Author: News Desk

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന്‍റേതിനു സമാനമായ ശുചിത്വ രീതി നടപ്പാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനുകളിൽ അലക്ഷ്യമായി മാലിന്യം കെട്ടിക്കിടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. ഇതിനു പിന്നാലെ ശുചീകരണ രീതി പരിഷ്‌കരിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോ മന്ത്രി പങ്കുവച്ചു. പരിഷ്കാരങ്ങൾക്കായി യാത്രക്കാരുടെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. പുതിയ സംവിധാനം അനുസരിച്ച് ജീവനക്കാർ പാസഞ്ചർ സീറ്റിൽ വന്ന് മാലിന്യം സ്വീകരിക്കും. വന്ദേ ഭാരത് എക്സ്പ്രസിൽ അശ്രദ്ധമായി മാലിന്യം കിടക്കുന്നതിന്‍റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് കർശന നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മാലിന്യങ്ങൾ നിക്ഷേപിക്കാനും ട്രെയിനുകൾ വൃത്തിയായി സൂക്ഷിക്കാനും ഡസ്റ്റ് ബിന്നുകൾ ഉപയോഗിക്കാൻ റെയിൽവേയും യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.

Read More

ആലപ്പുഴ: പൊതുജനാരോഗ്യ നിയമലംഘനങ്ങൾക്ക് പുറമേ, ഓരോ പ്രദേശത്തുമുള്ള മറ്റ് നിയമ ലംഘനങ്ങൾ കൂടി ആരോഗ്യ പ്രവർത്തകർ കണ്ടെത്തി അറിയിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ, ഗാർഹിക പീഡനം, ശൈശവ വിവാഹം, ബാലാവകാശ ലംഘനങ്ങൾ, ബാലവേല, മുതിർന്ന പൗരൻമാർക്കെതിരായ അതിക്രമങ്ങൾ, ഭിന്നശേഷിക്കാർ നേരിടുന്ന നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തേണ്ടത്. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ നീക്കം. പൊതുജനാരോഗ്യം, പെൺ ഭ്രൂണഹത്യ, സിഗരറ്റ്, പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം മാത്രമാണ് ആരോഗ്യ പ്രവർത്തകർക്കുണ്ടായിരുന്നത്.

Read More

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിശ്ചലമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ ഡോ.അരുണ്‍ സക്കറിയ വ്യക്തമാക്കുന്നത്. കോഴിക്കൂടിന്‍റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റിയതിനു ശേഷമാണ് പോസ്റ്റ്മാർട്ടം നടത്തിയത്. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലികുടുങ്ങിയത്. കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ നിസ്സഹകരണത്തെ വിമർശിച്ച വനംമന്ത്രി പുലിയെ മയക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കണം. ഫോട്ടോയും മറ്റും എടുത്ത് പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട്ടെ ചിലർ ഫോട്ടോയെടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം സമയങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശങ്ങൾ നാട്ടുകാർ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Read More

മധ്യപ്രദേശ്: മധ്യപ്രദേശിലെ തിരക്കേറിയ മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ടെന്ന പോസ്റ്റർ കൈയിൽ പിടിച്ച് നിൽക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  ഇന്ത്യയിൽ അറേഞ്ച്ഡ് വിവാ​ഹങ്ങൾ പലപ്പോഴും ധാരാളം ഘടകങ്ങളെ ആശ്രയിച്ചാണ് നടത്തുന്നത്. അനുയോജ്യമായ കുടുംബമാണോ? പണം, വിദ്യാഭ്യാസം, സ്വത്ത് തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് കൂടുതൽ വിവാഹങ്ങളും നടത്തുന്നത്. അതുപോലെ നിരവധി മാട്രിമോണിയൽ സൈറ്റുകളും ഇന്ന് നിലവിലുണ്ട്.  എന്നിരുന്നാലും, മധ്യപ്രദേശിലെ ചിന്ത്വാരയിൽ നിന്നുള്ള ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം,അത്തരത്തിലുള്ള വിവാഹം തരപ്പെട്ടില്ലെന്നു തോന്നുന്നു. അതിനാലാവാം എങ്ങനെയെങ്കിലും അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ മാർക്കറ്റ് റോഡിൽ വധുവിനെ വേണമെന്ന പോസ്റ്റർ പിടിച്ച് യുവാവ് നിന്നത്. 

Read More

കൊച്ചി: ജഡ്ജിമാര്‍ക്ക് കമ്മിഷന്‍ നല്‍കാനെന്ന പേരില്‍ കക്ഷികളിൽ നിന്ന് പണം പറ്റിയെന്ന മൊഴിയെ തുടർന്ന് ഹൈക്കോടതി അഡ്വ. സൈബി ജോസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത. ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരത്തെ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനു സമർപ്പിച്ചു. വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിച്ചതായി കമ്മീഷണർ കെ സേതുരാമൻ വ്യക്തമാക്കി. റിപ്പോർട്ട് പരിശോധിച്ച ശേഷം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊലീസ് വിവിധ രേഖകൾ പരിശോധിച്ചിരുന്നു. സൈബി ജോസ് കിടങ്ങൂരിൻ്റെയടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കക്ഷിയായ നിർമ്മാതാവിന്‍റെയും സൈബിയുടെ ജൂനിയർ അഭിഭാഷകരുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചർ കൊല്ലപ്പെട്ടു. ഗൂഡല്ലൂരിലെ സ്വകാര്യ കോഫി എസ്റ്റേറ്റിലെ ജീവനക്കാരനായ നൗഷാദലിയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരിക്കേറ്റു. ആനയെ കണ്ട് ഭയന്നോടിയ ഇരുവരെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഓവാലി പഞ്ചായത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് നൗഷാദലിയെയും ജമാലിനെയും കാട്ടാന ആക്രമിച്ചത്. നൗഷാദിന്‍റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് നടപടികളൊന്നും സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് വനംമന്ത്രി പറഞ്ഞു.

