Author: News Desk

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിലെ കേസിൽ കക്ഷിചേരാൻ കോൺഗ്രസ്. ഇന്ന് ചേർന്ന കെ.പി.സി.സി ഉപസമിതി യോഗത്തിലാണ് തീരുമാനമായത്. 2019ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം. ബഫർ സോൺ മേഖലയിലെ ജനങ്ങളുമായി സംസാരിച്ച് പ്രതിഷേധ പരിപാടികൾ ആരംഭിക്കാനും പാർട്ടി നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: ഫെബ്രുവരി 1 മുതൽ സംസ്ഥാനത്ത് ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയുടെ ഭാഗമാകും. പൊതുജനാരോഗ്യം കണക്കിലെടുത്ത് ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പൊതു ശുചിത്വം ഉറപ്പാക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. 883 ഹെൽത്ത് ഇൻസ്പെക്ടർമാരും 176 ഹെൽത്ത് സൂപ്പർവൈസർമാരും 1,813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നും, 1,813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥർ. ഭക്ഷ്യസുരക്ഷാ വകുപ്പിൽ 160 ഓളം ഫുഡ് സേഫ്റ്റി ഓഫീസർമാരും ഉണ്ട്. ഇവരുടെ സഹായത്തോടെ ഭക്ഷ്യസ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന നടത്താനാകും.

Read More

അഗര്‍ത്തല: ത്രിപുരയിൽ ‘ഓപ്പറേഷൻ താമര’യെന്ന് ആരോപിച്ച് തിപ്ര മോത്ത പാർട്ടി തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചർച്ച നടത്തിയ ശേഷം പാർട്ടി നേതാക്കൾ തന്‍റെ ഫോൺ കോളുകൾ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച രാവിലെ 11 മണി മുതൽ ഐപിഎഫ്ടി നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 21ന് തിപ്ര മോത്ത പാർട്ടി ഐപിഎഫ്ടിയുമായി ചർച്ച നടത്തിയിരുന്നു. മന്ത്രിയും പാർട്ടി വർക്കിങ് പ്രസിഡന്‍റുമായ പ്രേം കുമാർ റീങാണ് ഐപിഎഫ്ടി ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഗുവാഹത്തിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഐപിഎഫ്ടിയെ തിപ്ര മോത്തയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദ്യോത് കത്തെഴുതിയതിനെ തുടർന്നാണ് ചർച്ച നടത്തിയത്. അതേസമയം ആരുമായും സഖ്യത്തിനില്ലെന്ന് പ്രദ്യോത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഐപിഎഫ്ടിയും തിപ്ര മോത്തയുമാണ് ത്രിപുര വിഭജിച്ച് ഗ്രേറ്റർ തിപ്രലാൻഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടികൾ. ബിജെപിയും ഇടത്-കോൺഗ്രസ് മുന്നണിയും തിപ്ര മോത്തയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യത്തിൽ രേഖാമൂലം ഉറപ്പ്…

Read More

യുഎസ്: ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്‍റെ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തി അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കും. ഈ സംവിധാനം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്വിറ്റർ അറിയിച്ചു. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ഗുരുതരമായതും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയുള്ളൂ. നിയമ വിരുദ്ധമായ ഉള്ളടക്കം, പ്രവൃത്തികൾ, കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, മറ്റ് ഉപഭോക്താക്കളെ സംഘടിതമായി ഉപദ്രവിക്കൽ എന്നിവ ഗുരുതരമായ കുറ്റകൃത്യങ്ങളായി ട്വിറ്റർ പരിഗണിക്കും. ട്വിറ്ററിന്‍റെ നയങ്ങൾ പാലിക്കാത്ത ട്വീറ്റുകളുടെ വ്യാപനം നിയന്ത്രിക്കുകയും ഇത്തരം ട്വീറ്റുകൾ നീക്കംചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ എലോൺ മസ്കിനെ വിമർശിച്ച നിരവധി മാധ്യമ പ്രവർത്തകരുടെയും ചില പ്രമുഖ വ്യക്തികളുടെയും അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ഇത് വ്യാപകമായ പ്രശ്നങ്ങൾക്ക് കാരണവുമായിരുന്നു.

Read More

കൊച്ചി: ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാമെന്ന പേരിൽ കൈക്കൂലി വാങ്ങിയ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടൽ ഉടമകൾക്കും ശിക്ഷ വിധിച്ച് സി.ബി.ഐ കോടതി. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ് സാബുവിനെയാണ് മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടലുടമകൾക്ക് 55000 രൂപ പിഴയും കോടതി ചുമത്തി. 2011ലാണ് ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി നൽകാൻ കൈക്കൂലി വാങ്ങിയത്. കണ്ണൂരിലെ ഹോട്ടൽ ഉടമകളായ എൻ കെ നിഗേഷ് കുമാർ, ജെയിംസ് ജോസഫ് എന്നിവർക്ക് ഒരു വർഷം തടവും 50000 രൂപ വീതം പിഴയും കോടതി വിധിച്ചു.

