- മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
- അടൂരിലെ ഷഹാനയുടെ തൂങ്ങിമരണം: കാമുകൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്
- ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ അപകടം; തൊഴിലാളി മരിച്ചു, രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റൊരാൾ ചികിത്സയിൽ
- സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം മോഹൻലാൽ ഡാളസ് സ്റ്റേഡിയത്തിൽ
- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
Author: News Desk
കെ ടെറ്റിൽ വീണ്ടും സുപ്രധാന ഇളവുമായി വിദ്യാഭ്യാസ വകുപ്പ്; പ്രമോഷൻ, ബൈട്രാൻസ്ഫർ നിയമനം നൽകാം, യോഗ്യത നേടാൻ രണ്ട് വർഷത്തെ സാവകാശം
തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകളും നടപ്പാക്കുക. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുതെന്നാണ് സർക്കാർ നയം എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അധ്യാപകർക്ക് ചില ഇളവുകൾ സംസ്ഥാന സർക്കാർ നേരത്തെയും നൽകിയിരുന്നു. കെ ടെറ്റ് പാസാകാൻ രണ്ട് വർഷത്തെ സാവകാശം ഉറപ്പിക്കും. ആ വ്യവസ്ഥയിൽ 2025 സെപ്റ്റംബർ ഒന്നിന് മുമ്പ്…
കേരളം ബൂത്തിലെത്തുമ്പോൾ; ആകെ 2,71,11,856 വോട്ടർമാർ, വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ അവസരം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ. 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകൾ, 5034-കൂടിയ പോളിങ് ബൂത്തുകൾ, 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു. അതേസമയം, വോട്ടർ പട്ടികയിൽ ഇനിയും വോട്ട് ചേർക്കാനുള്ള അവസരമുണ്ട്. നാമനിർദേശ പത്രിക നൽകാനുളള ദിവസം വരെയും പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. എന്നാൽ എസ്ഐആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും. തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള…
ഇനി യാത്ര ചിലവേറും! ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ, ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു
ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോൾപ്ലാസകൾ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എൻ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നതാണെന്നാണ് അഭിപ്രായം. ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ വാർഷിക ഫാസ്‍ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്. ഫാസ്‍ടാഗ് വാർഷിക പാസിന്റെ പ്രയോജനങ്ങൾ ഫാസ്റ്റ് ടാഗ് വാർഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോൾ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും.…
തവന്നൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഫ്ലക്സ്
മലപ്പുറം: തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്സിലുള്ളത്. തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ ആയിരിക്കും എന്നത് ഏകദേശം ഉറപ്പാണ്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
അതുൽ ആക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു, 6 പ്രധാന പ്രതികളെയും ഇന്നലെ പിടികൂടിയെന്നും പൊലീസ് കമ്മീഷ്ണർ
കൊല്ലം : കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതക കേസിൽ പത്ത് പ്രതികളും പിടിയിൽ. നൗഫൽ, ഷംനാദ് , ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ , ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതികളായ 6 പേരെയും ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ എം.ഹേമലത അറിയിച്ചു. കേസിൽ ഇതുവരെ 10 പ്രതികളായ പിടിയിലായത്. ഇവരിൽ നാല് പേർ സഹായികളാണ്. നാല് പ്രതികൾക്കായി പ്രത്യേക സംഘം തമിഴ്നാട് അതിർത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു. മുണ്ടക്കയം വരെ വാഹനം പിന്തുടർന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയതെന്നും പൊലീസ് കമ്മീഷ്ണർ വിശദീകരിച്ചു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാധ്യമങ്ങളുടെ ഇടപെടലിന് നന്ദിയറിയിച്ച കമ്മീഷണർ, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷ്ണർ അറിയിച്ചു.…
അതുൽ ആക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു, 6 പ്രധാന പ്രതികളെയും ഇന്നലെ പിടികൂടിയെന്നും പൊലീസ് കമ്മീഷ്ണർ
