ലണ്ടന്‍: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സര് ലിന്‍ഡ്സെ ഹോയലിന്റെ ക്ഷണപ്രകാരമുള്ള ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ ഔദ്യോഗിക ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെയും രക്ഷാകര്‍തൃത്വത്തില്‍ പാര്‍ലമെന്ററി ബന്ധം ശക്തിപ്പെടുത്താനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബഹ്റൈന്‍- ബ്രിട്ടന് സഹകരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ അല്‍ മുസല്ലം സ്പീക്കര്‍ ഹോയ്ലുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി. നിയമനിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ കൈമാറ്റം ഉള്‍പ്പെടെ ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാനുള്ള കരാറില്‍ എത്തിച്ചേര്‍ന്നു.
ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ ഹോയലിനെ അല്‍ മുസല്ലം ഔദ്യോഗികമായി ക്ഷണിച്ചു. ലണ്ടന്‍ നഗരത്തിലെ മേയര്‍ ആല്ഡര്മാന് അലിസ്റ്റര്‍ കിംഗ് ഡിഎല്ലുമായും സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി.
Trending
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി

