- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
Author: News Desk
കാസര്‍കോട്: ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ സുഹൃത്തായ വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെയാണ് (40) വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ പ്രതിയെ കാസർകോട്ട് എത്തിക്കും. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണനെയാണ് (30) ബദിയടുക്കയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുകെട്ടിനോട് സാമ്യമുള്ള വീടിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം നീതുവിനൊപ്പം താമസിച്ചിരുന്ന ആന്‍റോയെ തിങ്കളാഴ്ച മുതൽ സംഭവ സ്ഥലത്ത് നിന്ന് കാണാതായിരുന്നു. നീതുവിന്‍റെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റ്മാർട്ടത്തിൽ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകൾ കണ്ടെത്തിയിരുന്നു.
ചൈന: സാധാരണ പശുക്കളെക്കാൾ പാൽ ലഭിക്കുന്ന പശുക്കളെ ക്ലോൺ ചെയ്ത് കണ്ടെത്തിയതായി ചൈന. ക്ലോൺ ചെയ്ത ഈ പശുക്കളെ ചൈനീസ് ശാസ്ത്രജ്ഞർ ‘സൂപ്പർ പശുക്കൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ സൂപ്പർ പശുക്കൾക്ക് അസാധാരണമായ അളവിൽ പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകം ആസൂത്രണം ചെയ്ത പ്രജനന പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോൺ ചെയ്തത്. ഈ സൂപ്പർ പശുക്കൾക്ക് പ്രതിവർഷം 18,000 ലിറ്റർ പാലും ജീവിതകാലത്ത് 100,000 ലിറ്റർ പാലും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഒരു ശരാശരി ഇന്ത്യൻ പശു (പ്രസവാനന്തരം) ഒരു ദിവസം ശരാശരി 10-15 ലിറ്റർ പാലാണ് നൽകുന്നത്. എച്ച്എഫ്, ജേഴ്സി ഇനം പശുക്കളിൽ നിന്ന് പ്രതിദിനം 20-25 ലിറ്റർ പാലാണ് ലഭിക്കുന്നത്. അതായത് പ്രതിവർഷം 6000 മുതൽ 8000 ലിറ്റർ വരെ. അതേസമയം, ക്ലോണിംഗിലൂടെ ചൈന വികസിപ്പിച്ചെടുത്ത മൂന്ന് സൂപ്പർ പശുക്കൾ പൂർണ്ണ വളർച്ച എത്തിയാൽ അമേരിക്കൻ പശുവിനേക്കാൾ 50% കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകർ…
ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയർ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആധികാരിക രേഖ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മറുപടി നൽകാൻ കേന്ദ്രത്തിന് കോടതി മൂന്നാഴ്ചത്തെ സമയം നൽകി. കേസ് ഏപ്രിലിൽ കോടതി പരിഗണിക്കും. ഡോക്യുമെന്‍ററി ലിങ്കുകൾ പങ്കിടുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രണ്ട് ഹർജികളാണ് കോടതിയിൽ സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മോയിത്രയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സംയുക്തമായാണ് ഒരു ഹർജി സമർപ്പിച്ചത്. മറ്റൊരു ഹർജി സമർപ്പിച്ചത് അഡ്വക്കേറ്റ് എം.എൽ. ശർമ്മയാണ്. ജനുവരി 21 ന് ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ പരാമർശിക്കുന്ന യൂട്യൂബ് വീഡിയോകളും, ട്വിറ്റർ പോസ്റ്റുകളും തടയാൻ കേന്ദ്രം ഉത്തരവിട്ടിരുന്നു.
ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകൻ വിശാൽ ഭരദ്വാജിന്‍റെ ഏറ്റവും പുതിയ ചിത്രം ഫുർസാത്ത് റിലീസ് ചെയ്തു. 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് റിലീസ് ചെയ്തത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14 പ്രോയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇഷാൻ ഖട്ടർ, വാമിഖ ഗബ്ബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഐഫോൺ 14 പ്രോയിൽ ചിത്രീകരിച്ച ഫുർസാത് ഫാന്‍റസിയും സയൻസ് ഫിക്ഷനും സംയോജിപ്പിക്കുന്ന ബോളിവുഡ് ശൈലിയിലുള്ള പ്രണയകഥയാണ്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ വിശാൽ ഭരദ്വാജിൻ്റെ ചിത്രത്തിൽ ബോളിവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ധരും ഭാഗമായിരുന്നു. വാണിജ്യേതര സിനിമയാണെങ്കിലും അതിമനോഹരമായ വിഷ്വലുകളാണ് ചിത്രത്തിലുള്ളത്. മരുഭൂമിയിലും വെള്ളത്തിലുമുള്ള മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിലുണ്ട്.
