Trending
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
Author: News Desk
2020 നും 2030 നും ഇടയിൽ വ്യായാമക്കുറവ് മൂലം ലോക രാജ്യങ്ങൾക്ക് 300 ബില്യൺ ഡോളർ നഷ്ടമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 500 ദശലക്ഷം ആളുകളെ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 194 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പ്രസിദ്ധികരിച്ചത്. ഓരോ വർഷവും ജീവിത ശൈലി രോഗങ്ങൾ മൂലം രാജ്യങ്ങൾക്ക് 27 ശതകോടി ഡോളർ നഷ്ടമാണ് ഉണ്ടാകുക. ജനങ്ങൾ കൂടുതൽ ശാരീരികമായി സജീവമാകുന്നതിനുള്ള നയങ്ങൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ നടത്തം, സൈക്ലിങ്, കായിക പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നാണ് നിർദേശം.
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി ദുബായിലെ പാം ജുമൈറയിൽ മറ്റൊരു ബീച്ച് സൈഡ് വില്ല കൂടി സ്വന്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുകേഷ് അംബാനി തന്‍റെ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ ഒരു ആഡംബര വില്ല വാങ്ങിയിരുന്നു. നഗരത്തിലെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടെന്ന അന്നത്തെ റെക്കോർഡ് മറികടന്നാണ് ഇപ്പോൾ മുകേഷ് അംബാനി അടുത്ത വില്ല സ്വന്തമാക്കിയിരിക്കുന്നത്. പാം ജുമൈറയിലെ ബംഗ്ലാവ് 163 മില്യൺ ഡോളറിനാണ് കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷായിൽ നിന്ന് മുകേഷ് അംബാനി വാങ്ങിയത്. എന്നാൽ ഇക്കാര്യത്തിൽ റിലയൻസ് ഗ്രൂപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
തിരുവനന്തപുരം: സ്കൂളുകളിലെ ഉല്ലാസയാത്രകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. രാത്രി 10 നും രാവിലെ 5 നും ഇടയിൽ യാത്ര അനുവദിക്കരുതെന്നാണ് പ്രധാന നിർദ്ദേശം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സ്കൂൾ അധികൃതർ പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഉല്ലാസയാത്രയ്ക്ക് ഒരു അധ്യാപകനെ കൺവീനറായി ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതുക്കിയ നിർദ്ദേശം ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ദോഹ: ഫിഫ ലോകകപ്പിന്റെ ഫാൻസ് ടിക്കറ്റായ ‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ നൽകുന്നത് ആരംഭിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച ആരംഭിച്ചത്. ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് താമസിക്കുകയും ചെയ്യാം. രാജ്യം വിട്ട് പോയാലും എത്ര തവണ വേണമെങ്കിലും മടങ്ങി വരികയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്നവ്യവസ്ഥയില്ല. സൗദി ഏകീകൃത വിസ പ്ലാറ്റ് ഫോം വഴി ഹയ്യ കാർഡ് ഉടമകൾക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം അപേക്ഷിച്ചാൽ ഓൺലൈനായി തന്നെ വിസ ലഭിക്കും.
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത കാട്ടിയെന്നും സുധാകരൻ പറഞ്ഞു. വാക്കുകൾ കൊണ്ട് പോലും അദ്ദേഹം വേദനിപ്പിച്ചില്ല. തരൂരിനോട് യാതൊരു ശത്രുതയുമില്ലെന്നും സുധാകരൻ വ്യക്തമാക്കി. “തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകും എന്നാണ് വിശ്വാസം. അത് നേതൃത്വത്തോട് ആവശ്യപ്പെടും. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവർ ഞെട്ടിയിരിക്കുകയാണ്”. സുധാകരൻ പ്രതികരിച്ചു. “തെരഞ്ഞെടുപ്പ് നടന്നാൽ ഒരാൾ ജയിക്കും ഒരാൾ തോൽക്കും. അത് സ്വാഭാവികമാണ്. ഖാർഗെ ജയിച്ചതിലും തരൂർ തോറ്റതിലും ഞങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ല. സന്തോഷം ഉള്ളത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതിലാണ്. വർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരും”. അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ നാലിനാണ് പ്രത്യേക സെനറ്റ് യോഗം ചേരുന്നത്. 15 പേരെയും പുറത്താക്കി ഉത്തരവിറക്കിയിട്ടില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. ഇവരെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിക്കാൻ ഗവർണർ അന്ത്യശാസനം നൽകിയിരുന്നു. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പാക്കുന്നതിനുപകരം ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഗവർണർക്ക് എഴുതിയ കത്തിന് തന്‍റെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഗവർണർ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എന്നാൽ, വി.സി ശബരിമല ദർശനത്തിന് പോയതിനാലും പകരം ചുമതല ആരെയും ഏൽപ്പിച്ചിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. ഒരു സി.പി.എം സെനറ്റ് അംഗത്തിന്‍റെ ആവശ്യപ്രകാരം നവംബർ നാലിന് പ്രെത്യേക സെനറ്റ് യോഗം ചേരാനാണ് വി.സി ഉത്തരവിട്ടത്. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വിസി നോട്ടീസ് നൽകി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ നവംബർ നാലിന്…
