Author: News Desk

കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അട്ടിമറി ശ്രമം. കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം കൂറുമാറി. വിചാരണ വേളയിൽ എട്ട് സാക്ഷികൾ കൂറുമാറി. വനം വകുപ്പിലെ ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും കൂറുമാറിയവരിൽ ഉൾപ്പെടുന്നു. ഇവരെ കൂടാതെ ഒരു സിവിൽ പൊലീസ് ഓഫീസറും കൂറുമാറി. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികൾ കൂറുമാറിയത്. 2013 നവംബർ 15ന് കസ്തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയായിരുന്നു വനംവകുപ്പ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥർ. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാൾ. പ്രതികളെ അറസ്റ്റ് ചെയ്ത താമരശ്ശേരി ഡിവൈഎസ്പി ജെയ്സൺ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കോഴിക്കോട് അസി.…

Read More

മൂന്നാര്‍: മൂന്നാറിലെ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാടുള്ളതിനാൽ കൊമ്പൻ അക്രമാസക്തനാകാനും സാധ്യതയുണ്ട്. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയത്ത് പടയപ്പ സാധാരണ കാടു കയറാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൊമ്പൻ മദപ്പാടു സമയത്തും ജനവാസ മേഖലയില്‍ തന്നെ തമ്പടിക്കുകയാണ്. മൂന്നാറിലെ കൊമ്പൻ എന്നറിയപ്പെടുന്ന പടയപ്പ സാധാരണയായി ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കാറില്ല. മദപ്പാട് സമയത്ത് ആനകൾ സാധാരണയായി അക്രമാസക്തരാകുന്നതിനാലാണ് ആശങ്ക. അതുകൊണ്ടാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും വാഹനങ്ങളുടെ ഹോണും ലൈറ്റും കത്തിച്ച് പടയപ്പയെ പ്രകോപിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

Read More

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ നിസ്സഹകരണത്തെ വിമർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ മയക്കുവെടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കണം. ഫോട്ടോയും മറ്റും എടുത്ത് പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട്ടെ ചിലർ ഫോട്ടോയെടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം സമയങ്ങളിൽ വനപാലകർ നൽകുന്ന നിർദേശങ്ങൾ നാട്ടുകാർ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂവെന്നും വനം മന്ത്രി പറഞ്ഞു. മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ആൺപുലി കുടുങ്ങിയത്. കോഴിക്കൂടിന്‍റെ വലയിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂട്ടിൽ നിന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റുള്ളവരും എത്തി. കൂട്ടിൽ നിന്ന് പുലി പുറത്തേക്ക് ചാടുന്നത് തടയാൻ വല കെട്ടിയിട്ടിരുന്നു. ഇവിടെ നിന്ന് ആളുകളെയും ഒഴിപ്പിച്ചു. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു ശ്രമം. എന്നാൽ രാവിലെ…

Read More

കണ്ണൂര്‍: കേരളത്തിൽ ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗകാരികളുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സർവൈലൻസ് നെറ്റ്‌വർക്കിൻ്റെ റിപ്പോർട്ട്. വിവിധ ആന്‍റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ 5 മുതൽ 84 % വരെ പ്രതിരോധം നേടിയിട്ടുണ്ട്. പുതുതലമുറ ആന്‍റിബയോട്ടിക്കുകൾക്കെതിരെ പോലും അണുക്കൾ പ്രതിരോധമാര്‍ജിക്കുന്നു. മരുന്ന് ഫലിച്ചില്ലെങ്കിൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ വർദ്ധിക്കും. ഇ.കോളി, ക്ലബ്സിയല്ല, സ്യൂഡോമോണസ്, അസിനെറ്റോബാക്ടർ, സാൽമൊണല്ല എന്‍ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്‍ററോകോക്കസ് എന്നീ ബാക്ടീരിയകള്‍ക്ക് മുൻഗണന നൽകി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Read More

തിരൂര്‍: വിധി കേട്ട് കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്സോ കേസ് പ്രതി. കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അബ്ദുൾ ജബ്ബാർ (27) ആണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് കോടതി 18 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 2014ൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോട്ടയ്ക്കൽ പോലീസ് പ്രതിയെ തിരൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയിൽ ഹാജരാക്കിയത്. വിവിധ വകുപ്പുകൾ പ്രകാരം ജസ്റ്റിസ് സി ആർ ദിനേശ് പ്രതിക്ക് 18 വർഷം കഠിന തടവും 65,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 20 മാസം കഠിനതടവും അനുഭവിക്കണം. ജഡ്ജി വിധി…