ഗുവാഹട്ടി: അസമിൽ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1,800 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 1,800 ലധികം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്തുടനീളം പൊലീസ് നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 4,004 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പൊലീസ് അറസ്റ്റ് നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്ത് മാതൃ-ശിശു മരണനിരക്ക് ഉയരാൻ കാരണം ശൈശവ വിവാഹങ്ങളാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അസമിലെ 31% വിവാഹങ്ങളും ശൈശവ വിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
വാഷിങ്ടൺ: തുടർച്ചയായി ഇന്ത്യാ, ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഒമറിനെ പുറത്താക്കിയത്. എന്നാൽ ഈ നടപടിയെ വൈറ്റ് ഹൗസ് വിമർശിച്ചു. 2019 ൽ ഇസ്രായേലിനെതിരായ പരാമർശത്തിൽ ഒമർ മാപ്പ് പറഞ്ഞിരുന്നു. സൊമാലിയയിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ഇൽഹാൻ ഒമർ കോൺഗ്രസിലെ ഏക ആഫ്രിക്കൻ-മുസ്ലീം വനിതയാണ്. വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒമറിന് ബജറ്റ് കമ്മിറ്റിയിൽ ഇടം നൽകുമെന്നും വലതുപക്ഷ തീവ്രവാദത്തിനെതിരെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ഒമർ എന്നും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രി പറഞ്ഞു. കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതുകൊണ്ട് തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്ന് ഒമർ പ്രതികരിച്ചു. നേരത്തെ, ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സമയത്ത്, വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങളെ പുറത്താക്കിയിരുന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേലിനുള്ള സ്വാധീനത്തെക്കുറിച്ചുള്ള ഇൽഹാൻ ഒമറിന്‍റെ ട്വീറ്റാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവം വിവാദമായതോടെ ഇവർ…
ഇറാഖില് 5000 വര്ഷം പഴക്കമുള്ള പബ്ബിൻ്റെ അവശേഷിപ്പുകൾ; പുരാതന ഫ്രിഡ്ജും, ഓവനും കണ്ടെത്തി
ഇറാഖ്: ബി.സി. 2,700 കാലഘട്ടത്തിൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി ഇറാഖിലെ പുരാവസ്തു ഗവേഷകർ. 5,000 വർഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭക്ഷണശാലയ്ക്ക് സമീപം ഭക്ഷണം തണുപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പുരാതന ഫ്രിഡ്ജും കണ്ടെത്തി. കൂടാതെ ഒരു ഓവൻ, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ബെഞ്ചുകൾ, പുരാതന ഭക്ഷണാവശിഷ്ടങ്ങൾ, 5,000 വർഷം പഴക്കമുള്ള മുറി എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്കുപടിഞ്ഞാറായി ഉറൂക്ക് നഗരത്തിന്‍റെ കിഴക്ക് ഭാഗത്തായാണ് പുരാതന ഇറാഖി നഗരമായ ലഗാഷ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നാണ് ഏറ്റവും പഴക്കം ചെന്ന ഈ വസ്തുക്കൾ കണ്ടെത്തിയത്. ലഗാഷിന്‍റെ ഉപരിതലത്തിൽ നിന്ന് 19 ഇഞ്ച് താഴെയാണ് ഈ കണ്ടെത്തൽ. ഒരു ഓപ്പൺ എയർ ഡൈനിംഗ് ഏരിയയാണ് കണ്ടെത്തിയ പബ്. ഒരു പുരാതന നഗര സമ്പ്രദായം നിലനിന്നിരുന്ന സ്ഥലമായിരുന്നു ലഗാഷ്. അൽ ഹിബ എന്നാണ് ഈ സ്ഥലത്തിന്റെ പുതിയ പേര്. പുരാതന നിയർ ഈസ്റ്റിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായിരുന്നു ഇത്.…
തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെ പ്രതിരോധിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗത്തിൽ പുതിയ നിർദ്ദേശം. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനകം നടത്തിയ ചർച്ചകളെക്കുറിച്ചും ബജറ്റിൽ വിശദീകരിച്ചു. പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർക്ക റൂട്ട്സ് വഴി പ്രത്യേക പോർട്ടൽ നടപ്പാക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ സെക്ടറുകളിൽ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്യാൻ ഈ വിവരങ്ങൾ ഉപയോഗിക്കുകയാണ് ലക്ഷ്യം. സുതാര്യമായ പ്രക്രിയയിലൂടെ വിമാനക്കമ്പനികളിൽ നിന്ന് സീറ്റ് അടിസ്ഥാനമാക്കിയുള്ള നിരക്ക് വാങ്ങിയ ശേഷം പരമാവധി നിരക്ക് കുറച്ച് ചാർട്ടർ ഫ്ലൈറ്റുകൾ ക്രമീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. സീസണിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് പത്തിരട്ടിയോ അതിൽ കൂടുതലോ വർദ്ധിപ്പിക്കുമ്പോൾ, പ്രവാസികൾക്ക് ചാർട്ടർ വിമാനങ്ങളിൽ വളരെ കുറഞ്ഞ നിരക്കിൽ യാത്ര…
കാലിഫോർണിയയിൽ നിന്നും മെറ്റയുടെ അലർട്ട്, ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷിച്ച് യുപി പൊലീസ്
ഗാസിയാബാദ്: ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഉത്തർപ്രദേശ് പൊലീസ്. പൊലീസിന് വിവരം നല്കിയത് ഫേസ്‍ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃ കമ്പനിയായ മെറ്റയുടെ ആസ്ഥാനത്ത് നിന്ന്. ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ഉടൻ അറിയിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ യുപി പോലീസ് മെറ്റയോട് പറഞ്ഞിരുന്നു. കനൗജ് സ്വദേശിയായ അഭയ് ശുക്ല (23) ആണ് ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട മെറ്റ ആസ്ഥാനത്ത് നിന്ന് ഉത്തർപ്രദേശ് പോലീസ് വകുപ്പിന്‍റെ സോഷ്യൽ മീഡിയ സെന്‍ററിലേക്ക് ഇമെയിൽ വഴി ഒരു മുന്നറിയിപ്പ് അയച്ചു. ശുക്ലയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിലിൽ ഉണ്ടായിരുന്നു. നഗരത്തിൽ ഫോണിന്‍റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ ശേഷം സോഷ്യൽ മീഡിയ സെന്‍റർ ഗാസിയാബാദ് പോലീസ് കമ്മീഷണറേറ്റിന് കൈമാറി. അവിടെ നിന്ന് സന്ദേശം ഉടൻ തന്നെ വിജയ് നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ഉദ്യോഗസ്ഥർ ഉടൻ…
കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിച്ച സംഭവത്തിൽ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായും ഇതാണ് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ കൂടുതൽ വേഗത്തിൽ പടരാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ജെസിബി ഡ്രൈവറായിരുന്ന പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാറിന്‍റെ ഡ്രൈവർ സീറ്റിനടിയിൽ വച്ചിരുന്നു. കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിയില്ലെങ്കിലും തീ പടരാൻ കാരണമായത് ഇതാണ്. എയർ പ്യൂരിഫയറിന്‍റെ സാന്നിധ്യവും അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. വാതിൽ വരെ തീ പടർന്നതോടെ ലോക്കിംഗ് സംവിധാനവും പ്രവർത്തനരഹിതമായി. ഇന്നലെയാണ് കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പൊള്ളലേറ്റ് മരിച്ചത്. കാറിന്‍റെ പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടു. പ്രസവത്തീയതി അടുക്കുന്നതിനാൽ അഡ്മിറ്റ് ആകാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളുമായാണ് റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കാറിൽ നിന്ന് തീ പടരുന്നത് കണ്ട് പുറകിലെ വാഹനത്തിലുണ്ടായിരുന്നവർ ഓടിയെത്തി. എന്നാൽ കാറിന്‍റെ…
