മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സഹായ ധനം നൽകി. കെ.പി. എഫ് രക്ഷാധികാരി കെ.ടി സലിം, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ എന്നിവർ ചേർന്ന് വിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർക്ക് വിലങ്ങാട് സഹായ കോഓർഡിനേഷൻ കമ്മിറ്റിക്കുള്ള കെ. പി. എഫ് ൻ്റെ ധന സഹായം കൈമാറി. ഗ്രാമ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി സന്നിഹിതനായ ചടങ്ങിൽ കൂടുതൽ സഹായങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം വയനാട് ദുരന്തത്തിലേക്കും സഹായ ഹസ്തം പെട്ടന്ന് നല്‍കുമെന്ന് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് . പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അറിയിച്ചു.
Trending
- പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
- ‘പോയത് സുഹൃത്തുക്കളെ കാണാൻ, ഗൂഗിൾ ചെയ്താണ് ഓം പ്രകാശിനെ മനസ്സിലാക്കിയത്’
- ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
- പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
- പിണറായി വിജയനും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു, പറ്റില്ല എന്നാണ് അന്ന് പറഞ്ഞത് – സുരേഷ് ഗോപി
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന; എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
- ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, ‘പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല’