- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ബ്രിസ്ബെന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ബ്രിസ്ബെനിൽ പെയ്ത കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ലോകകപ്പിന് മുമ്പ് ഒരു സന്നാഹ മത്സരം മാത്രം കളിച്ച് ഇന്ത്യയും ന്യൂസിലൻഡും സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇറങ്ങും. 22ന് നടക്കുന്ന ആദ്യ സൂപ്പർ 12 മത്സരത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ നേരിടും. 23ന് നടക്കുന്ന സൂപ്പർ 12 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. സൂപ്പർ 12ൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് പേസർ മുഹമ്മദ് ഷമിക്ക് ആവശ്യമായ മാച്ച് എക്സ്പീരിയൻസ് ലഭിക്കാത്തത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ സന്നാഹ മത്സരത്തിൽ അവസാന ഓവർ മാത്രമാണ് ഷമി എറിഞ്ഞത്. അതുപോലെ, ഇന്നത്തെ മത്സരത്തിൽ ഋഷഭ് പന്തിനെ ടോപ്പ് ഓർഡറിൽ പരീക്ഷിക്കാനും ഇന്ത്യക്ക് സാധിക്കുമായിരുന്നു.
ന്യൂഡല്‍ഹി: നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ. അഭിനന്ദനം അറിയിക്കാനാണ് ശശി തരൂർ നേരിട്ട് ഡൽഹിയിലെ ഖാർഗെയുടെ വസതിയിലെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനം ആരംഭിച്ച ദിവസമാണിതെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖാർഗെയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും. തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ തരൂർ കോൺഗ്രസ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ് ഇവിടെ ആരംഭിക്കട്ടെയെന്നും ആശംസിച്ചു. 9,385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെ വിജയിച്ചത്. തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം കാഴ്ചവച്ച ശശി തരൂരിന് 12 ശതമാനം വോട്ടാണ് ലഭിച്ചത്.
കണ്ണൂര്‍: തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. 395 ഗ്രാം സ്വർണം അടങ്ങിയ പൊതിയാണ് ബസിൽ നിന്ന് കണ്ടെത്തിയത്. പാക്കറ്റിൽ ഒരു സ്വർണ്ണ ബിസ്കറ്റും അഞ്ച് സ്വർണ്ണ ബാറുകളും ഉണ്ടായിരുന്നു. കണ്ണൂരിലെ ട്രാൻസ്പോർട്ട് അധികൃതർ സ്വർണ്ണം ടൗൺ പൊലീസിന് കൈമാറി. തിങ്കളാഴ്ച ഉച്ചയോടെയാണ് ബസ് തൃശൂരിൽ നിന്ന് പുറപ്പെട്ടത്. കോട്ടയ്ക്കലിൽ നിന്ന് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരൻ ആളില്ലാ പാക്കറ്റ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോ മറന്നു പോയെതാണെന്ന് കരുതി പൊതി തുറന്ന് നോക്കിയപ്പോൾ അത് സ്വർണ്ണമായിരുന്നു. വിവരം കെ.എസ്.