- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: തലസ്ഥാനത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സംഘം ആക്രമിച്ചത്. രാവിലെ വിമാനത്താവളം വഴി സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. പൊന്നാനി സംഘത്തിനായി കൊണ്ടുവന്ന സ്വർണം അസിം മറ്റൊരു സംഘത്തിന് നൽകി. ഇതോടെ അസിമിനെ പിന്തുടർന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടെയാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. സ്വർണവുമായി വീട്ടിലെത്തിയ അസിം ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച ശേഷം സ്വർണക്കടത്ത് കേസിലെ പ്രതികൾ രക്ഷപ്പെട്ടിരുന്നു. എയർപോർട്ട് വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഘത്തിലെ അംഗമായ കൊണ്ടോട്ടി സ്വദേശി റിയാസാണ് ഉദ്യോഗസ്ഥരെ മർദ്ദിച്ച ശേഷം കാറിൽ രക്ഷപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.
തായ്ലൻഡ്: പ്രണയമെന്ന വികാരം പലപ്പോഴും നിയന്ത്രിക്കാൻ കഴിയില്ല. ആരോട് എപ്പോൾ പ്രണയം തോന്നുമെന്നും പറയാൻ കഴിയില്ല. അതുകൊണ്ടാണ് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത്. വടക്കുകിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ നിന്ന് അത്തരമൊരു പ്രണയകഥയാണ് വരുന്നത്. 56-കാരിയായ ജാൻല നമുവാങ്ഗ്രാക്കും 19-കാരനായ വുത്തിച്ചായ് ചന്ദരാജുമാണ് ഈ പ്രണയകഥയിലെ നായികാ നായകന്മാർ. 37 വയസ്സിന്‍റെ പ്രായവ്യത്യാസം ഇവരുടെ പ്രണയബന്ധത്തെ ബാധിച്ചിട്ടില്ല. 10-ാം വയസ്സിലാണ് മൂന്ന് പേരക്കുട്ടികളുള്ള ജാൻലയെ ചന്ദരാജ് ആദ്യമായി കാണുന്നത്. ഇരുവരും അയൽവാസികളായിരുന്നു. വീട് വൃത്തിയാക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി ചന്ദരാജ് ജാൻലയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. അങ്ങനെ പരിചയപ്പെട്ട ഇവർ രണ്ട് വർഷം മുമ്പാണ് പ്രണയത്തിലായത്. ഇപ്പോൾ ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുകയാണ്.
കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി ഹോർമിസിന്‍റെ സ്മരണാർത്ഥം സ്ഥാപിച്ച ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിംഗ്, എം.ബി.എ എന്നിവയ്ക്ക് പുറമെ ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് വിത്ത് അഗ്രികൾച്ചറൽ സയൻസസ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ 2022-2023 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം. കുടുംബത്തിന്‍റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സർവീസിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല. കേരളം, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകും. ഓരോ കോഴ്സിലും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഒരു…
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് ഉത്തരവിറങ്ങി. നിലവിലെ ഈ പദവി വഹിക്കുന്ന വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന സാഹചര്യത്തിലാണ് എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിയമിക്കുന്നത്. നേരത്തെ വിജിലൻസ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്തായ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ആ പദവിയിൽ നിന്നും മാറ്റിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ച അദ്ദേഹത്തെ പിന്നീട് ബറ്റാലിയൻ എഡിജിപിയായി മാറ്റി നിയമിച്ചിരുന്നു. ബറ്റാലിയൻ എഡിജിപി പദവിയോടൊപ്പമായിരിക്കും പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയും കൂടി അദ്ദേഹം കൈകാര്യം ചെയ്യുക. സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാക്കറെയും ഐജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. വിജയ് സാക്കറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം. അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തിന് എൻഐഎയിൽ നിയമനം നൽകിയിരിക്കുന്നത്. ഈ…
അഹമ്മദാബാദ്: ഹിന്ദിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷ് ആശയവിനിമയത്തിന്‍റെ ഒരു മാധ്യമം മാത്രമാണെന്നും ബൗദ്ധികതയുടെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശയവിനിമയത്തിന്‍റെ ഒരു മാധ്യമമായിരുന്നിട്ടും, ഇംഗ്ലീഷ് മുമ്പ് ബൗദ്ധികതയുടെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറിലെ അദാലജ് പട്ടണത്തിൽ ഗുജറാത്ത് ഗവൺമെന്‍റിന്‍റെ മിഷൻ സ്കൂൾ ഓഫ് എക്സലൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മുമ്പ്, ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് ബൗദ്ധികതയുടെ, ബുദ്ധിജീവിയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. വാസ്തവത്തിൽ, ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിന്‍റെ ഒരു മാധ്യമം മാത്രമാണ്”, മോദി പറഞ്ഞു. ഹിന്ദിയിൽ പ്രാവീണ്യമുള്ളവർ പുറകോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇംഗ്ലീഷ് ഭാഷ അറിയാത്തത് ഒരു തടസ്സമായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തതിനാൽ, ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി യുവ പ്രതിഭകൾക്ക് ഡോക്ടർമാരോ എഞ്ചിനീയർമാരോ ആകാൻ കഴിഞ്ഞില്ല. എന്നാൽ പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള “അടിമ മനോഭാവത്തിൽ” നിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. രാജ്യത്ത് പുതുതായി ആരംഭിച്ച 5ജി ടെലികോം സേവനങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തെ…
