- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
Author: News Desk
ബജറ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബജറ്റ് കത്തിച്ചു. യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ആരോഗ്യ മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ, പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയാണ് വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 196.50 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് 49.05 കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി സ്റ്റൈൽ പോർട്ടൽ വികസിപ്പിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടിയും. ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യവിഷബാധ തടയാനുമുളള പരിശോധനകള്‍ക്കുമായി 7 കോടി ഉൾപ്പെടെ കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനാണ് വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അദാനി വിവാദം; ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്
മുംബൈ: അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകൾ മാത്രമാണുള്ളതെന്ന വിശദീകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിനാൽ, ഓഹരി വിപണിയിലെ തകർച്ച അവരെ കാര്യമായി ബാധിക്കില്ല. നിക്ഷേപകർക്ക് നേരത്തെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി എന്‍റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അംബുജ സിമന്‍റ്സ് എന്നിവയെ ബിഎസ്ഇയും എൻഎസ്ഇയും അഡീഷണല്‍ സര്‍വൈലന്‍സ് മെഷറിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പനജി: ഉടമസ്ഥാവകാശത്തെച്ചൊല്ലി ഗോവയിൽ തർക്കത്തിലുള്ള സ്ഥലവും വീടും ഉപേക്ഷിക്കാനൊരുങ്ങി ഫ്രഞ്ച് നടി മരിയൻ ബോർഗോ. തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ തന്നെ കെട്ടിയിട്ടതായി നടി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഉപേക്ഷിക്കുകയാണെന്ന് മരിയൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യയല്ല ഇതെന്നും നടി വിമർശിച്ചു. നോർത്ത് ഗോവയിലെ കലൻഗുട്ട് ബീച്ചിന് സമീപം മരിയൻ ബോർഗോ വാങ്ങിയ വീടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് തന്നെ കെട്ടിയിട്ടതെന്നാണ് ആരോപണം. ഗോവയുടെ തലസ്ഥാനമായ പനജിക്ക് സമീപമുള്ള പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കലൻഗുട്ട്. 2008 ൽ ഇവിടെ വാങ്ങിയ വീട്ടിൽ തന്നെ കെട്ടിയിട്ടതായി കഴിഞ്ഞയാഴ്ച ഇവർ ആരോപിച്ചിരുന്നു. മുൻ വീട്ടുടമയുടെ ഭാര്യയാണ് പ്രശ്നങ്ങൾക്ക് ഉത്തരവാദിയെന്നും മരിയൻ പറഞ്ഞു. തന്റെ വീടിന്‍റെ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുന്നവർ വീട്ടിലേക്കുള്ള വൈദ്യുതി വിതരണവും കുടിവെള്ള വിതരണവും തടസ്സപ്പെടുത്തിയെന്നും താൻ ഇരുട്ടിലാണെന്നും നടി പരാതിപ്പെട്ടിരുന്നു. മോദി പറയുന്ന ഇന്ത്യ ഇതല്ല. വിദേശരാജ്യങ്ങളിലടക്കം ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നാണ് മോദി പ്രചരിപ്പിക്കുന്നത്. എന്നാൽ,…
മുംബൈ: 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു. ഫൈനൽ മാർച്ച് 18ന് നടക്കും. ഇത്തവണ പ്ലേ ഓഫിൽ കാര്യമായ മാറ്റങ്ങളുണ്ട്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാൻ കഴിയും എന്നതാണ് ഈ വർഷത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് നോക്കൗട്ട് മത്സരങ്ങൾ കളിച്ച് സെമി ഫൈനലിലേക്കെത്താം. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്കുള്ള യോഗ്യത നേടും. മാർച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. ഈ മത്സരത്തിൽ നാലാം സ്ഥാനത്തുള്ള ടീം അഞ്ചാം സ്ഥാനത്തുള്ള ടീമിനെ നേരിടും. അടുത്ത ദിവസം മൂന്നാം സ്ഥാനത്തുള്ള ടീം ആറാം സ്ഥാനത്തുള്ള ടീമിനെ നേരിടും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നേരിട്ട് സെമി ഫൈനലിൽ പ്രവേശിക്കാം.
കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് കത്തികൊണ്ട് പരിക്കേറ്റു. സംഘർഷത്തിൽ പരിക്ക് പറ്റിയ 13 വിദ്യാർത്ഥികൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. വാഹനം റോഡരികിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ വാഹനം റോഡിൽ നിർത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. അതേസമയം, പ്രദേശവാസികളിൽ ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിമീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ക്വാറി, ക്രഷര്‍ സമരം പിൻവലിച്ചു; തീരുമാനം വ്യവസായ-ഗതാഗത മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടർന്ന്
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ക്വാറി ഉടമകൾ പറഞ്ഞു. സമരത്തെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ മേഖല നിശ്ചലമായതോടെയാണ് വ്യവസായ മന്ത്രി ഇടപെട്ട് ക്വാറി ഉടമകളുമായി ചർച്ച നടത്തിയത്. ചെറുകിട ക്വാറികളിൽ ഉൾപ്പെടെ വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം പിൻവലിക്കുക, അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പ്രശ്ന പരിഹാരത്തിനായി ഖനനവകുപ്പ് എട്ടാം തീയതി ക്വാറി ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്.
കാത്തിരിപ്പിന് വിരാമം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാഗ് ലൈൻ. അനിരുദ്ധ് സംഗീതം നൽകിയ ‘ബ്ലഡി സ്വീറ്റ്’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ടൈറ്റിൽ ടീസർ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വിജയിയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ലിയോ.
ബെംഗളൂരു: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി കർണാടക സെമിയില്‍. ഇന്നിങ്സിനും 281 റൺസിനുമാണ് കർണാടകയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 116 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത കുനാൽ ചന്ദേലയാണ് ടോപ് സ്കോറർ. കർണാടകയ്ക്ക് വേണ്ടി എം വെങ്കിടേഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ടീം 606 റൺസെടുത്തിരുന്നു. 161 റൺസെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് ഗോപാലാണ് ടീമിന്‍റെ ടോപ് സ്കോറർ. 83 റൺസെടുത്ത മായങ്ക് അഗർവാളും മികച്ച പ്രകടനം കാഴ്ചവച്ചു.
