- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മന്ത്രവാദ ചികിത്സ; ന്യുമോണിയ ഭേദമാക്കാൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ച കുഞ്ഞ് മരിച്ചു
ഭോപാൽ: ന്യുമോണിയ ഭേദമാക്കാൻ പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച കുഞ്ഞ് മരണപ്പെട്ടു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായി മരിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് 51 തവണയാണ് കുഞ്ഞിന്‍റെ വയറ്റിൽ പൊള്ളലേൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 15 ദിവസത്തോളം കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സിച്ചതായാണ് വിവരം. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് സംഭവം. ആദിവാസി സമൂഹങ്ങൾ താമസിക്കുന്ന ഇവിടെ ന്യുമോണിയയ്ക്ക് ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് പൊള്ളിക്കുന്നത് പോലുള്ള ചികിത്സാ രീതികൾ സാധാരണമാണെന്ന് റിപ്പോർട്ടുണ്ട്.
ക്രിമിനല് കേസ് പിന്വലിക്കാന് അഞ്ച് ലക്ഷം വാങ്ങി; സൈബി ജോസിനെതിരേ കൂടുതല് ആരോപണങ്ങള്
കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെ സൈബി ജോസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. 10 വർഷം മുമ്പ് സൈബി ഫയൽ ചെയ്ത വിവാഹമോചന കേസിലെ എതിർ കക്ഷിയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങൾക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കോതമംഗലം സ്വദേശി ബേസിൽ ജെയിംസിന്‍റെ ആരോപണം. അഞ്ച് ലക്ഷം രൂപ ഡിവൈൻ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിച്ച് കൊടുത്തെന്നും ബേസിൽ ജെയിംസ് പറഞ്ഞു. എന്നാൽ കുടുംബകോടതിയിലെ കേസ് പിൻവലിച്ചിട്ടില്ല. പിന്നീടാണ് അദ്ദേഹം കേസിൽ നിന്ന് പിൻമാറിയ വിവരം അറിഞ്ഞത്. ബന്ധപ്പെട്ടപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് സൈബി തന്നെ ഭീഷണിപ്പെടുത്തിയതായി ബേസിലിന്‍റെ പിതാവ് ജെയിംസ് ജോണും പ്രതികരിച്ചു. കോടതിയിൽ ഹാജരാകാൻ അനുവദിക്കില്ലെന്നും കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 2013ൽ സൈബിക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകിയെങ്കിലും തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സൈബി ബാർ കൗൺസിലിനെ…
ബ്യൂണസ് ഐറിസ്: അടുത്ത ലോകകപ്പിൽ അർജന്‍റീനക്കൊപ്പം ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും എന്നാൽ പരിശീലകൻ ലയണൽ സ്കലോനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലയണൽ മെസ്സി. അർജന്‍റീന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്. ആസ്വദിക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ 2026 ലോകകപ്പ് കുറച്ച് വർഷങ്ങൾ കഴിഞ്ഞുള്ള കാര്യമാണ്. അപ്പോൾ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മെസ്സി പറഞ്ഞു. എന്നിരുന്നാലും, അടുത്ത വർഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്‍റിൽ അർജന്‍റീന ടീമിനൊപ്പം ഉണ്ടാകുമെന്ന് മെസ്സി ഉറപ്പ് നൽകി. പരിശീലകൻ ലയണൽ സ്കലോനി അർജന്‍റീന ടീമുമായുള്ള കരാർ നീട്ടിയതിനെക്കുറിച്ചും മെസ്സി പ്രതികരിച്ചു. സ്കലോനി ഇപ്പോൾ അർജന്‍റീന ടീമിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ലോകകപ്പ് വിജയത്തോടെയുള്ള ഈ പ്രക്രിയ തുടരാൻ അദ്ദേഹം വേണം. ലോകകപ്പ് വിജയത്തിന് ശേഷം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയുമായി സംസാരിച്ചിട്ടില്ലെന്നും മെസ്സി പറഞ്ഞു.
ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം പൊതു പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. അതിന് ശേഷമായിരിക്കും കായിക ക്ഷമതയും വൈദ്യ പരിശോധനയും നടത്തുന്നത്. നിലവിലെ രീതി പ്രകാരം പ്രവേശന പരീക്ഷ അവസാനമായിരുന്നു നടത്താറുണ്ടായിരുന്നത്. റിക്രൂട്ട്മെന്‍റ് നടത്തുന്നതിനുള്ള ചെലവ് കുറക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വെള്ളിയാഴ്ച്ചയാണ് പുറപ്പെടുവിച്ചത്. ആദ്യ ബാച്ച് അഗ്നിവീറുകളുടെ പരിശീലനം 2022 ഡിസംബറിൽ തുടങ്ങുമെന്നും സേവനം 2023 പകുതിയോടെ ആരംഭിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജൂണിൽ അറിയിച്ചിരുന്നു.
വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഉപഗ്രഹങ്ങളുടെ രാജാവെന്ന പദവിയിലേക്ക്. വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങൾ കൂടി ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെ ശനിയെ പിന്തള്ളി വ്യാഴം ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം നേടി. വ്യാഴത്തിന് 92ഉം ശനിക്ക് 83 ഉപഗ്രഹങ്ങളുമാണുള്ളത്. വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസിലെ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേർഡാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഉപഗ്രഹങ്ങളുടെ സ്ഥിരീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മൈനർ പ്ലാനറ്റ് സെന്‍റർ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് വ്യാഴവും അതിന്‍റെ ഉപഗ്രഹങ്ങളും സംയോജിക്കുമ്പോൾ ഒരു ചെറിയ സൗരയൂഥം പോലെയാണ് കാണപ്പെടുന്നത്. പുതുതായി കണ്ടെത്തിയ 12 ചെറിയ ഉപഗ്രഹങ്ങൾ വ്യാഴത്തെ പരിക്രമണം ചെയ്യുന്നതിൽ 340 ദിവസം വരെ വ്യത്യാസമുണ്ട്. ഇവയിൽ ഒമ്പതെണ്ണം വിദൂര ഭ്രമണപഥത്തിലൂടെ പരിക്രമണം ചെയ്യുന്നു. ഈ ഉപഗ്രഹങ്ങളിൽ ഏറ്റവും പുറമേയുള്ളത് വ്യാഴത്തെ പരിക്രമണം ചെയ്യാൻ 550 ദിവസമെടുക്കും.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി.യിൽ കൂട്ടിരിപ്പുകാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് ട്രാഫിക് വാർഡൻമാർ. ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം വച്ച് മർദ്ദിച്ചത്. കസേരയിലിരുന്ന യുവാവിനെ രണ്ട് വാർഡൻമാർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മെഡിക്കൽ കോളേജ് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയില്ല. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കൊപ്പം ഇരിക്കാനെത്തിയവർക്കാണ് മർദ്ദനമേറ്റതെന്നാണ് വിവരം. പുറത്തു പോയി വന്ന യുവാക്കൾ ഒ.പി. ഗേറ്റ് വഴി ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
കൊൽക്കത്ത: ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത തോൽവി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ജയമാണിത്. ഈസ്റ്റ് ബംഗാൾ കളിച്ചത് ജയിക്കാൻ മാത്രമാണെന്ന് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഈസ്റ്റ് ബംഗാളിന്‍റെ പോരാട്ടവീര്യമാണ് മത്സരഫലത്തിൽ നിർണായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങളെക്കാൾ ഈ മത്സരം ജയിക്കാൻ ഈസ്റ്റ് ബംഗാളാണ് ആഗ്രഹിച്ചത്. കളിയിൽ നിർണായകമായത് ഇതാണ്. ഇത് ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ദിവസമായിരുന്നു. ഇത്തരത്തിലുള്ള ടീമുകളെ നേരിടുമ്പോൾ എല്ലാ ഡ്യുവലുകളിലും പന്തിനായുള്ള പോരാട്ടത്തിലും അവർക്കൊപ്പം നിൽക്കാൻ കഴിയണം’. പോയിന്‍റുകൾ നേടാൻ അക്കാര്യം വളരെ പ്രധാനമാണെന്നും ഇവാൻ പറഞ്ഞു.
കാസർകോട്: സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്‍റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്. മദ്യലഹരിയിലായിരുന്ന സ്റ്റനി ഓടിച്ച ബൈക്ക് ഉളിയത്തടുക്കയിൽ വച്ച് വാനുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി അക്രമാസക്തനാവുകയും എസ്.ഐയുടെ ചെവിയിൽ കടിക്കുകയും ചെയ്തു. പരിക്കേറ്റ എസ്.ഐയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹത്തെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. സ്റ്റനിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ന്യൂഡൽഹി: നേതാക്കളുടെ ചെലവിനായി പണം സ്വരൂപിക്കാൻ സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം ചുമത്തുകയാണെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാമൂഹ്യക്ഷേമ നികുതി ഒരു തട്ടിപ്പാണ്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയ്ക്കും, ഡൽഹിയിലെ പ്രത്യേക ജനപ്രതിനിധികളുടെയും, കമ്മിഷൻ അദ്ധ്യക്ഷൻമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്നും മുരളീധരൻ ആരോപിച്ചു. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചവർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതി വർദ്ധനവിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഏറ്റവും കൂടുതൽ റവന്യൂ കമ്മി ഗ്രാന്‍റ് ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ഗ്രാന്‍റുകളും കുറച്ചിട്ടില്ല. പിണറായി സർക്കാർ സാമ്പത്തിക മാനേജ്മെന്‍റ് മെച്ചപ്പെടുത്തി ധൂർത്ത് അവസാനിപ്പിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സംസ്ഥാന ബജറ്റിനെ വിമർശിച്ച് രംഗത്ത് വന്നു. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് മദ്യവില വർദ്ധിക്കുന്നത് കൂടുതൽ പേർ ലഹരിയിലേക്ക് തിരിയാൻ ഇടയാക്കും. ഇന്ധനവില…
ന്യൂഡൽഹി: ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. എന്നാൽ, ഇതിനെക്കുറിച്ച് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം ഇതാദ്യമായാണ് അദാനിക്കെതിരെ അന്വേഷണമുണ്ടാകുന്നത്. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കും. എന്നാൽ അദാനിക്കുണ്ടായ തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം അദാനി ഗ്രൂപ്പിന്‍റെ ഓഹരികളുടെ നഷ്ടം 10 ലക്ഷം കോടി രൂപ കടന്നു.
