കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പുതിയ തട്ടിപ്പുവിദ്യയുമായി മാഫിയ . മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക . വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം അനുസരിച്ച് ഏറെ ഉപകാരപ്രദമായ മാസ്കിന്റെ രൂപത്തിലാണ് പുതിയ തട്ടിപ്പുമായി കുട്ടികളെ ലക്ഷ്യമിട്ടു മാഫിയ രംഗത്തു വന്നിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കാന്‍ മാസ്ക് ധരിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശവും സ്കൂളുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ ഡെറ്റോള്‍ പോലുള്ളവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
ഈ സാഹചര്യം മുതലെടുത്ത്, ഇത്തരക്കാര്‍ സൗജന്യ മാസ്കുമായി കുട്ടികളെ സമീപിക്കുമെന്നും ക്ലോറോഫോം പോലുള്ള മാരകമായ രാസപദാര്‍ത്ഥങ്ങള്‍ പുരട്ടിയ ഈ മാസ്കുകള്‍ ധരിക്കുന്നതോടെ കുട്ടി ബോധംകെട്ടു പോകുമെന്നും കുട്ടികള്‍ ആപത്തില്പെടുമെന്നും വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. അതേ സമയം, ഈ സന്ദേശത്തിനു പിന്നില്‍ ആരെന്നോ കേരളത്തില്‍ എവിടെയെങ്കിലും ഇങ്ങനെ നടന്നതായോ റിപ്പോര്‍ട്ടുകളില്ല.
എന്നിരുന്നാലും കുട്ടികള്‍ക്ക് ഇതൊരു മുന്‍കരുതലായി പറഞ്ഞു ബോധ്യപ്പെടുത്താവുന്നതാണ്. മാതാപിതാക്കള്‍ ചെയ്യേണ്ടവ അപരിചിതര്‍ ആരെങ്കിലും സൗജന്യമായി മാസ്ക് നല്കിയാല് വാങ്ങരുതെന്ന് കര്‍ശനമായി കുട്ടികളെ ബോധ്യപ്പെടുത്തുക. കുട്ടികള്‍ക്കുള്ള മാസ്ക് മാതാപിതാക്കള്‍തന്നെ വാങ്ങി നല്‍കുക. അപരിചിതരായ വ്യക്തികള്‍ മധുരപലഹാരമോ ജൂസോ മറ്റു ഭക്ഷ്യപാനീയങ്ങളോ വാഗ്ദാനം ചെയ്താല്‍ നിരസിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. അപരിചിതരുടെ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കുകയോ കയറുകയോ ചെയ്യാതിരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.