Author: News Desk

കണ്ണൂർ: കണ്ണൂർ സി പി എമ്മിൽ കടുത്ത ഭിന്നത പരസ്യമാക്കി മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ഗോവിന്ദൻ പ്രധാനമായും ആഞ്ഞടിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ…

Read More

മനാമ: മുഖംമൂടി ധരിച്ച് കാറിനു കേടുപാടുകള്‍ വരുത്തിയ കേസില്‍ ബഹ്‌റൈനില്‍ 17കാരനെ അറസ്റ്റ് ചെയ്തു.മുഖംമൂടി ധരിച്ച് പൊതുനിരത്തില്‍ നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷനുമില്ലാത്ത ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടാണ് കൗമാരക്കാരന്‍ ഒരു കാറിന്റെ സൈഡ് ഗ്ലാസും മറ്റു ചില ഭാഗങ്ങളും തകര്‍ത്തത്. പരാതി ലഭിച്ച ഉടന്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ഈദുല്‍ ഫിത്തര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഔദ്യോഗിക അവധി ദിവസങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വരുന്നതിനാല്‍ അതിനു നഷ്ടപരിഹാരമെന്ന നിലയില്‍ രണ്ടു ദിവസം കൂടി അവധി നല്‍കും.

Read More

മനാമ: ഹിജ്റ 1447ലെ ശവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകളും സാക്ഷ്യങ്ങളും സ്വീകരിക്കാന്‍ ബഹ്‌റൈനില്‍ ശരീഅത്ത് ചന്ദ്രദര്‍ശന സമിതി ബുധനാഴ്ച വൈകുന്നേരം സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) ആസ്ഥാന കെട്ടിടത്തിലെ മീറ്റിംഗ് ഹാളില്‍ യോഗം ചേരുമെന്ന് എസ്.സി.ഐ.എ. അറിയിച്ചു.ചന്ദ്രക്കല ദര്‍ശനത്തിന് സാക്ഷ്യം വഹിക്കുകയോ വിശ്വസനീയമായ വിവരങ്ങള്‍ ലഭക്കുകയോ ചെയ്യുന്ന ഏതൊരാളും ഉടന്‍ തന്നെ ശരിഅത്ത് ചന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് എസ്.സി.ഐ.എ. അഭ്യര്‍ത്ഥിച്ചു.

Read More

തൃശൂർ: സിപിഐ വിട്ട സിസി മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. സിസി മുകുന്ദനെ, എഎൻ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സിസി മുകുന്ദൻ പറഞ്ഞു.ബിജെപി തന്നെ സ്ഥാനാർഥിയാക്കും. പിന്തുണയ്ക്കുകയും ചെയ്യും. നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സിസി മുകുന്ദൻ പറഞ്ഞു. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. നാട്ടികയിൽ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സുനിൽ ലാലൂര്‍ ആയിരിക്കും നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാമെന്നുമാണ്…

Read More

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കിൽ, കെ എം ഷാജി വേങ്ങരയിൽ മത്സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചർച്ചകൾ…

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 125 മിസൈലുകളും 212 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഇറാനിലെ തീവ്രവാദ സംഘങ്ങള്‍ വഴി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (ഐ.ആര്‍.ജി.സി) തന്ത്രപ്രധാനവും കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തതിനും ബഹ്റൈനെതിരെ തീവ്രവാദ ഗൂഢാലോചനകള്‍ നടത്താന്‍ തീവ്രവാദ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിനും ബഹ്‌റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിച്ചോടിയ ആറാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സംസ്ഥാനത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുക, സുരക്ഷാ അധികാരികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിടുക, ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും പ്രചരിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുക എന്നിവയാണ് ഈ പ്രവൃത്തികളുടെ ലക്ഷ്യം.അബ്ബാസ് അബ്ദുല്ല ഹബീബ് (39), യൂസിഫ് അഹമ്മദ് മന്‍സൂര്‍ സര്‍ഹാന്‍ (25), മുഹമ്മദ് ഫാദില്‍ ഹമീദ് (39), സഹ്ലന്‍ അബ്ദുല്‍റെദ അലി (27), മുഹമ്മദ് ഹാദി ഹസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. അഹമ്മദ് യൂസിഫ് ജാസിം സര്‍ഹാന്‍ (37) ആണ് വിദേശത്ത് ഒളിവിലുള്ളത്. നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായ അഞ്ച് പേരെയും പബ്ലിക്…

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക സര്‍വീസുകളുടെ തീയതികള്‍ നീട്ടി. 2026 മാര്‍ച്ച് 22 വരെ എല്ലാ യാത്രക്കാര്‍ക്കും കൊമേഴ്‌സ്യല്‍ ബുക്കിംഗിനുള്ള വിമാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.ദമ്മാം വഴി പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് ഗള്‍ഫ് എയറിന്റെ വെബ്സൈറ്റ് gulfair.com അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി വിമാനങ്ങള്‍ ബുക്ക് ചെയ്യാം.ദമ്മാം- ലണ്ടന്‍ ഹീത്രോ- ദമ്മാം, ദമ്മാം- മുംബൈ- ദമ്മാം, ദമ്മാം- ബാങ്കോക്ക്- ദമ്മാം.ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര സുഗമമാക്കാന്‍ സൗദി ട്രാന്‍സിറ്റ് വിസകള്‍ നല്‍കുന്നതിന് ഗള്‍ഫ് എയര്‍ സഹായിക്കും. പകരമായി, സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ യോഗ്യമായ വിസ ഉണ്ടായിരിക്കണം. അത് സ്വതന്ത്രമായി സംഘടിപ്പിച്ചിരിക്കണം.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ളവര്‍ക്ക് ഗതാഗത സംവിധാനമൊരുക്കും. ദമ്മാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ്…

Read More

ആലപ്പുഴ: കോൺ​ഗ്രസ് പാർട്ടി വിടുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം നേതൃത്വം പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരെ അറിയിച്ചില്ല. അവ​ഗണിക്കുകയാണ് ചെയ്തത്. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും ജോബ് പറഞ്ഞു.ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി പരസ്യമാക്കിയാണ് എം ജെ ജോബ് രം​ഗത്തുവന്നത്. അമ്പലപ്പുഴയിൽ കമ്മ്യൂണിസ്റ്റ്‌ നേതാവ് ജി സുധാകരനെ കോൺഗ്രസ്‌ പിന്തുണക്കുന്നു എന്ന് അറിഞ്ഞു. കോൺഗ്രസിന് അത് വിസ്മയമാണ്. യുഡിഎഫിന് അത് മുതൽക്കൂട്ട് ആവാൻ സാധ്യത ഉണ്ട്. എം വി രാഘവനും ഗൗരിയമ്മയും വിസ്മയം സൃഷ്ടിച്ചു. അതെവിടെ അവസാനിച്ചു എന്ന് എല്ലാവർക്കും അറിയാം. ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കെ എസ് യുവിൻ്റെ കൊടി ഉയർത്തി രാഷ്ട്രീയത്തിൽ വന്നവനാണ്…

Read More