- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേറ്റു. ത്സർസുഗുഡയിൽ ഒരു പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ നബ കിഷോർ ഗുരുതരാവസ്ഥയിലാണ്. വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കാറിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ സമീപത്ത് നിന്നാണ് ഇയാൾ വെടിയുതിർത്തത്.
ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ക്ക് സമാപനം. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും. സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎംകെ, എൻസിപി, ആർജെഡി, ജനതാദൾ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോൺഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, ജെഎംഎം, വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) തുടങ്ങിയ പാർട്ടികൾ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നീ പാർട്ടികൾ വിട്ടുനിൽക്കും. 2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 4080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 75…
കൊല്‍ക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഗളൻമാരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ‘മുഗൾ ഗാർഡൻസ്’ ഉൾപ്പെടെയുള്ള പൂന്തോട്ടങ്ങളെ രാഷ്ട്രപതി ഭവൻ ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്തതിനു പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പരാമർശം. മുഗളൻമാർ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യണം. ബംഗാളിൽ അധികാരത്തിൽ വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ബ്രിട്ടീഷ്, മുഗൾ പേരുകളും നീക്കം ചെയ്യുമെന്നും അധികാരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന്‍റെ പേര് മാറ്റിയതായി രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവന് പുറത്തുള്ള ചർച്ച് റോഡിൽ ‘മുഗൾ ഗാർഡൻ’ എന്ന് എഴുതിയ ബോർഡിനു പകരം ‘അമൃത് ഉദ്യാൻ’ എന്ന് എഴുതിയ പുതിയ ബോർഡ് സ്ഥാപിച്ചിരുന്നു.
ന്യൂഡല്‍ഹി: പത്മ പുരസ്കാര ജേതാക്കളുടെ ജീവിത കഥകൾ വായിച്ചറിയാനും മനസിലാക്കാനും ജനങ്ങൾക്കാഹ്വാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ ആദ്യ മൻ കി ബാത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 97-ാമത് എപ്പിസോഡ് ഞായറാഴ്ച സംപ്രേഷണം ചെയ്തു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധി പേർക്ക് പദ്മ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചിത്രകാരൻമാർ, സംഗീതജ്ഞർ, കർഷകർ, കലാകാരൻമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അവരുടെ ജീവിത കഥകൾ വായിക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവര്‍ഗക്കാരുടെ ജീവിതം നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ്. വളരെയേറെ വെല്ലുവിളികളാണ് അവർ നേരിടുന്നത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാനും തങ്ങളുടെ സംസ്കാരം സംരക്ഷിക്കാനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നിരന്തരം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ തകർന്നുപോയ ചലച്ചിത്ര വ്യവസായത്തെ തിരികെ കൊണ്ടുവരുന്നതിൽ മുൻനിര താരങ്ങൾ പരാജയപ്പെട്ടിടത്ത് ഷാരൂഖിന്‍റെ ‘പത്താന്’ ജയം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്ന് തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാൻ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകളാണ് തകർത്തത്. ആദ്യ മൂന്ന് ദിവസം കൊണ്ട് 201 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. വിദേശ വിപണികളിൽ നിന്നും 112 കോടിയും നേടി. 313 കോടിയാണ് ചിത്രത്തിന്‍റെ ആകെ നേട്ടം. ഹിന്ദി സിനിമകളുടെ എക്കാലത്തെയും ബോക്സ് ഓഫീസ് ഉയർച്ച കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ച ചിത്രമെന്ന പദവി പത്താൻ നേടിക്കഴിഞ്ഞു. രണ്ട് ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളെ മറികടന്നാണ് ഷാരൂഖ് ഖാൻ ചിത്രം ഈ നേട്ടം കൈവരിച്ചത്. കെജിഎഫ് 2 അഞ്ച് ദിവസം കൊണ്ടും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്.
ഇടുക്കി: കാട്ടാനശല്യത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ജില്ലാ സെക്രട്ടറി സി.വി വർഗീസ്. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തത് ശരിയായില്ല. ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദിക്കുന്നു. ഡി.എഫ് ഒ യുടെ അളിയനാണോ അരിക്കൊമ്പൻ. സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നും വർഗീസ് ആരോപിച്ചു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്നാണ് പ്രധാന ആവശ്യം.
കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പെൻഷൻ റദ്ദാക്കിയ തീരുമാനം സർക്കാർ പുനഃപരിശോധിക്കും. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം സ്വീകരിച്ച നടപടിയാണ് പിൻവലിക്കുന്നത്. അനർഹരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയതിനാലാണ് തീരുമാനം. ബിപിഎൽ കാർഡുള്ളവർക്കും ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും പ്രതിമാസം 1,600 രൂപയാണ് ഭിന്നശേഷി പെൻഷൻ. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റോ കേന്ദ്രസർക്കാരിൻ്റെ യു.ഡി.ഐ.ഡി കാർഡോ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പെൻഷൻ വിതരണം നിർത്തിവയ്ക്കുമെന്നുമായിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച് പല പഞ്ചായത്തുകളും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കത്തയച്ചു. 18 വയസ്സ് തികഞ്ഞാൽ മാത്രമേ സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കൂ. ബൗദ്ധിക വളർച്ചയിൽ വ്യത്യാസമുണ്ടാകാമെന്നതിനാൽ 18 വയസ്സിന് താഴെയുള്ളവർക്ക് സ്ഥിര സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് കേന്ദ്ര നിയമം വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ അനർഹർക്കുള്ള പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മാനദണ്ഡം പരിഷ്കരിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച നിർദേശപ്രകാരമാണ് നടപടി. 25,000 ത്തിലധികം കുട്ടികളെ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് യാത്ര ചെയ്യാൻ പുതിയ ഇന്നോവ ക്രിസ്റ്റ കാർ അനുവദിച്ച് സർക്കാർ. നേരത്തെ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കി മീ ഓടിയതിനാലാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച അതേ കാറാണ് സതീശൻ ഉപയോഗിച്ചിരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാർ. 22 ലക്ഷം മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ വില. സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ധവളപത്രത്തിൽ ആരോപിച്ചിരുന്നു. ആംബുലൻസ് ഉൾപ്പെടെ 28 സുരക്ഷാ വാഹനങ്ങളാണ് മുഖ്യമന്ത്രിയുടെ അകമ്പടിക്കായി ഒരുക്കിയതെന്നും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഏഴ് കാറുകൾ വാങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കേരളത്തിന്‍റെ ആകെ കടം നാല് ലക്ഷം കോടി രൂപയാണെന്നും സതീശൻ ആരോപിച്ചിരുന്നു. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന വിശേഷണത്തോടെയാണ് ധവളപത്രം ഇറക്കിയത്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിനായി പുതിയ കാർ വാങ്ങിയത്. നേരത്തെ ഗവർണർക്കും പുതിയ കാർ അനുവദിച്ചിരുന്നു. ടൂറിസം വകുപ്പിന്‍റെ ചട്ടപ്രകാരം…
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം. 3 ദിവസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞിറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
കാണിച്ചാര്‍ (കണ്ണൂര്‍): കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടുടമസ്ഥൻ കിണറ്റിൽ വീണ് മരിച്ചു. കേളകം സ്റ്റേഷൻ പരിധിയിലെ കണിച്ചാർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജിയാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്കെത്തിച്ച് തിരികെ കയറുന്നതിനിടെ കയറ് പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഭാര്യയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാധ. സംസ്കാരം പിന്നീട്.
