ചെന്നൈ: ജയം രവി ചിത്രം അഗിലന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാർച്ച് 31 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിംഗ് ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ‘അഗിലൻ’ ലോകമെമ്പാടും റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല.
ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൻ കല്യാണ കൃഷ്ണനാണ്. ചിത്രത്തിൽ അഗിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ ഭൂലോക ‘ മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ.
പ്രിയ ഭവാനി ശങ്കർ, താന്യ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിവേക് ആനന്ദ് ഛായാഗ്രഹണവും സാം സി.എസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.