ആർ.ടി.സി അധികൃതരെ അറിയിച്ചു. രാത്രി ബസ് കണ്ണൂരിൽ എത്തിയതോടെ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പാക്കറ്റ് കണ്ണൂർ ഡിപ്പോയിൽ സൂക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ഭീമ ജ്വല്ലറിയിൽ എത്തിച്ച് സ്വർണമാണെന്ന് സ്ഥിരീകരിച്ചു. തൂക്കിനോക്കി തിട്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് ടൗൺ പൊലീസിന് കൈമാറി. സ്വർണത്തിന്‍റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഒരു സംഘം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ സ്വർണം…
വിചിത്രമായ പല പേരുകളും മാതാപിതാക്കൾ മക്കൾക്ക് നൽകാറുണ്ട്. അങ്ങനെ ഒരു പേരാണ് ഈ അമ്മയും മകൾക്ക് നൽകിയിരിക്കുന്നത്. മകളുടെ പേര് ലോക്കി. വെറുതെയല്ല അമ്മ മകൾക്ക് ഈ പേര് ഇട്ടത്. ലോക്ക്ഡൗൺ എന്നതിന്റെ ചുരുക്കമായാണ് അവർ മകൾക്ക് ഈ പേര് നൽകിയത്. അതിനുള്ള കാരണം മറ്റൊന്നുമല്ല, ലോക്ക്ഡൗൺ സമയത്താണ് ലോക്കി ജനിച്ചത്. ജോഡി ക്രോസ് എന്ന 36 കാരി 2021 ലെ രണ്ടാം ലോക്ക്ഡൗൺ സമയത്താണ് ഗർഭിണിയായത്. ജോഡിയും ഭർത്താവ് 26-കാരനായ റോബും തങ്ങളുടെ മകൾക്ക് വ്യത്യസ്തമായ ഒരു പേര് നൽകാൻ തീരുമാനിച്ചു. ലോക്ക്ഡൗൺ സമയത്ത്, ദമ്പതികൾക്ക് ശമ്പളത്തോടെയുള്ള അവധി ലഭിച്ചു. ഇരുവർക്കും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാനും കഴിഞ്ഞു. അതാണ് ഗർഭിണിയാകാനും ലോക്കിക്ക് ജന്മം നൽകാനും കാരണമായതെന്ന് ദമ്പതികൾ പറഞ്ഞു. കോവിഡ് മഹാമാരി പിടിമുറുക്കിയെങ്കിലും ലോക്ക്ഡൗൺ തനിക്ക് നല്ല സമയമായിരുന്നെന്ന് ജോഡി പറഞ്ഞു. അതുകൊണ്ട് തന്നെ മകൾക്ക് ലോക്കി എന്ന പേര് നൽകാൻ അവർ രണ്ടാമതൊന്ന് ആലോചിച്ചില്ല. മകൾക്ക് ഇങ്ങനെ…
ബെംഗളൂരു: കോൺഗ്രസിൽ അന്തിമ അധികാരം പ്രസിഡന്റിനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. പുതിയ പ്രസിഡന്‍റിന് തന്‍റെ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്‍റെ പുതിയ തീരുമാനങ്ങൾ പുതിയ പ്രസിഡന്‍റായിരിക്കും എടുക്കുക. അതിൽ തന്‍റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്‍റെ പ്രവർത്തന മണ്ഡലം പുതിയ പ്രസിഡന്‍റിന് തീരുമാനിക്കാം. ഖാർഗെയും തരൂരും മിടുക്കരാണ്. ഇരുവരും കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ അർഹതയും കഴിവുമുള്ളവരാണെന്നും രാഹുൽ പറഞ്ഞു. അതേസമയം ശശി തരൂരിന് ലഭിച്ച വോട്ടുകൾ പാർട്ടിയിലെ പരിഷ്കാരങ്ങളുടെ സൂചനയാണെന്ന് കാർത്തി ചിദംബരം പറഞ്ഞു. ഉദയ്പൂർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകും. ഖാർഗെയ്ക്ക് അഭിനന്ദനങ്ങളെന്നും കാർത്തി പറഞ്ഞു.
