- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
ന്യൂഡല്‍ഹി: കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കത്ത്. കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ വേട്ടയാടി കൊല്ലുന്ന പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്നവർക്ക് സുരക്ഷ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ജോഡോ യാത്ര കശ്മീരിൽ പ്രവേശിച്ചപ്പോൾ പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ സന്ദർശിച്ചിരുന്നുവെന്ന് രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയില്‍ നിന്ന് മടങ്ങിയ പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ ജമ്മു മേഖലയിലെ അധികൃതർ ജോലിയിലേക്ക് മടങ്ങാൻ നിർബന്ധിക്കുന്നതായി പ്രതിനിധി സംഘം പരാതിപ്പെട്ടതായും രാഹുൽ കത്തിൽ പറയുന്നു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അവരെ കശ്മീർ താഴ്‌വരയിലേക്ക് തിരിച്ചയക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി കമ്പനികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, ലാഭക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്തെ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിലാണ്. ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സ്ഥിരതയെക്കുറിച്ച് ജാഗ്രത പാലിക്കുമെന്നും നിരീക്ഷിക്കുന്നത് തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലെ വിലയിരുത്തൽ അനുസരിച്ച്, ബാങ്കിംഗ് മേഖല സുസ്ഥിരവും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. ബജറ്റിന് ശേഷം ഇന്ന് വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം മുൻകൂർ നോട്ടീസ് നൽകി ഹർത്താൽ ആചരിക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതൽ സമരപരിപാടികൾ കെ.പി.സി.സി പ്രസിഡന്‍റ് നാളെ പ്രഖ്യാപിക്കും.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് എന്‍റർടെയ്നറായിരിക്കും ചിത്രം. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടൻ ടാക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നിവയുടെ ബാനറിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അരുൺ റുഷ്ദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ, ക്രിയേറ്റീവ് ഡയറക്ടർ ശബരിദാസ് തോട്ടിങ്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ, സംഭാഷണം വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്കൽ, ജയ് വിഷ്ണു, ഗാനങ്ങൾ നിഷാന്ത് രാംതെക്ക്, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാൽ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ രാജീവ്…
കൊച്ചി: ഇന്ത്യയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ് മാൻ. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളിലെ പുരുഷ പങ്കാളിയായ സഹദാണ് എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെ ഉദരത്തിൽ പേറുന്നത്. ‘അമ്മ എന്ന എൻ്റെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻ്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു’ എന്ന അടികുറിപ്പോടെയാണ് ദമ്പതികൾ അവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തങ്ങൾക്ക് താങ്ങായും തണലായും നിന്നവർക്കുള്ള നന്ദിയും ചിത്രങ്ങൾക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം ചിത്രങ്ങൾക്ക് വൻ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്. ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് 100 കോടി രൂപ ഉൾപ്പെടെ 2,033 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സിൽവർ ലൈനിൽ ജനവികാരം കണക്കിലെടുക്കണമെന്നും ഉടൻ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി സംസ്ഥാനം കേന്ദ്രത്തിന്‍റെ സഹായം തേടുന്ന പദ്ധതിയാണ് അങ്കമാലി-ശബരി റെയിൽ പാത. 116 കിലോമീറ്റർ പാതയ്ക്കായി ഈ വർഷത്തെ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും അനുവദിച്ചു.
ദുബായ്: അഴിമതി ഏറ്റവും കുറവുള്ള അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാമത്. ട്രാൻസ്പരൻസി ഇന്‍റർനാഷണലിന്‍റെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ്-2022 ന്‍റെ പട്ടികയിലാണ് നേട്ടം. 67 ആണ് യുഎഇയുടെ സ്കോർ. അറബ് രാജ്യങ്ങളിൽ 58 പോയിന്‍റുമായി ഖത്തർ രണ്ടാം സ്ഥാനത്താണ്. കുവൈത്തിന് 42 പോയിന്‍റുണ്ട്. സൗദി അറേബ്യയ്ക്ക് 51, ബഹ്റൈന് 44, ഒമാന് 44, എന്നിങ്ങനെയാണ് സ്കോർ. ലിബിയ (17), യെമൻ (16), സിറിയ (13) എന്നിവയാണ് ഏറ്റവും അഴിമതിയുള്ള അറബ് രാജ്യങ്ങൾ. 87 പോയിന്‍റുമായി ന്യൂസിലൻഡും ഫിൻലൻഡുമാണ് രണ്ടാം സ്ഥാനത്ത്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലുവയിൽ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആലുവ ബൈപ്പാസിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്‍റോ പി. ആന്‍റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ബജറ്റ് നികുതി ഭീകരതയാണെന്നും അതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നും ജിൻഷാദ് ജിന്നാസ് പറഞ്ഞു. പ്രളയവും കോവിഡും കഴിഞ്ഞ് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് മേൽ നികുതി ചുമത്തുകയാണ്. ഇന്ധനത്തിന് സെസ് ചുമത്തുന്നത് ക്രൂരമാണ്. ഇതിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാനുള്ള ശക്തമായ ഇടപെടലാണ് ഈ വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് ശക്തമായ പുരോഗതിയുടെ സൂചനയാണ്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നമ്മുടെ കാർഷിക, വ്യാവസായിക മേഖലകൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. ഈ വികസന യാത്ര വേഗത്തിലാക്കുകയും കൂടുതൽ ഊർജം പകരുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങൾ, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യവികസനം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക മേഖല എന്നിവക്ക് നൽകുന്ന ഊന്നൽ ഈ ബജറ്റിന്‍റെ സവിശേഷതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം കൂടുതൽ അർത്ഥവത്താക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാ വിഭാഗങ്ങൾക്കും എല്ലാ മേഖലകളിലും സർക്കാരിൻ്റെ സഹായഹസ്തം എത്തിക്കുന്നതിനും സമഗ്രമായ സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ല. തപാൽ മാർഗം കൊല്ലം കളക്ടറുടെ പേരിലാണ് ബോംബ് ഭീഷണിക്കത്ത് ലഭിച്ചത്. കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2.20 നും 2.21 നും ഇടയിൽ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. പൊലീസും ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും മാറ്റി പരിശോധന ആരംഭിച്ചു. വിശദമായ പരിശോധനയിൽ ബോംബോ മറ്റ് അസാധാരണ വസ്തുക്കളോ കണ്ടെത്തിയില്ല. മുമ്പും സമാനമായ രീതിയിൽ കത്തുകൾ കളക്ടറേറ്റിൽ എത്തിയിട്ടുണ്ട്. തുടർന്ന് എ.ഡി.എം യോഗം വിളിച്ച് ഓഫീസിലെ ആർക്കെങ്കിലും ഇത്തരം കാര്യങ്ങളിൽ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ശേഷം കുറച്ചുകാലം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം…