പൈലറ്റുമാർക്ക് വൻ ശമ്പള വർധനവ് പ്രഖ്യാപിച്ച് സ്വകാര്യ വിമാന സർവിസ് കമ്പനിയായ സ്പൈസ് ജെറ്റ്. പ്രതിമാസം 80 മണിക്കൂർ വിമാനം പറത്തുന്നതിന് ഏഴു ലക്ഷം രൂപയാണ് ക്യാപ്റ്റൻമാർക്ക് ശമ്പളമായി ലഭിക്കുക. പുതിയ ശമ്പള നിരക്ക് നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി വ്യക്തമാക്കി. പരിശീലകരുടെയും സീനിയർ ഫസ്റ്റ് ഓഫിസർമാരുടെയും ശമ്പളത്തിലും ആനുപാതികമായി വർധനവ് വരുത്തിയിട്ടുണ്ട്. ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബർ മാസത്തെ ശമ്പളത്തിൽ പരിശീലകർക്ക് 10 ശതമാനവും ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും എട്ടു ശതമാനവും വർധനയുണ്ടായതായി കമ്പനി വാർത്ത കുറിപ്പിൽ അറിയിച്ചു. ഒക്ടോബർ മുതൽ ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫിസർമാർക്കും ശമ്പളം 22 ശതമാനം വർധിപ്പിച്ചിരുന്നു. കോവിഡിന് മുമ്പ് ക്യാപ്റ്റൻമാർക്ക് ലഭിച്ച ശമ്പളവുമായി തട്ടിച്ചു നോക്കിയാൽ വലിയ വർധനവാണ് വരുത്തിയതെന്നാണ് കമ്പനിയുടെ അവകാശവാദം. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് മിക്ക വിമാന കമ്പനികളും ജീവനക്കാരുടെ ശമ്പളം വലിയ അളവിൽ വെട്ടിക്കുറച്ചിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ ആറ് വിഭാഗം ആളുകൾ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, 65 വയസും അതിൽ കൂടുതലും പ്രായമുള്ളവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ദീർഘകാല ആസ്പിരിൻ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾ എന്നിവർ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിൽ അറിയിച്ചു. അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വാക്സിൻ എടുക്കാൻ ഏറ്റവും ആവശ്യമുള്ള വിഭാഗം 65 വയസ്സിന് മുകളിലുള്ളവരാണ്. വാക്സിനേഷനുള്ള അപ്പോയിന്‍റ്മെന്‍റ് സ്വിഹതി ആപ്പ് വഴി രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘നായാട്ട്’ എന്ന ചിത്രത്തിന് മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച സംവിധായകൻ. ‘മിന്നിൽ മുരളി’യാണ് മികച്ച രണ്ടാമത്തെ ചിത്രം. ജനപ്രിയ ചിത്രം ‘ഹൃദയ’മാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാൻ) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തെരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്രരത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും
റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ദുരിതത്തിൽ കഴിയുന്നത് മലയാളികൾ ഉൾപ്പെടെ 400 ഓളം തൊഴിലാളികൾ. സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്രക് പട്ടണത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ പെടുകയായിരുന്നു. ശമ്പളം മുടങ്ങിയെങ്കിലും ഫാം അധികൃതർ ഇതുവരെ ഭക്ഷണത്തിനുള്ള സഹായം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കമ്പനി ഭക്ഷണം നൽകുന്നതും നിർത്തിയതോടെയാണ് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായത്. ഇതറിഞ്ഞ് റിയാദിലെ കേളി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രവർത്തകർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളാണ് ഇവിടെയുള്ളത്. മലയാളി തൊഴിലാളികൾ കേളിയെ വിവരം അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ചാരിറ്റബിൾ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തര സഹായമായി ഭക്ഷ്യക്കിറ്റുകൾ എത്തിക്കുകയും ചെയ്തു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലികൾ വെട്ടിക്കുറയ്ക്കുകയോ നിയമനം മന്ദഗതിയിലാക്കുകയോ ചെയ്യുന്ന ഏറ്റവും പുതിയ യുഎസ് ടെക് കമ്പനിയായി മൈക്രോസോഫ്റ്റ് കോർപ്പറേഷൻ. ഈ ആഴ്ച വിവിധ ഡിവിഷനുകളിലായി ആയിരത്തിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. “എല്ലാ കമ്പനികളെയും പോലെ, നമ്മളും ബിസിനസ്സ് മുൻഗണനകൾ പതിവായി വിലയിരുത്തി അതിനനുസരിച്ച് ഘടനാപരമായ ക്രമീകരണങ്ങൾ വരുത്താറുണ്ട്”. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് പറഞ്ഞു. ബിസിനസിൽ നിക്ഷേപിക്കുന്നത് തുടരുകയും പ്രധാന വളർച്ചാ മേഖലകളിൽ വരും വർഷങ്ങളിൽ നിയമനം നടത്തുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, മൈക്രോസോഫ്റ്റിന്‍റെ മൊത്തം തൊഴിൽ ശക്തിയുടെ ഒരു ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ് പുതിയ പിരിച്ചുവിടലുകൾ ബാധിച്ചത്.
