Author: News Desk

നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ ശക്തനായ ഭരണാധികാരി തന്റെ റോൾ മോഡൽ ആണെന്ന് ജ്യോതിരാദിത്യയുടെ മകൻ മഹാനാര്യമാൻ.  ഇന്ത്യയുടെ ചരിത്രത്തിൽ മികച്ച സംഭാവനകൾ നല്കിയ ഒരു കുടുംബത്തിന്റെ കണ്ണിയാകാൻ കഴിഞ്ഞതിൽ എന്നും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ .കുടുംബത്തിൽ  യശോദ മായുടെ രാഷ്ട്രീയത്തോടായിരുന്നു കുട്ടിക്കാലം മുതലെ ഇഷ്ടവും ആരാധനയും . പക്ഷേ അച്ഛനെ കുറിച്ചോർത്ത് അത് പുറമേയ്ക്കു ഞങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല . ഇപ്പോൾ അച്ഛനും അതേ പാത തിരഞ്ഞെടുത്തിരിക്കുന്നു . ഇനി അദേഹത്തിന് സ്വതന്ത്രമായി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തെ സേവിക്കാം . മധ്യപ്രദേശ് എന്ന ഞങ്ങളുടെ സ്വന്തം തട്ടകത്തിന് മികച്ച സംഭാവനകൾ നല്കാം . കടൽ ക്കിഴവന്മാരുടെ ആധിപത്യത്തെ ഭയക്കാതെ ഇനി അച്ഛന്  ജനസേവനം നടത്താം . ഇന്ന് മാധ്യമ പ്രവർത്തകരോട്  മഹാനാര്യമാൻ പറഞ്ഞു . ഇന്നലെ അച്ഛനെ ഓർത്തു താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത ശേഷം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.

Read More

പള്ളിക്കത്തോട്ടില്‍ പത്തോളം തോക്കുകളും വെടിയുണ്ടകളും തോക്ക് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളുമായി ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍. കോട്ടയത്തെ ബിജെപിയുടെ പ്രാദേശിക നേതാവയ വിജയന്റെ വീട്ടില്‍ നിന്നാണ് പത്ത് തോക്കുകള്‍ കണ്ടെടുത്തത്. ഇയാളെ ഇന്നലെ രാത്രി പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് നാല് പേരുടെ പങ്ക് ബോധ്യപ്പെട്ടത്. ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്‌കുമാര്‍, കൊമ്പിലാക്കല്‍ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍ എന്നിവരാണ് പിടിയിലായവര്‍. പ്രതികളില്‍ പലരും ആയുധം കൈവശംവച്ചതിന് ഇതിനു മുമ്പും അറസ്റ്റിലായവരാണ്. ഇവരില്‍ നിന്നും റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, പല തരം തോക്കുകളുടെ മോഡലുകള്‍, വ്യാജ വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50 ഓളം ഇരുമ്പുവടികള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്ക് തോക്കുനിര്‍മ്മാണവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ 5 പേരെയും റിമാര്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃതമായി ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറഞ്ഞു.

Read More

ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ മാറ്റിയത്. ഇറ്റലിയില്‍ നിന്ന് 55 പേരാണ് എത്തിയത്. ഇതില്‍ 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഇതില്‍ ഉള്‍പ്പെട്ട 10 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്. മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊച്ചിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Read More

സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നൂറുകണക്കിന് ആള്‍ക്കാരാണ് കോള്‍സെന്ററിലേക്ക് വിളിക്കുന്നത്. ചിലര്‍ക്ക് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇത് പരിഹരിക്കാന്‍ കൂടിയാണ് 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയത്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്. പരിശീലനം സിദ്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേയും എന്‍.എച്ച്.എമ്മിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്‌കൂളിലേയും ജീവനക്കാര്‍, നഴ്‌സിംഗ് കോളേജ്, ജെ.എച്ച്.ഐ. ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കോള്‍സെന്ററില്‍…

Read More

സംസ്ഥാനത്ത് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത തുടരുകയാണ്. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പോക്‌സോ കേസ് പ്രതിയായ യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍ നിന്നും വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.അതേസമയം, ഇയാള്‍ മലേഷ്യയില്‍ നിന്നാണ് വന്നതെന്ന വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. എന്നാല്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെ യുവാവിന് ജലദോഷവും ചെറിയ പനിയും അനുഭവപ്പെടുകയായിരുന്നു. പിന്നീട് ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ച്‌ യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