കോഴിക്കോട്: ആന്‍റി റാബിസ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ ശാസ്ത്രീയ അന്വേഷണം നടത്താൻ ഓഗസ്റ്റ് അവസാനം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുന്നത് അപക്വമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പറഞ്ഞു. കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആന്‍റി റാബിസ് വാക്സിൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവത്തിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോർപ്പറേഷൻ സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അംഗീകൃത ലാബിന്‍റെ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആന്‍റി റാബിസ്(ഈക്വിൻ ആന്‍റി റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ വാക്സിൻ) വാക്സിൻ പോലുള്ള മരുന്നുകൾക്ക് ഗുണനിലവാര സർട്ടിഫിക്കറ്റ് ഉണ്ടാകാറില്ല. പേവിഷബാധയ്ക്കുള്ള മരുന്ന് വിതരണം ചെയ്യാൻ കോർപ്പറേഷൻ ചുമതലപ്പെടുത്തിയ…
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ നിര്മാണ കേന്ദ്രമായി രാജ്യം ഉയര്ന്നുവരുമെന്ന് പ്രതിരോധ മന്ത്രി
By News Desk
ഗാന്ധിനഗര്‍: രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിൻറെ ശക്തമായ ദൃഢനിശ്ചയത്തെയാണ് ഡെഫ് എക്സ്പോ 2022 പ്രതിഫലിപ്പിക്കുന്നതെന്നും അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം ലോകത്തിന്റെ പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി മാറുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഡെഫ് എക്‌സ്‌പോ 2022’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് പ്രതിരോധ മേഖലയ്ക്ക് ഉത്തേജനം നൽകുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ ഡെഫ് എക്സ്പോ 2022 നടക്കുന്നത്. അഭിമാനത്തിലേക്കുള്ള പാത എന്നത് ഈ എക്‌സ്‌പോയുടെ പ്രമേയം മാത്രമല്ല, നവ ഇന്ത്യയുടെ പുതിയ ലക്ഷ്യമാണെന്നും ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു. “അമൃത്കലിന്‍റെ തുടക്കത്തിൽ ഈ ഡെഫ്-എക്സ്പോ സംഘടിപ്പിക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനും അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തിന്‍റെ പ്രതിരോധ ഉൽപാദന കേന്ദ്രമായി മാറാനുമുള്ള ഞങ്ങളുടെ ശക്തമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു.
മുടി സ്ട്രൈറ്റ് ചെയ്യുന്നത് ക്യാൻസർ സാധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് പുതിയ പഠനം. ഓക്സ്ഫോർഡ് അക്കാദമിയുടെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ, മുടി സ്ട്രൈറ്റ് ചെയ്യുന്നവരിൽ സ്താനർബുദവും അണ്ഡാശയ ക്യാൻസറും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. മുടി സ്ട്രൈറ്റ് ചെയ്യാൻ പ്രസിംഗ് ഉപകരണങ്ങളും രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിലൂടെ കണ്ടെത്തി. മുടി സ്ട്രൈറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ ഹോർമോണുമായി ബന്ധപ്പെട്ട ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച്, കഴിഞ്ഞ ഒരു വർഷം മുടി സ്ട്രേറ്റ് ചെയ്യാൻ രാസപദാർത്ഥങ്ങൾ ഉപയോഗിക്കാത്ത സ്ത്രീകളിൽ 1.6 ശതമാനം പേർക്ക് എഴുപതാം വയസ്സിൽ അണ്ഡാശയ ക്യാൻസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ നാല് ശതമാനം പേർക്കാണ് എഴുപതാം വയസ്സിൽ അണ്ഡാശയ ക്യാൻസർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം; ഇടക്കാല ഉത്തരവ് ഏത് സാഹചര്യത്തിലും നടപ്പാക്കണമെന്ന് ഹൈക്കോടതി
By News Desk
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്ന ഇടക്കാല ഉത്തരവ് ഏത് സാഹചര്യത്തിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നതിന്‍റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. റോഡ് ഉപരോധത്തിൽ കോടതിയെ കുറ്റപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സമര പന്തൽ പൊളിച്ചുമാറ്റിയിട്ടില്ലെന്നും പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കണമെന്നുമാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. അതേസമയം, നിർബന്ധിത ഒഴിപ്പിക്കൽ മരണത്തിലേക്ക് വരെ നയിച്ചേക്കാം. സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേസമയം തീരദേശവാസികൾ വിഴിഞ്ഞം തുറമുഖത്തിനെതിരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. തീരദേശ ജനതയെ വികസന വിരോധികളായി മുദ്രകുത്താനുള്ള ശ്രമം ശരിയല്ല. ആറ് കാര്യങ്ങളിൽ തീരുമാനമായെന്ന് പറയുന്നത് തെറ്റിദ്ധാരണാജനകമാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും ലത്തീൻ അതിരൂപത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