Read More

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവിലയും നികുതിയും വർദ്ധിപ്പിക്കും. ഭൂവിനിയോഗത്തെ അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുന്ന പുതിയ സംവിധാനവും നിലവിൽ വരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കാലോചിതമായി പരിഷ്കരിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഏറ്റവും കുറഞ്ഞ ഭൂനികുതി നിലവിൽ 5 രൂപയാണ്. മുനിസിപ്പാലിറ്റിയിൽ 10 ഉം കോർപ്പറേഷനിൽ 20 ഉം. ഇത് വളരെ കുറഞ്ഞ നിരക്കാണെന്ന് വിലയിരുത്തിയാണ് വരുമാന വർദ്ധനവ് കൂടി കണക്കിലെടുത്ത് നികുതി വർദ്ധിപ്പിക്കുന്നത്. ഭൂമിയുടെ ന്യായവിലയിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും വര്‍ദ്ധനവുണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് ബഡ്ജറ്റിൽ മുൻതൂക്കമുണ്ടാകും. ഇതിൽ ഏറ്റവും പ്രധാനം നികുതി നിരക്കാണ്. കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയ നികുതി വരുമാനം വെറും 509 കോടി രൂപയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പിരിക്കുന്ന നികുതിയുടെ നാലിലൊന്ന് പോലും കേരളത്തിന്‍റെ പക്കലില്ലെന്നാണ് സർക്കാരിൻ്റെ ന്യായീകരണം. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ നികുതി നിരക്കും ഉയരും. ഭൂവിനിയോഗത്തിനനുസരിച്ച്…

Read More

ആലപ്പുഴ: സിപിഎം നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയിലയുത്പന്ന കടത്ത് കേസിൽ അട്ടിമറി സാധ്യത. ഒരു കോടിയിലധികം വിലവരുന്ന ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ. ഷാനവാസിനനുകൂലമായി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷാനവാസും വാഹനം വാടകയ്ക്കെടുത്ത ജയനും പ്രതി പട്ടികയിലില്ലെന്ന് കൊല്ലം എ.സി.പി. പ്രദീപ് വ്യക്തമാക്കി. സ്വകാര്യ കേബിൾ കമ്പനിയിൽ കരാറുകാരനെന്ന നിലയിൽ ഷാനവാസിനു നല്ല വരുമാനമുണ്ട്. എന്നാൽ അനധികൃത സമ്പാദ്യത്തെക്കുറിച്ച് വിവരമില്ല. ലഹരി കേസുകളിലും ഉൾപ്പെട്ടതായി അറിവില്ല. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങളാണുള്ളത്.

Read More

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ 1.30 ഓടെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി കോഴിക്കൂടിന്‍റെ വലയിൽ കൈ കുടുങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി പുറത്തേക്ക് ചാടുന്നത് തടയാൻ ചുറ്റും വല കെട്ടിയിരുന്നു. ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് പുലി ചത്തത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 7.15 ഓടെയാണ് പുലി ചത്തത്. പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പുലികളെ ഇതേ പ്രദേശത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.

Read More

കൊച്ചി: വാഴക്കുല രചിച്ചത് വൈലോപ്പിള്ളിയാണെന്ന് പരാമർശിക്കുന്ന ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന ആവശ്യവുമായി ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. തെറ്റ് തിരുത്തി പുതിയ പ്രബന്ധം സമർപ്പിക്കട്ടെയെന്നും അവർ പറഞ്ഞു. ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിള്ളിയുടെ പേരിൽ പരാമർശിച്ച സംഭവത്തിൽ പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. സാധാരണക്കാർക്ക് പറ്റുന്ന തെറ്റു പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നൽകിയവരും ഒരുപോലെ കുറ്റക്കാരാണ്. ഇത് മനഃപൂർവ്വമല്ലെന്നറിയാം. എന്നിരുന്നാലും, ഗവേഷണവും പ്രബന്ധം തയ്യാറാക്കലും ഗൗരവമായി ചെയ്യേണ്ട ഒന്നാണ്. വിവാദം ഉയർന്നതിന് ശേഷം ചിന്തയുടെ ഭാഗത്ത് നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ലളിത ചങ്ങമ്പുഴ പ്രതികരിച്ചു.

Read More

ടെഹ്റാൻ: ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കോയിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി പ്രാഥമിക വിവരം. 440ഓളം പേർക്ക് പരിക്കേറ്റു. തുർക്കി അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇറാനിലെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More