കൊല്ലം : കരുനാഗപ്പള്ളിയിൽ അലുവ അതുൽ കൊലപാതക കേസിൽ പത്ത് പ്രതികളും പിടിയിൽ. നൗഫൽ, ഷംനാദ് , ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ , ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതികളായ 6 പേരെയും ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ എം.ഹേമലത അറിയിച്ചു. കേസിൽ ഇതുവരെ 10 പ്രതികളായ പിടിയിലായത്. ഇവരിൽ നാല് പേർ സഹായികളാണ്. നാല് പ്രതികൾക്കായി പ്രത്യേക സംഘം തമിഴ്നാട് അതിർത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു. മുണ്ടക്കയം വരെ വാഹനം പിന്തുടർന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയതെന്നും പൊലീസ് കമ്മീഷ്ണർ വിശദീകരിച്ചു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാധ്യമങ്ങളുടെ ഇടപെടലിന് നന്ദിയറിയിച്ച കമ്മീഷണർ, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷ്ണർ അറിയിച്ചു.…
സംഘർഷം തുടരുന്നതിനിടെ നിർണായക നടപടികളുമായി യുഎഇ, 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ്, വ്യാജപ്രചാരണങ്ങൾക്കെതിരെ നീക്കം
അബുദാബി: രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ 25 പേരെ കൂടി അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറി. രാജ്യത്തിന്‍റെ പ്രതിരോധ നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുക, ശത്രുരാജ്യങ്ങളുടെ സൈനിക നടപടികളെ മഹത്വവൽക്കരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവരെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് അന്വേഷണം നടക്കുന്നത്. മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്‍റെ യഥാർത്ഥ ദൃശ്യങ്ങൾ പകർത്തി, അതിൽ ഭീതി ജനിപ്പിക്കുന്ന ശബ്ദങ്ങളും കമന്‍ററികളും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഒന്നാം ഗ്രൂപ്പിൽപ്പെടുന്നവർക്ക് മേൽ ഈ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോരാനും ഈ ദൃശ്യങ്ങൾ കാരണമായേക്കാം. രണ്ടാം ഗ്രൂപ്പിൽപ്പെട്ചടവർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകൾ നിർമ്മിച്ചു. മറ്റു രാജ്യങ്ങളിൽ നടന്ന പഴയ…
‘എവിടെയായാലും പിന്തുടർന്ന് കൊല്ലും’; നെതന്യാഹുവിനെ വിടില്ലെന്ന് ഇറാൻ, മകനെയും കാണാനില്ലെന്ന് സോഷ്യൽമീഡിയ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് കൊലപ്പെടുത്തുമെന്ന് ഇറാൻ. കുട്ടികളെ കൊല്ലുന്ന കുറ്റവാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഞങ്ങൾ പിന്തുടർന്ന് അയാളെ ഇല്ലാതാക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. കുറച്ചു ദിവസമായി നെതന്യാഹുവിനെ പൊതുവേദികളിൽ കാണാറില്ലെന്നാണ് റിപ്പോർട്ട്. മാർച്ച് 12നാണ് ഇസ്രായേൽ നെതന്യാഹുവിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ എഐ നിർമിതമാണെന്നും അദ്ദേഹത്തിന്റെ ഒരു കൈയിൽ ആറ് വിരലുകൾ ഉള്ളതായി തോന്നിപ്പിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും വാർത്തകൾ ഇസ്രായേൽ തള്ളി.ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കൊല്ലുമെന്ന് വീഡിയോയിൽ നെതന്യാഹു ഭീഷണി മുഴക്കി. അതെസമയം, നെതന്യാഹു എവിടെയാണെന്ന് നിരൂപക കാൻഡസ് ഓവൻസും ചോദിച്ചു. എന്നാൽ, നെതന്യാഹുവിന്റെ മരണവാർത്തകൾ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. നെതന്യാഹു സുഖമായിരിക്കുന്നുവെന്നാണ് ഓഫിസ് വ്യക്തമാക്കിയത്. ചില ഉപയോക്താക്കൾ അദ്ദേഹത്തിന്റെ മകൻ യെയർ നെതന്യാഹു സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായെന്നും പറയുന്നു. എക്സിൽ ഏകദേശം 284,000 ഫോളോവേഴ്‌സുള്ള വളരെ സജീവവുമായ യെയർ മാർച്ച് 9 മുതൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി, പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിത്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.
നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി; ‘തലസ്ഥാനത്ത് 14 സീറ്റും ജയിക്കും’
തിരുവനന്തപുരം: നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി. തലസ്ഥാനത്തെ ജില്ലയിൽ 14 സീറ്റും ജയിക്കും. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ല. എല്ലാം എല്ലാവർക്കും ചെയ്ത സർക്കാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും.കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.…
