
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ രാജ്യസഭാംഗവും പാർലമെന്റ് ഓഫ് ഇന്ത്യയിലെ അംഗവുമായ രാജത്തി സൽമ ഇന്ത്യൻ എംബസിയിൽ അംബസ്സോടെർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി സൗഹൃദ സന്ദർശനം നടത്തി.

ഭാരതി അസോസിയേഷൻ പ്രസിഡന്റ് വള്ളം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ ഖയ്യൂം എന്നിവർക്കൊപ്പമാണ് അവർ എംബസിയിലെത്തിയത്. എംബസി ഉദ്യോഗസ്ഥരുമായി സൗഹാർദപരമായ ചർച്ചകൾ നടത്തി.

ആശയവിനിമയത്തിനും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സന്ദർശനം അവസരമൊരുക്കി.