ഭോപ്പാല്‍: മിഠായി കഴിക്കാൻ അനുവദിക്കാത്തതിന് അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയ മൂന്ന് വയസുകാരന് സൈക്കിളും മധുരപലഹാരങ്ങളും സമ്മാനം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് കുട്ടിക്ക് ദീപാവലി സമ്മാനമായി സൈക്കിൾ ഉൾപ്പെടെ സമ്മാനിച്ചത്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തായിലെ പൊലീസ് സ്റ്റേഷനിലാണ് കുട്ടി പരാതി നൽകിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വീഡിയോ കണ്ട ശേഷം മന്ത്രി കുട്ടിയെ വിളിച്ച് സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. മന്ത്രി നൽകിയ സൈക്കിളും മധുരപലഹാരങ്ങളും പൊലീസ് കുട്ടിക്ക് കൈമാറി. മധുരപലഹാരങ്ങൾ മോഷ്ടിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വയസുകാരൻ അച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർക്ക് പരാതി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ മധുരപലഹാരങ്ങൾ ചോദിച്ചപ്പോൾ അമ്മ കുട്ടിയുടെ കവിളില്‍ തൊട്ട് ലാളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. മന്ത്രി നൽകിയ സൈക്കിൾ ഓടിക്കാൻ പൊലീസ് കുട്ടിയെ സഹായിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ന്യൂഡൽഹി: ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഗാസിയാബാദിലെ ആശ്രമം റോഡിൽ 40 കാരിയായ ഡൽഹി സ്വദേശിനിയെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ബലാത്സംഗ സമയത്ത് പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗത്തു കയറ്റിയ ഇരുമ്പ് ദണ്ഡ് ഇതുവരെ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാധി മലിവാൽ ട്വീറ്റ് ചെയ്തു. യുവതിയോട് മുൻവൈരാഗ്യം പ്രതികൾക്ക് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഗാസിയാബാദിൽ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് ഞായറാഴ്ച രാത്രി അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്ന് രണ്ട് ദിവസത്തോളം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
നിരാഹാര സമരം അവസാനിപ്പിച്ച് ദയാബായി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായുള്ള പോരാട്ടം തുടരും
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി കഴിഞ്ഞ 18 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പിലെത്തി. തന്‍റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു. നിലവിൽ സർക്കാർ നൽകിയ ഉറപ്പുകൾ നിറവേറ്റപ്പെടുമെന്ന് വിശ്വസിക്കുന്നു. എയിംസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും തീരുമാനമെടുക്കണമെന്നും ദയാബായി പറഞ്ഞു. രേഖാമൂലം ഉറപ്പുകൾ ലഭിക്കുന്നതിനനുസരിച്ച് സമരം പിൻവലിക്കാനാണ് നീക്കം.
അബുദാബി/അഹമ്മദാബാദ്: ഉത്തർപ്രദേശിനു ശേഷം ഗുജറാത്തിലും മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ചപ്പോൾ ഇതു സംബന്ധിച്ച ചർച്ചകളും മറ്റും നടന്നിരുന്നു. ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും സംസ്ഥാന സർക്കാരും ലുലു ഗ്രൂപ്പും ഒപ്പ് വച്ചിരുന്നു. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാൾ പ്രവർത്തിക്കുന്നതോടെ 6,000 ആളുകൾക്ക് നേരിട്ടും 15,000ത്തിൽ അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി.ആനന്ദ് റാം പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ. പ്രാദേശിക…
ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേപ്പാളും ബംഗ്ലാദേശും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശ്, നേപ്പാൾ , ശ്രീലങ്ക, ഭൂട്ടാൻ , മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 ഓഗസ്റ്റിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 10.5 ശതമാനം കുറഞ്ഞു. ഓഗസ്റ്റിൽ 2.1 ബില്യൺ ഡോളറിന്‍റെ സാധനങ്ങൾ ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 22.7 ശതമാനം ഇടിഞ്ഞ് 889 ദശലക്ഷം ഡോളറിലെത്തി. എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ-ഓഗസ്റ്റ്) കയറ്റുമതി 8.7 ശതമാനം വർദ്ധിച്ചു. ഓഗസ്റ്റിൽ നേപ്പാളിലേക്കുള്ള കയറ്റുമതിയിൽ 11.3 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതിയിൽ മൂന്ന് ശതമാനം വളർച്ചയുണ്ടായി. അതേസമയം, ഓഗസ്റ്റിൽ പാകിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിച്ചു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 15.7 ശതമാനം ഉയർന്ന് 356 ദശലക്ഷം ഡോളറിലെത്തി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ…
