മനാമ : വിശുദ്ധ റമദാൻ മാസത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ മാർക്കറ്റിങ്ങ് മാനേജർ മൂസ കെ ഹസ്സൻ നിർവ്വഹിച്ചു.

ഒന്നാം സമ്മാനത്തിന് സാഫിർ അഷ്റഫ് കണ്ണൂരും, രണ്ടും മൂന്നും സമ്മാനങ്ങൾ സൽമ മെഹ്ജൂബ, തൻസീന നദീർ എന്നിവരും അർഹരായി.

റയ്യാൻ സെന്റർ ചെയർമാൻ അബ്ദു റസാഖ് വി.പി., ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

