- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. 39 ഓവറുകൾ ബാക്കിനിൽക്കെയാണ് ഓസീസിൻ്റെ ജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഓസ്ട്രേലിയ മറികടന്നു. ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും അർധസെഞ്ചുറി നേടി. ഈ വിജയത്തോടെ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം ഈ മാസം 22 ന് നടക്കും. രോഹിത് ശർമയാണ് മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത് 19 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗില്ലും റൺസൊന്നും എടുക്കാതെ പുറത്തായി. 35 പന്തിൽ നിന്ന് 31 റൺസ് നേടിയ വിരാട് കോഹ്ലിയും 29 പന്തിൽ നിന്ന് 29 റൺസ് നേടിയ അക്സർ പട്ടേലുമാണ് പുറത്താകാതെ നിന്നത്.
കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ രാവും പകലും പ്രവർത്തിച്ച ജെസിബി ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്ത വേതനം നൽകിയില്ലെന്ന് ആരോപണം. പ്രതിദിനം പതിവ് വേതനത്തിലും കുറച്ചു നിശ്ചിത തുക മാത്രമാണ് നൽകിയതെന്ന് ഇവർ പറയുന്നു. തീ പൂർണ്ണമായും അണച്ചെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഇപ്പോഴും നിർത്തിയിരിക്കുന്ന അഞ്ച് ജെസിബികളുടെ ഓപ്പറേറ്റർമാരുടെ വേതനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ 12 ദിവസമായി തുടർന്ന തീ അണയ്ക്കാൻ അഗ്നിശമന സേനയ്ക്കൊപ്പം നിന്നത് ഈ ജെസിബി ഓപ്പറേറ്റർമാരാണ്. ദുരന്ത നിവാരണ നിയമപ്രകാരം പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് ബാറ്റ പോലും നൽകിയിട്ടില്ല. ഈ ദിവസങ്ങളിൽ രാവും പകലും ജോലി ചെയ്ത എല്ലാവർക്കും പ്രതിദിനം 1,500 രൂപ മാത്രമാണ് നൽകിയത്. തീ അണച്ചെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഇവിടെ തടഞ്ഞുവച്ചിരിക്കുന്ന അഞ്ച് വാഹനങ്ങളുടെ ഓപ്പറേറ്റർമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്നലെ മുതൽ ഇവർക്ക് താമസച്ചെലവ് നൽകില്ലെന്ന് കൊച്ചി കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
കൊച്ചി: ജോർജ് വർഗീസിൻ്റെ സംവിധാനത്തിൽ ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഐ സി യുവിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. താന്തോന്നിക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് താന്തോന്നി റിലീസ് ചെയ്ത അതേ ദിവസം( മാർച്ച് 19 ന്) ആണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടത്. വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് നായകനാകുന്ന ചിത്രമാണിത്. മിനി സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൂര്യ നിർമ്മിച്ച ഉറിയടി എന്ന തമിഴ് ചിത്രത്തിലെ നായികയായ വിസ്മയയാണ് ഐ സി യുവിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ. സി ലോകനാഥൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം ജോസ് ഫ്രാങ്ക്ലിൻ, കലാസംവിധാനം ബാവ,…
മദാരിപൂര്‍: ബംഗ്ലാദേശിൽ ബസ് ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് കുഴിയിൽ പതിച്ച് 19 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. അടുത്തിടെ പൂർത്തിയായ എക്സ്പ്രസ് ഹൈവേയുടെ കൈവരി തകർത്താണ് ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടസമയത്ത് 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബ്ചാർ ജില്ലയുടെ തെക്കൻ ഭാഗത്താണ് അപകടമുണ്ടായത്. ധാക്കയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. 2030 ഓടെ റോഡപകടങ്ങൾ 50 % വരെ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബംഗ്ലാദേശിൽ റോഡപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലായിൽ ബംഗ്ലാദേശിൽ റോഡപകടങ്ങളിൽ 400ലധികം പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം അതിന്‍റെ രണ്ടിരട്ടിയാണ്. ബംഗ്ലാദേശ് പാസഞ്ചേഴ്സ് അസോസിയേഷന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 9,951 പേരാണ്…
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 19, 20 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത ജെറ്റ് എയർവേയ്സ് സിഇഒ സഞ്ജീവ് കപൂറിന്‍റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്തതും കണ്ണുകൾക്ക് വെറുപ്പുളവാക്കുന്നതുമായ കോൺക്രീറ്റ് വസ്തു മാത്രമാണെന്ന് കപൂർ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ മെട്രോ സ്റ്റേഷനുകളുടെ വാസ്തുവിദ്യയിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ടാണ് സഞ്ജീവ് കപൂറിൻ്റെ ട്വീറ്റ്. ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത… എന്തുകൊണ്ടാണ് നമ്മുടെ ഓവർ ഗ്രൗണ്ട് / ഓവർഹെഡ് മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്ത, കണ്ണിന് വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തുവായി മാറിയത്. ദുബായ് മെട്രോ ശ്രദ്ധിക്കുക. ദുബായ് സ്റ്റേഷൻ കുറഞ്ഞത് 10 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും സഞ്ജീവ് കപൂർ ദുബായ്, ബെംഗളൂരു സ്റ്റേഷനുകളുടെ ചിത്രം ഉൾപ്പെടുത്തിയ ട്വീറ്റിൽ പറഞ്ഞു. സഞ്ജീവ് കപൂറിന്‍റെ ട്വീറ്റിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സ്വന്തം നാടിനെ വിലമതിക്കാത്തവരുടെ പതിവ് പ്രതികരണം മാത്രമാണിതെന്നാണ് ചിലരുടെ അഭിപ്രായം. രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനുകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് തങ്ങളുടെ വാദം ശക്തിപ്പെടുത്താനും നിരവധി ട്വിറ്റർ…
കൊണ്ടോട്ടിയിൽ ദുല്‍ഖറിനെ കാണാനെത്തിയത് വൻ ജനക്കൂട്ടം; സോഷ്യല്‍ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിനെത്തിയ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയത് വൻ ജനക്കൂട്ടം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആര്‍ത്തിരമ്പുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. ഒപ്പം ദുൽഖർ ‘സുന്ദരി പെണ്ണേ’ എന്ന ഗാനം ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. കൊണ്ടോട്ടിയിലെ റോഡ് ജനസാഗരമായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നു. ദുൽഖർ സൽമാനൊപ്പം സെൽഫിയെടുത്ത യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരെയും ദുൽഖറിനൊപ്പമുള്ള ഫോട്ടോയിൽ കാണാം. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്ക് കാരണം കൊണ്ടോട്ടിയിൽ മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ന്യൂ ഡൽഹി: സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിയിൽ താൽക്കാലിക ആശ്വാസമായി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ. അതേസമയം, പുനഃസംഘടനയ്ക്കുള്ള സ്ക്രീനിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. റായ്പൂർ പ്ലീനറിക്കിടെയാണ് കേരളത്തിലെ നേതാക്കൾ തമ്മിലടി ആരംഭിച്ചത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനയും തുടർന്നുണ്ടായ അച്ചടക്കനടപടികളും തിരിച്ചടിക്ക് കാരണമായി. കാര്യങ്ങൾ കൈവിട്ടുപോകാനിരിക്കെയാണ് എ.ഐ.സി.സി നേതൃത്വം ഇടപെട്ടത്. സംഘടനയുടെ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുൻകൈയെടുത്ത് ചര്‍ച്ച നടത്തിയതോടെ അഭിപ്രായവ്യത്യാസത്തിലായിരുന്ന നേതാക്കളെല്ലാം വഴങ്ങി. പാർട്ടി പുനഃസംഘടനയടക്കം എല്ലാം ഭംഗിയായി നടക്കുന്നുവെന്നാണ് എം കെ രാഘവന്‍റെ ഇന്നത്തെ പ്രതികരണം. പ്രശ്നങ്ങളില്ലെന്ന് പറയുമ്പോഴും പുതുതായി രൂപീകരിക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഡി.സി.സി ഭാരവാഹികളെ തീരുമാനിക്കാനുള്ള മുഴുവൻ പട്ടികയും ജില്ലാതല സമിതികൾ നൽകിയിട്ടില്ല. 35 ഭാരവാഹികൾ ആവശ്യമുള്ളിടത്ത് 50 ലധികം പേരുടെ പട്ടികയും നൽകി. ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒന്ന് മുതൽ അഞ്ച് വരെ പേരുകൾ ഉണ്ട്. ഈ പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് സ്ക്രീനിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. അതേസമയം,…
ചെന്നൈ: ജയം രവി ചിത്രം അഗിലന്‍റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാർച്ച് 31 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിംഗ് ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ‘അഗിലൻ’ ലോകമെമ്പാടും റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൻ കല്യാണ കൃഷ്ണനാണ്. ചിത്രത്തിൽ അഗിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ ഭൂലോക ‘ മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. പ്രിയ ഭവാനി ശങ്കർ, താന്യ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിവേക് ആനന്ദ് ഛായാഗ്രഹണവും സാം സി.എസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
യുഎസ് : കരടിക്കുട്ടികളുടെ സംരക്ഷണത്തിനായി ആളുകളെ ക്ഷണിച്ച് യുഎസിലെ വന്യ ജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗെയിം ആൻഡ് ഫിഷ്. ‘ബിയർ ഹഗ്ഗർമാരെ’ ആവശ്യമുണ്ടെന്ന പരസ്യത്തോടെയാണ് അധികൃതർ വാർത്ത അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30. ദുഷ്കരമായ സാഹചര്യങ്ങളിൽ കാൽനടയായി യാത്ര ചെയ്യാനും കരടികളുടെ മാളങ്ങളിൽ പോയി ആവശ്യമായ പരിചരണം നൽകാനും തയ്യാറാകുക എന്നതാണ് ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ പ്രധാന യോഗ്യതയെന്ന് ഏജൻസി പറയുന്നു. ന്യൂ മെക്സിക്കോയിൽ കറുത്ത കരടികൾ ഇപ്പോൾ വ്യാപകമായി വംശനാശഭീഷണി നേരിടുന്നു. ശേഷിക്കുന്ന കരടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ജീവനക്കാരെ നിയമിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ കറുത്ത കരടികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഇപ്പോഴും വ്യാപകമായി വേട്ടയാടപ്പെടുന്നു. ഇത് തടയുക കൂടിയാണ് വന്യജീവി സംരക്ഷണ ഏജൻസി ലക്ഷ്യമിടുന്നത്.
