ഹംപി: സംഗീത പരിപാടിക്കിടെ ഗായകൻ കൈലാഷ് ഖേറിന് നേരെ ആക്രമം. കർണ്ണാടകയിലെ ഹംപിയിൽ വച്ച് നടന്ന പരിപാടിക്കിടെ ആയിരുന്നു ആക്രമണം. അക്രമിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ആക്രമണത്തിൽ കൈലാഷിന് പരിക്കേറ്റിട്ടില്ലെന്നും ഗായകൻ ഷോ തുടർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഹംപിയിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഗീത നിശ അവതരിപ്പിക്കുകയായിരുന്നു ഗായകൻ. ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ ആയിരുന്നു കൈലാഷ് ആലപിച്ചത്. എന്നാൽ കന്നഡ പാട്ടുകൾ പാടാൻ പ്രേക്ഷകരിൽ ഒരു വിഭാഗം ഗായകനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രകോപിതരായ ചിലർ ഗായകന് നേരെ കുപ്പി എറിയുകയായിരുന്നു.
വെള്ളക്കുപ്പികളും മറ്റും ഗായകന്റെ അടുത്താണ് വന്നു പതിച്ചത്. എന്നിരുന്നാലും, കൈലാഷ് ഖേർ ഇത് അവഗണിക്കുകയും തന്റെ പരിപാടി തുടരുകയും ചെയ്തു. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.