Read More

തൃശൂർ: കുന്നംകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിനു സമീപം ഹാരിസിന്‍റെ ഭാര്യ ഷഫീന (28), മകൾ അജുവ (രണ്ടര വയസ്), മകൻ അമൻ (ഒരു വയസ്സ്) എന്നിവരാണ് മരണപ്പെട്ടത്. ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Read More

വാഷിങ്ടണ്‍: 2025നുള്ളിൽ ചൈനയുമായി അമേരിക്ക യുദ്ധം ചെയ്തേക്കുമെന്ന മുന്നറിയിപ്പുമായി യു എസ് വ്യോമസേന ജനറൽ മൈക്കിള്‍ മിനിഹാൻ. യുഎസ് വ്യോമസേനയുടെ എയർ മൊബിലിറ്റി കമാൻഡ് മേധാവി കൂടിയായ മൈക്കിള്‍ മിനിഹാൻ സൈനിക ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചൈന തായ്‌വാന്‍ കടന്നുകയറ്റം ശക്തി പ്രാപിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. 2025 ൽ ചൈനയുമായി ഒരു യുദ്ധമുണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും അതിനു തയ്യാറാകണമെന്നും വ്യോമസേനാ ജനറൽ സൈനികർക്ക് അയച്ച കത്തിൽ പറയുന്നു. ചൈനയുടെ നീക്കങ്ങൾ തടയുകയും ആവശ്യമെങ്കിൽ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും കത്തിൽ പറയുന്നു. യുദ്ധ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ജനറലിന്‍റെ കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ വ്യോമസേനാ ജനറലിന്‍റെ പ്രതികരണം അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2024ലാണ് തായ്‌വാനിലും അമേരിക്കയിലും പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സമയത്ത് തായ്‌വാനെ ആക്രമിക്കാനുള്ള സൈനിക നടപടികൾ ചൈന ശക്തമാക്കുമെന്ന് മിനിഹാൻ കത്തിൽ പറയുന്നു. തായ്‌വാൻ കടലിടുക്കിനു…

Read More

തിരുവനന്തപുരം: സ്വന്തം അധികാരപരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്‍റ് ആർടിഒ, ആർടിഒ. എന്നീ പദവിയിലുള്ളവർക്കാണ് കേസെടുക്കാൻ അധികാരമുണ്ടാവുക. ഇത് നടപ്പാക്കുന്നതോടെ ഏത് സ്ഥലത്തും ഏത് സമയത്തും ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കാനാകും. ഉദാഹരണത്തിനു കൊല്ലത്ത് ഹെൽമെറ്റ് ധരിക്കാതെ പോകുന്ന യാത്രക്കാരനെതിരെ അതുവഴി യാത്ര ചെയ്യുന്ന കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കേസെടുക്കാം. ഇരുചക്രവാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുക, മോഡിഫൈ ചെയ്ത വാഹനം ഓടിക്കുക, അലക്ഷ്യമായി വാഹനമോടിക്കുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക, നിർദ്ദിഷ്ട രീതിയിൽ അല്ലാത്ത നമ്പർ പ്ലേറ്റ് സ്ഥാപിക്കുക തുടങ്ങിയ കുറ്റങ്ങൾക്കും കേസെടുക്കാം.

Read More

ഗാസ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷഭൂമിയായി പശ്ചിമേഷ്യ. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണമാണ് സ്ഥിതിഗതികൾ വീണ്ടും ഏറ്റുമുട്ടലിൽ എത്തിച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയാണ് ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായത്. 60 വയസുള്ള സ്ത്രീയടക്കം ഒമ്പത് പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘത്തെയാണ് വധിച്ചതെന്നാണ് ഇസ്രായേൽ അവകാശ വാദം. എന്നാൽ നിരപരിധികളെയടക്കം വെടിവെച്ചുവെന്ന് പലസ്തീൻ സംഘടനകൾ വ്യക്തമാക്കി. ജെറുസലേമിലെ ജൂത ആരാധനാലയം ആക്രമിച്ചാണ് പലസ്തീൻ തീവ്രവാദ സംഘടനകൾ പ്രതികരിച്ചത്. സന്ധ്യ പ്രാർത്ഥന കഴിഞ്ഞ് സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയ ഏഴ് നിരപരാധികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് വെടിവച്ച് കൊന്നു. ഇതിനു പ്രതികാരമായി ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങി.  ദീർഘകാലമായി നിലനിൽക്കുന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. കൂടുതൽ പലസ്തീൻ പ്രദേശങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കുന്ന ഇസ്രയേൽ,…

Read More