Read More

കടയ്ക്കൽ തിരുവാതിരയുടെ ഭാഗമായി നടത്തിവരുന്ന സ്റ്റേജ് പരിപാടികൾ, അന്നദാനം എന്നിവ നാളെമുതൽ ഉണ്ടായിരിക്കുന്നതല്ല, കൊറോണ രോഗഭീതിയുടെ സാഹചര്യത്തിൽ ഇന്ന് ബഹു:കൊല്ലം ജില്ലാ കലക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സ്ഥിരീകരിച്ച വാർത്തയാണ്,എന്നിരുന്നാലും 13/03/20 ലെ ഗുരുസി ചെറിയ ചടങ്ങുകളോടെ നടത്തുന്നതാണ്.

Read More

കാഴ്ച പരിമിതർക്ക് വെളിച്ചമേകാൻ ലുലു ഗ്രൂപ്പ്. റിവർ ബ്ലൈൻഡ്‌നെസ് കാരണം ഇരുട്ടിൽ ജീവിക്കുന്ന 20 കോടി കാഴ്ചപരിമിതരെ വെളിച്ചത്തിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. യു.എ ഇ. യിലെ എല്ലാ ലുലു സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതിയിലേക്ക് 2 ദിർഹം മുതൽ സംഭാവന ചെയ്യാം. 3 വർഷം നീളുന്ന പ്രചാരണത്തിലൂടെ പ്രതിവർഷം 30 ലക്ഷം ദിർഹം സമാഹരിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നത്.

Read More

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിനു പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം അനുസരിച്ച് ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആചാരപരമായ ചടങ്ങുകള്‍ മുറ തെറ്റിക്കാതെ നടത്താനും തീരുമാനിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 403 ക്ഷേത്രങ്ങളാണുളളത്. ഇതില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇപ്പോള്‍ ഉത്സവകാലമാണ്. ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുമെന്ന് കണ്ടാണ് ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താന്‍ തീരുമാനിച്ചത്. അടിയന്തര യോഗം ചേര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. ഈ മാസം 31 വരെ നടക്കുന്ന ഉത്സവങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ…

Read More

കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ. ചൈനയ്ക്ക് സഹായം നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റർ ഫോര്‍ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങൾ എത്തിച്ച് നൽകിയത്. 60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെന്റിലേറ്ററുകൾ, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായമായി എത്തിച്ച് നൽകിയത്.

Read More

കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പുതിയ തട്ടിപ്പുവിദ്യയുമായി മാഫിയ . മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക . വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം അനുസരിച്ച് ഏറെ ഉപകാരപ്രദമായ മാസ്‌കിന്റെ രൂപത്തിലാണ് പുതിയ തട്ടിപ്പുമായി കുട്ടികളെ ലക്ഷ്യമിട്ടു മാഫിയ രംഗത്തു വന്നിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശവും സ്‌കൂളുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ ഡെറ്റോള്‍ പോലുള്ളവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യം മുതലെടുത്ത്, ഇത്തരക്കാര്‍ സൗജന്യ മാസ്‌കുമായി കുട്ടികളെ സമീപിക്കുമെന്നും ക്ലോറോഫോം പോലുള്ള മാരകമായ രാസപദാര്‍ത്ഥങ്ങള്‍ പുരട്ടിയ ഈ മാസ്‌കുകള്‍ ധരിക്കുന്നതോടെ കുട്ടി ബോധംകെട്ടു പോകുമെന്നും കുട്ടികള്‍ ആപത്തില്‍പെടുമെന്നും വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. അതേ സമയം, ഈ സന്ദേശത്തിനു പിന്നില്‍ ആരെന്നോ കേരളത്തില്‍ എവിടെയെങ്കിലും ഇങ്ങനെ നടന്നതായോ റിപ്പോര്‍ട്ടുകളില്ല. എന്നിരുന്നാലും കുട്ടികള്‍ക്ക് ഇതൊരു മുന്‍കരുതലായി പറഞ്ഞു ബോധ്യപ്പെടുത്താവുന്നതാണ്. മാതാപിതാക്കള്‍ ചെയ്യേണ്ടവ അപരിചിതര്‍ ആരെങ്കിലും സൗജന്യമായി മാസ്‌ക് നല്‍കിയാല്‍ വാങ്ങരുതെന്ന്…

Read More