മനാമ: പലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി ഉയര്‍ത്താനുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ജനീവയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അവകാശത്തിനുള്ള വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് രാജ്യം ഈ നടപടിയെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് യു.എന്‍. പൊതുസഭയുടെ പ്രമേയത്തിനും ബഹ്റൈന്‍ ഉച്ചകോടിയുടെയും കെയ്റോയില്‍ നടന്ന പലസ്തീന് ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കും അനുസൃതമാണ്.
ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സ്വാതന്ത്ര്യം, സ്വയംനിര്‍ണ്ണയാവകാശം, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Trending
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി

