നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ ശക്തനായ ഭരണാധികാരി തന്റെ റോൾ മോഡൽ ആണെന്ന് ജ്യോതിരാദിത്യയുടെ മകൻ മഹാനാര്യമാൻ. ഇന്ത്യയുടെ ചരിത്രത്തിൽ മികച്ച സംഭാവനകൾ നല്കിയ ഒരു കുടുംബത്തിന്റെ കണ്ണിയാകാൻ കഴിഞ്ഞതിൽ എന്നും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ .കുടുംബത്തിൽ യശോദ മായുടെ രാഷ്ട്രീയത്തോടായിരുന്നു കുട്ടിക്കാലം മുതലെ ഇഷ്ടവും ആരാധനയും . പക്ഷേ അച്ഛനെ കുറിച്ചോർത്ത് അത് പുറമേയ്ക്കു ഞങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല . ഇപ്പോൾ അച്ഛനും അതേ പാത തിരഞ്ഞെടുത്തിരിക്കുന്നു .
ഇനി അദേഹത്തിന് സ്വതന്ത്രമായി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തെ സേവിക്കാം . മധ്യപ്രദേശ് എന്ന ഞങ്ങളുടെ സ്വന്തം തട്ടകത്തിന് മികച്ച സംഭാവനകൾ നല്കാം . കടൽ ക്കിഴവന്മാരുടെ ആധിപത്യത്തെ ഭയക്കാതെ ഇനി അച്ഛന് ജനസേവനം നടത്താം . ഇന്ന് മാധ്യമ പ്രവർത്തകരോട് മഹാനാര്യമാൻ പറഞ്ഞു . ഇന്നലെ അച്ഛനെ ഓർത്തു താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത ശേഷം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.