
മനാമ: ബഹ്റൈൻ എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും. ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന് തുണയാകാൻ കരുത്തേകുന്ന വഴികൾ തേടി ബഹ്റൈൻ.എ.കെ. സി.സി ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 12ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ വച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട് എല്ലാവരും എത്തപ്പെടുന്ന ഒരു കാലമാണ് വാർദ്ധക്യം. ഏറ്റവും പ്രിയപ്പെട്ടതായി നമ്മൾ താലോലിച്ച നമ്മുടെ ശരീരത്തിൽ ചുളിവുകൾ വീഴുകയും ചിന്തകളുടെയും, ബന്ധങ്ങളുടെയും കണ്ണികൾ മുറിയുകയും രോഗങ്ങൾ അതിഥികളായി എത്തുകയും ചെയ്യുന്ന കാലം. കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുള്ള “ജീവിതത്തിന്റെ സായാഹ്നം”

കേരളത്തിൽ ഇന്ന് 20% ശതമാനത്തോളം പേർ വയോജനങ്ങൾ ആണ് എന്നത് ഒരുപക്ഷേ അത്ഭുതപ്പെടുത്തിയേക്കാം…. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ. ഇത്തരമൊരു അവസ്ഥയിലാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ പുതിയ സർക്കാരിന്റെ വയോജന വകുപ്പ് പ്രത്യേക ശ്രദ്ധ നേടുന്നത്.
കേരള വയോജന മന്ത്രാലയത്തിന് പ്രവാസികളായ നമ്മുടെ അനുഭവങ്ങളിൽ നിന്ന് എന്തെല്ലാം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയും എന്ന ചിന്തക്കാണ് ഇവിടെ ജീവൻ വയ്ക്കുന്നത്. ബഹ്റൈൻ.എ.കെ.സി. സി.യുടെ ” ചർച്ചാ സദസ്സിലൂടെ”. നല്ല ചിന്തകൾ കേരള സർക്കാരിലേക്ക് സമർപ്പിക്കുക വഴി വയോജനങ്ങൾക്ക് കരുതലാവുകയാണ് ബഹ്റൈ൯ A.K.C.Cയുടെ ലക്ഷ്യം.
ഇന്ത്യയിൽ തന്നെ ആദ്യമായി വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സർക്കാർ ശരിയായ ദിശയിൽ 10 വർഷം പ്രവർത്തിച്ചാൽ കേരളത്തിന്റെ ആരോഗ്യ-സാമ്പത്തിക ഭൂപടം തിരുത്താൻ കഴിയും. നമുക്ക് പ്രവാസ ലോകത്തിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കാം ബഹാറൈൻ എ.കെ.സി. സി.യുടെ ചർച്ചാ സദസ്സിലൂടെ…. പ്രവാസ ലോകത്തെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഏവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നതായും കൂടുതൽ വിവരങ്ങൾക്ക് 38980006 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.


