോയിലെ നെതന്യാഹുവിന് 6 വിരൽ’; ഔദ്യോഗിക വിശദീകരണം പുറത്ത്, ഇസ്രായേൽ പ്രധാനമന്ത്രി സുരക്ഷിതനെന്ന് നെതന്യാഹുവിന്‍റെ ഓഫീസ്
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന കിംവദന്തികൾ കാട്ടുതീ പോലെ പടർന്നത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വെറും വ്യാജവാർത്തകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.വെള്ളിയാഴ്ച നെതന്യാഹു തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയെ മുൻനിർത്തിയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളിൽ നെതന്യാഹുവിന്‍റെ വലതു കൈയിൽ ആറ് വിരലുകൾ ഉണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വീഡിയോയുടെ മുപ്പത്തിയഞ്ചാം സെക്കൻഡിൽ വിരലുകൾക്ക് സമീപം കണ്ട അസ്വാഭാവികമായ മാറ്റം, വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന സംശയത്തിന് ഇടയാക്കി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് എഐ വീഡിയോകൾ പുറത്തുവിടുന്നതെന്നും ചോദ്യമുയർത്തിയതോടെ വിവാദം കൊഴുത്തു. വീഡിയോയുടെ പശ്ചാത്തലത്തിലെ മാറ്റങ്ങളും സംശയാസ്പദമാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ഫെബ്രുവരി 28-ന്…
