മനാമ: ബഹ്റൈൻ ജനതയും കുടുംബങ്ങളും പ്രകടിപ്പിച്ച ഐക്യത്തെയും രാജ്യത്തോടുള്ള കൂറിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തിൽ രാജാവ് സ്വീകരിച്ചത്. മേഖലയിലെ വികസന ശ്രമങ്ങളെ തടസ്സപ്പെടുത്താനും അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക സൗഹൃദ നിയമങ്ങൾ ലംഘിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രതിരോധ ഘട്ടത്തിൽ ബഹ്റൈൻ കാണിച്ച സഹിഷ്ണുതയും കരുത്തും പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ നിലനിർത്തേണ്ടതും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Trending
- ഗൾഫ് സംഘർഷം: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും
- മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു
- കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരണം, അൽ റീം റെസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്
- വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’
- പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസ്
- മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
- അടൂരിലെ ഷഹാനയുടെ തൂങ്ങിമരണം: കാമുകൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്
- ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

