- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്‍റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
വോട്ടെണ്ണലുമായി ബന്ധപ്പെട്ട തരൂരിൻ്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകും: മധുസൂദൻ മിസ്ത്രി
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി വിജയിയായി പ്രഖ്യാപിച്ചു. ഖാർഗെയ്ക്ക് 7897 വോട്ടുകളും തരൂരിന് 1072 വോട്ടുകളും ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവാണെന്ന് മിസ്ത്രി പറഞ്ഞു. അതേസമയം വോട്ടെണ്ണലുമായി ബന്ധപ്പെട്ട തരൂരിന്റെ പരാതികൾക്ക് തക്കതായ മറുപടി നൽകുമെന്ന് മിസ്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ നിന്ന് വന്ന ഓരോ ബാലറ്റ് ബോക്സുകളും ഇന്ന് രാവിലെ പരിശോധിക്കുകയും സീൽ ഇല്ലാത്ത രണ്ട് ബോക്സുകളിലായി 400 വോട്ടുകൾ കണ്ടെത്തുകയും ചെയ്തു. സീൽ ഇല്ലാത്ത പെട്ടികളെക്കുറിച്ചാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അധ്യക്ഷ തിരഞ്ഞെടുപ്പിൽ അസാധുവായതിനേക്കാൾ കൂടുതൽ വോട്ടുകൾ ഖാർഗെയ്ക്ക് ലഭിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഖാർഗെയ്ക്ക് 400 ഓളം വോട്ടുകൾ നഷ്ടപ്പെട്ടത് രജിസ്റ്റർ ചെയ്തതിലെ പിഴവ് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 കടന്നു. യുഎസ് ട്രഷറി വരുമാനത്തിലെ വർദ്ധനവാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്. രൂപയുടെ മൂല്യം റെക്കോർഡ് നിരക്കായ 83.02ൽ ക്ലോസ് ചെയ്തു. ഇന്ത്യൻ കറൻസിക്ക് 66 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 82.36 രൂപയിൽ ക്ലോസ് ചെയ്ത ഇന്ത്യൻ കറൻസിയെ 82.40 രൂപയിൽ സംരക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമിച്ചു. എങ്കിലും, റിസർവ് ബാങ്കിന്‍റെ ഇടപെടലുകൾ മന്ദഗതിയിലായതിനാൽ രൂപയ്ക്ക് വീണ്ടും തിരിച്ചടിയായെന്നാണ് സൂചന. ബോണ്ടുകളിൽ നിന്നുള്ള വരുമാനം യുഎസ് വിപണിയിൽ വർദ്ധിച്ചു. ഒപ്പം ഡോളർ ശക്തിപ്രാപിച്ചതോടെ രൂപയുടെ മൂല്യം വലിയ പ്രതിസന്ധി നേരിടുകയായിരുന്നു.
ന്യൂഡല്‍ഹി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയത് മല്ലികാർജുൻ ഖാർഗെ ക്യാമ്പ് ആഘോഷിക്കുമ്പോഴും തരൂരിന്റെ മികച്ച പ്രകടനത്തിൽ അസ്വസ്ഥരായി ഖാർഗെ അനുയായികൾ. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച വെച്ചത് ശശി തരൂരിനെ അനുകൂലിക്കുന്നവർ ഉയർത്തിക്കാണിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെയും രാജ്മോഹൻ ഉണ്ണിത്താനെയും പോലുള്ള നേതാക്കൾ ഇത് അംഗീകരിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് ഒരു സംസ്ഥാനത്തും മേൽക്കൈയില്ലെന്നും വോട്ടെണ്ണൽ പൂർത്തിയായ ശേഷം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 100 വോട്ട് എണ്ണുമ്പോൾ തരൂരിന് 4,5 വോട്ടുകളാണ് ലഭിച്ചത്. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ ശശി തരൂർ പുതിയതായി ഒന്നും ഉന്നയിച്ചില്ല. 9,000 ത്തിലധികം വോട്ടുകൾ ഉള്ള ഒരു തിരഞ്ഞെടുപ്പിൽ 1,000 വോട്ടുകൾ നേടുന്നത് വലിയ കാര്യമൊന്നുമല്ല. അസാധുവായതിൽ കൂടുതൽ വോട്ട് ഖാർഗെക്ക് കിട്ടിയതാണ്. 400 വോട്ടോളം ഖാർഗെക്ക് രേഖപ്പെടുത്തുന്നതിൽ തെറ്റ് പറ്റിയതിനാൽ നഷ്ടപ്പെട്ടു. വോട്ടെണ്ണലിൽ കൃത്രിമം നടന്നെന്ന തരൂരിന്റെ ആരോപണത്തെ പരിഹസിച്ച അദ്ദേഹം…
ദുബായ്: ദുബായ് മുതൽ കേരളം, മംഗലാപുരം എന്നിവയുൾപ്പെടെ 10 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കാണ് കേരളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269 ദിർഹം, തിരുവനന്തപുരത്തേക്ക് 445 ദിർഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണ് വൺവേ ടിക്കറ്റ് നിരക്ക്. മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ–449, തിരുച്ചി–570 ദിർഹം. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും. കൊച്ചിയിലേക്ക് ഏഴ് വിമാനങ്ങളും തിരുവനന്തപുരത്തേക്ക് അഞ്ച് വിമാനങ്ങളും മംഗ്ലുരുവിലേയ്ക്ക് 14 വിമാനങ്ങളുമുണ്ടാകും. ഈ നിരക്ക് അടുത്ത മാസം പകുതി വരെ തുടരാനാണ് സാധ്യത.
ദോഹ: രാജ്യത്തെ ഏറ്റവും വലിയ സോളർ പ്ലാന്റായ അൽ ഖരാസ സോളർ പവർ പ്ലാന്റ്, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചു. വലുപ്പത്തിലും ശേഷിയിലും ഈ മേഖലയിലെ ഏറ്റവും വലിയ പ്ലാന്റുകളിലൊന്നുമാണിത്. പ്ലാന്‍റിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, മന്ത്രിമാർ, ഷെയ്ഖുമാർ, രാജ്യാന്തര കമ്പനി പ്രതിനിധികൾ എന്നിവർ ഉദ്ഘാടനത്തിന് പങ്കെടുത്തു. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 1,800,000 സോളാർ പാനലുകളാണ് പ്ലാന്‍റിനുള്ളത്. ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പാനലുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നു.
ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്സ് പൂർണ്ണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ കാർ അവതരിപ്പിച്ചു. സ്പെക്ടർ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ രണ്ട് വാതിലുകളുള്ള ഫാന്‍റം കൂപ്പെയുടെ പിൻഗാമിയായാണ് എത്തുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സ്പെക്ടർ 2023 പകുതിയോടെ പരീക്ഷണ ഓട്ടത്തിന് ശേഷം നിരത്തിലിറങ്ങും. 2030 ഓടെ പൂർണ്ണമായും ഇലക്ട്രിക് ആകാനാണ് റോൾസ് റോയ്സ് ലക്ഷ്യമിടുന്നത്. റോൾസ് റോയ്സ് സ്പെക്റ്ററിന് 520 കിലോമീറ്റർ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. പൂജ്യത്തിൽ നിന്ന് 4.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. 585 എച്ച്പി പവറും 900 എൻ എം ടോർക്കുമേകുന്നതാണ് സ്പെക്ടർ. ബാറ്ററി പായ്ക്ക്, ചാർജിംഗ് സ്പീഡ് തുടങ്ങിയ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് വാഹനത്തിന്‍റെ മലനീകരണത്തെ അടിസ്ഥാനമാക്കി നികുതി ഏർപ്പെടുത്തണമെന്ന് നിസാൻ ഇന്ത്യ
മലിനീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പാസഞ്ചർ വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കണമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ. വാഹനങ്ങളുടെ എഞ്ചിൻ തരത്തിനും നീളത്തിനും പകരം സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. പുറന്തള്ളുന്ന മാലിന്യത്തിന്‍റെ അളവിനെ അടിസ്ഥാനമാക്കി രാജ്യത്ത് വ്യത്യസ്ത നികുതി സ്ലാബുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവും, നാല് മീറ്ററിൽ താഴെ, നാല് മീറ്ററിൽ കൂടുതൽ, എന്നിങ്ങനെ വാഹനത്തിന്‍റെ അളവുകളും അടിസ്ഥാനമാക്കി സർക്കാരിന് വ്യത്യസ്ത നികുതി ഘടനയാണ് ഉള്ളത്. വായു മലിനീകരണം തടയുന്നതിനായി ഹൈബ്രിഡ് പോലുള്ള ഒന്നിലധികം സാങ്കേതികവിദ്യകളുള്ള വാഹനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ നിസാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം.
ജിദ്ദ: ലോകകപ്പിനുള്ള മൂന്നാമത്തെയും അവസാനത്തെയും തയ്യാറെടുപ്പുകൾക്കുള്ള 32 അംഗ ടീമിനെ സൗദി കോച്ച് ഹെർവ് റെനാർഡ് പ്രഖ്യാപിച്ചു. അബുദാബിയിൽ ഗ്രീൻ ഫാൽക്കൺസ് ആതിഥേയത്വം വഹിക്കുന്ന പരിശീലന ക്യാമ്പിന് ശേഷം നവംബർ 20ന് ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുന്നോടിയായി അഞ്ച് സൗഹൃദ മത്സരങ്ങളിൽ ഇവർ പങ്കെടുക്കും. ഈ മാസം 22ന് അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നോർത്ത് മാസിഡോണിയയ്ക്കെതിരെയാണ് മത്സരം. പരിശീലന ക്യാമ്പിന് ശേഷം 26 അംഗ ഔദ്യോഗിക സംഘം ദോഹയിലേക്ക് തിരിക്കും. മുഹമ്മദ് അൽ ഒവൈസ്, ഫവാസ് അൽ ഖർനി, മുഹമ്മദ് അൽ യാമി, നവാഫ് അൽ അഖിദി, യാസർ അൽ ഷഹ്‌റാനി, അലി അൽ ബുലൈഹി, അബ്ദുല്ല അൽ അമ്രി, അബ്ദുല്ല മദു, ഹസൻ തംബക്തി, സുൽത്താൻ അൽ-ഗന്നം, അഹമ്മദ് ബമസൗദ്, സൗദ് അബ്ദുൽഹമീദ്, മുഹമ്മദ് അൽ-ബ്രേക്ക്, റിയാദ് ഷരാഹിലി, അലി അൽ-ഹസ്സൻ, മുഹമ്മദ് കാനൂ, അബ്ദുല്ല അൽ-മൽക്കി, സൽമാൻ അൽ-ഫറജ്, നാസർ അൽ-ദൗസരി, അബ്ദുല്ല ഒതയ്ഫ്, സാമി അൽ-നജീ,…
തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
നെറ്റ്ഫ്ളിക്സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ പേർ ഏഷ്യ പസഫിക് മേഖലയില് നിന്ന്
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 2.41 ദശലക്ഷം വരിക്കാർ പ്ലാറ്റ്ഫോമിലെത്തി. നെറ്റ്ഫ്ലിക്സിലെ മൊത്തം വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ നിന്നാണ് കൂടുതൽ വരിക്കാരെത്തിയത്. സ്ട്രേഞ്ചർ തിങ്സ് ഡാമർ-മോൺസ്റ്റർ എന്നിവയുൾപ്പെടെയുള്ള ഹിറ്റ് സീരീസുകൾ വരിക്കാരുടെ എണ്ണം ഉയർത്താൻ നെറ്റ്ഫ്ലിക്സിനെ സഹായിച്ചു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് നെറ്റ്ഫ്ലിക്സ് 1.4 ദശലക്ഷം വരിക്കാരെ നേടി. മേഖലയിലെ വരുമാനം 6.6 ശതമാനം ഉയർന്ന് 889 ദശലക്ഷം ഡോളറിലെത്തി. യുഎസ്എ-കാനഡ, യൂറോപ്പ് മേഖലകളിലാണ് നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ നെറ്റ്ഫ്ലിക്സിന്‍റെ മൊത്തം വരുമാനം 7.93 ബില്യൺ ഡോളറായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിൽ 12.55 ശതമാനം നേട്ടമുണ്ടാക്കി. നെറ്റ്ഫ്ലിക്സ് ഓഹരികൾക്ക് നിലവിൽ 24.86 ഡോളറാണ് വില.…
