- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ പൊലീസ് തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. വൺവേയിൽ വാഹനമോടിച്ചതിന് പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്ന് സമ്മതിച്ചതിന് ശേഷവും എസ്.ഐ മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഭാര്യ ഗർഭിണിയാണെന്നും മോശമായി സംസാരിക്കരുതെന്നും പറഞ്ഞപ്പോൾ ഗർഭിണിയായ യുവതി ജീൻസും പാന്‍റും ധരിച്ചാണോ നടക്കുന്നത് എന്നുൾപ്പെടെ ചോദിച്ച് അധിക്ഷേപിച്ചെന്നും നെടുമങ്ങാട് സ്വദേശി വിജിത്ത് നൽകിയ പരാതിയിൽ പറയുന്നു.
കൊച്ചി: കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദ്: നിർമാണം പുരോഗമിക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം. ബി ആർ അംബേദ്കർ തെലങ്കാന സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. താമസിയാതെ കനത്ത പുക കെട്ടിടത്തെ വലയം ചെയ്തു. സെക്രട്ടേറിയറ്റിനുള്ളിൽ മരപ്പണി നടക്കുകയായിരുന്നു. ഇതിനായി മര ഉരുപ്പടികൾ ശേഖരിച്ചിരുന്നു. 12 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫെബ്രുവരി 17ന് പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവെച്ചിടുന്നതുൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും ആളുകളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്ന് വെച്ചു. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്താണ് നീങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ചാര ഉപകരണത്തിന്‍റെ കണ്ടെത്തൽ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് ബ്ലിങ്കന്‍റെ ചൈന സന്ദർശനം. യുഎസിന്‍റെ വടക്കൻ മേഖലയിൽ ദുരൂഹ സാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷണത്തിലാണെന്ന് പെന്‍റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്തായതിനാൽ നിലവിൽ ഈ ചാര ബലൂൺ ജനങ്ങൾക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂർ: ഇതുവരെ ആർക്കും സുപരിചിതമല്ലാത്ത വിചിത്രമായ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു യുവാവ്. പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ച് പ്രണയിക്കുന്നില്ലെന്നും ഒരു സുഹൃത്തായി മാത്രമാണ് കാണുന്നതെന്നും അതിനാൽ തന്‍റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി തനിക്ക് 24 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് യുവാവിന്റെ ആവശ്യം. കെ കൗഷിഗൻ എന്ന യുവാവാണ് ഇത്തരമൊരു വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നോറ ടാൻ എന്ന പെൺകുട്ടിക്കെതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. താൻ നൽകിയ സ്നേഹം തിരികെ നൽകാതെ പെൺകുട്ടി തന്നെ വിഷാദത്തിലേക്കും കടുത്ത മാനസിക വിഷമത്തിലേക്കും തള്ളിവിട്ടുവെന്ന് യുവാവ് ആരോപിച്ചു. പെൺകുട്ടിക്ക് തന്നോട് സൗഹൃദം മാത്രമേയുള്ളൂവെന്നും എന്നാൽ തനിക്ക് വേണ്ടത് പ്രണയമാണെന്നും ഇയാൾ പറയുന്നു. 2016ലാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. താമസിയാതെ താൻ പെൺകുട്ടിയുമായി പ്രണയത്തിലായെന്നും എന്നാൽ പെൺകുട്ടി തിരിച്ച് പ്രണയിച്ചില്ലെന്നും യുവാവ് പറഞ്ഞു. ഇതേത്തുടർന്ന് തന്‍റെ വികാരങ്ങളെ മാനിക്കാത്തതിന് പെൺകുട്ടിയിൽ നിന്ന് 24 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ യുവാവ്…
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 342.64 കോടിയാണ് അനുവദിച്ചത്. ഇത്തവണ ഇത് 344.64 കോടിയാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൊത്തം വിഹിതം 85 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തി. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 65 കോടി വകയിരുത്തി. ഓട്ടിസം പാർക്കിന്‍റെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള 40 ലക്ഷം രൂപ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായകരമാകും. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന വിഹിതമായി 65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രതിവർഷം 50,000 രൂപയാണ് സ്കൂൾ വിദ്യാർത്ഥിക്കായി സർക്കാർ ചെലവഴിക്കുന്നത്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മൊത്തത്തിൽ വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും…
തിരുവനന്തപുരം: വീട്ടമ്മയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മകനെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് എസ്.ഐ വീട്ടമ്മയെ ഫോൺ വിളിക്കാൻ തുടങ്ങിയത്. തുടർന്ന് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമായി സ്വകാര്യ ബസുടമകൾ രംഗത്ത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവ് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധന ഉൾപ്പെടെ, നിരക്ക് വർദ്ധിപ്പിക്കാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. ഇന്ധനത്തിന് രണ്ട് രൂപ സെസ് ചുമത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ ഇതിനകം തന്നെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഓട്ടോത്തൊഴിലാളികളും അഭിപ്രായപ്പെടുന്നത്.
ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ; ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യം ആരംഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൺസോർഷ്യം പദ്ധതിക്കായി 25 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. ടിടിപിഎൽ, വി.എസ്.എസ്.സി, സി-ഡാക് എന്നിവ ഉൾപ്പെടുന്ന കണ്‍സോർഷ്യമാണ് രൂപീകരിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങൾ നടത്താൻ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ ഡ്രൈവ് ട്രെയിൻ ടെസ്റ്റിംഗ് ലാമ്പിന്‍റെ പ്രവർത്തനങ്ങൾ ജൂലൈയിൽ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബിയുമായി സഹകരിച്ച് ഇലക്ട്രിക് വെഹിക്കിൾ ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കാനും ആലോചനയുണ്ട്.
ന്യൂഡല്‍ഹി: ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ജോഗീന്ദർ ശർമ. 2007 സെപ്റ്റംബർ 24 ന് പാകിസ്ഥാനെതിരായ അവസാന ഓവറിൽ ജോഗീന്ദർ 13 റൺസ് പ്രതിരോധം തീർത്തിരുന്നു. 2001 ൽ ആരംഭിച്ച തന്‍റെ ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിടുന്നത്. 2022 സെപ്റ്റംബറിൽ ലെജൻഡ്സ് ലീഗിൽ കളിച്ചിരുന്നു. 2004ൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജോഗീന്ദർ നാല് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. 2008 മുതൽ 2011 വരെ എംഎസ് ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി 16 ഐപിഎൽ മത്സരങ്ങൾ കളിച്ചു. പിന്നീട് ഹരിയാന പൊലീസിൽ ഡിവൈഎസ്പിയായി ജോലിയിൽ പ്രവേശിച്ചു. കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്രമസമാധാന പാലനത്തിൽ സജീവമായിരുന്നു ജോഗീന്ദർ.