Read More

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടി ബെലാറസ് താരം ആര്യന സബലെങ്ക. ഫൈനലിൽ കസാക്കിസ്ഥാൻ താരവും നിലവിലെ വിംബിൾഡൺ ചാമ്പ്യനുമായ എലെന റിബാക്കിനയെ 4-6, 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സബലെങ്ക തന്‍റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടിയത്. ആദ്യ സെറ്റ് തോറ്റതിന് ശേഷമായിരുന്നു സബലെങ്കയുടെ തിരിച്ചു വരവ്. ഈ വർഷം ആദ്യം മുതൽ സബലെങ്കയുടെ തുടർച്ചയായ 11-ാം വിജയമാണിത്. സബലെങ്ക അഞ്ചാം സീഡും റിബാക്കിന 22–ാം സീഡുമായിരുന്നു. സെമിയിൽ പോളണ്ട് താരം മഗ്ദ ലിനെറ്റിനെ തോൽപിച്ചാണ് സബലെങ്ക ഫൈനലിലെത്തിയത്. പുരുഷ സിംഗിൾസ് ഫൈനൽ മത്സരം നാളെയാണ്.

Read More

അഗർത്തല: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപിയിലും കോൺഗ്രസിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ബഗ്ബാസയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് തീയിട്ട് കത്തിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയാണ് സംഘർഷത്തിന് കാരണം. സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് അക്രമത്തിന് പിന്നിൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസും സിപിഎമ്മും അക്രമ സാഹചര്യം മുന്നിൽ കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു. സംഘർഷത്തിൽ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ആവശ്യം.

Read More

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രത്തിൽ പറയുന്നു. അപകടകരമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. നിലവിൽ നാല് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് കേരള സർക്കാരിനുള്ളത്. പൊതുകടം ജിഎസ്ഡിപിയേക്കാൾ 39.1 ശതമാനം കൂടുതലാണ്. നികുതി വരുമാനം കുറഞ്ഞു. നികുതി ഇനത്തിൽ പ്രതീക്ഷിച്ച 71,000 കോടി രൂപയിൽ നിന്ന് 13,000 കോടി രൂപയുടെ കുറവുണ്ടായി. കിഫ്ബി വലിയ പരാജയമാണെന്നും പ്രതിപക്ഷം വിമർശിച്ചു. നികുതി പിരിവിലെ കെടുകാര്യസ്ഥതയേയും നേതാക്കൾ കുറ്റപ്പെടുത്തി. ജിഎസ്ടി വന്നതോടെ നികുതി കുറഞ്ഞു. നികുതി പിരിവ് സമ്പ്രദായം പുനഃസംഘടിപ്പിക്കുമെന്നത് വെറും പ്രഖ്യാപനം മാത്രമാണ്. 70,000 കോടിയുടെ നഷ്ടമുണ്ടായി. സാമൂഹ്യ സുരക്ഷാ പദ്ധതിയായി 8,000 കോടി രൂപ സർക്കാർ നൽകാനുണ്ട്. അഴിമതിയും ധാരാളിത്തവുമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും ദുരിതത്തിലാണ്. തദ്ദേശ…

Read More

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര്‌ മാറ്റി. മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന് അറിയപ്പെടും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് പേര് മാറ്റിയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേര് തിരഞ്ഞെടുത്തത്. സാമ്രാജ്യത്വ കാലഘട്ടത്തിന്‍റെയും സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പുള്ള അധിനിവേശത്തിന്‍റെയും സ്വാധീനം പൂർണ്ണമായും ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഗൾ ഗാർഡന്‍റെ പേര് മാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്.

Read More

പത്തനംതിട്ട: തന്‍റെയോ സിനിമയുടെയോ പേരിൽ പണം പിരിക്കരുതെന്ന് സംഘാടക സമിതിയെ വിളിച്ച് നിലപാട് അറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിനായി പണം പിരിക്കുന്നതിനുള്ള ഓർഡർ വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ് ഇറക്കിയ ഉത്തരവിൽ അടൂർ അതൃപ്തി അറിയിച്ചു. അടൂർ ഗോപാലകൃഷ്ണന്‍റെ സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നായിരുന്നു ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം 5,000 രൂപ വരെ നൽകണം. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷം അടൂരിലാണ് നടക്കുന്നത്. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന് പണം ആവശ്യപ്പെട്ട് തദ്ദേശ വകുപ്പിന് അപേക്ഷ നൽകിയതായി സംഘാടക സമിതി കൺവീനർ ബാബു ജോൺ പറഞ്ഞു. വ്യാപക പണപ്പിരിവ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ലളിതമായി ആഘോഷങ്ങൾ നടത്താനാണ് തീരുമാനമെന്നും ബാബു ജോൺ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ…

Read More