Author: News Desk

കൊച്ചി: ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയ്ക്കും നിര്‍മ്മിക്കുന്നത്. ടിക്കറ്റിംഗ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും. ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ജലനിരപ്പിന് അനുസരിച്ച് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന രീതിയിലാണ് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം. ഇത് വേലിയേറ്റ വേലിയിറക്ക സമയത്തെ ബോട്ടിലേക്കുള്ള പ്രവേശന ബുദ്ധിമുട്ട് ഒഴിവാക്കും. മൂന്ന് വീല്‍ചെയറുകള്‍ വരെ ഒരേ സമയം കയറ്റാവുന്ന രീതിയിലാണ് ബോട്ടുകളുടെ നിര്‍മ്മാണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക്…

Read More

പത്തനംതിട്ട: ഇന്ന് പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി.തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു ആദ്യ ദിനം ദർശനത്തിനായി മല ചവിട്ടിയത്.  7.30 ന് ഉഷപൂജ. പൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ കൗശിക് വർമ്മ ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്. ഏഴാമത്തെ നറുക്കിലൂടെ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തി…

Read More

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്ടയം 411, കാസർഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാൽ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാർ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വർക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാർ (39), കൊല്ലം വെള്ളിമൺ സ്വദേശി മധുസൂദനൻ നായർ (75), കൊട്ടാരക്കര സ്വദേശി ശ്രീധരൻ പിള്ള (90), പാലതറ സ്വദേശി ഷാഹുദീൻ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധൻ (79),…

Read More

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് പോരാളികളെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ച്‌ കൊണ്ടിരുന്നത് വെറുംവാക്കായല്ല. കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഹെലികോപ്‌ടര്‍ പറത്തി കൊവിഡ് പോരാളികള്‍ക്ക് പുഷ്‌പവൃഷ്‌ടി നടത്തിയും മെഴുകുതിരി കത്തിച്ചും പാത്രം കൊട്ടിയും ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ പറച്ചിലല്ല പ്രവര്‍ത്തിയാണ് തനിക്ക് വലുതെന്ന് ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരന്‍ പി.എന്‍ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സദാനന്ദന്റെ കുടുംബത്തിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച്‌ കഴിഞ്ഞു. വേഗത്തില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിലൂടെ സദാനന്ദന്റെ കുടുംബത്തിന് പണം ലഭിച്ചത്. ആരോഗ്യവകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി 2002ലാണ് സദാനന്ദന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 ജനുവരി 31ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ…

Read More

ഓക്‌ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജെസീകാ ആര്‍ഡേണിന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. മികച്ച ജയത്തോടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ചതായാണ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.   പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജൂഡിത്ത് കോളിന്‍സിനെക്കാള്‍ വൻ ഭൂരിപക്ഷത്തിലാണ് ജെസീക്ക നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 72 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ ജെസീക്ക 49 ശതമാനം വോട്ട് നേടിക്കൊണ്ട് ജയം ഉറപ്പിച്ചു. 1930ന് ശേഷം ഇത്രയധികം ഭൂരിപക്ഷം ഒരു ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത് ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. നാഷണല്‍ പാര്‍ട്ടി വെറും 27 ശതമാനം വോട്ടുകളുമായി 2002ന് ശേഷമുള്ള കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങാനൊരുങ്ങുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ വികസന നയങ്ങളുടെ കാര്യത്തിലും കൊറോണ പ്രതിരോധ കാര്യത്തിലും ജെസീക്ക ലോകശ്രദ്ധനേടിയ ഭരണാധികാരിയാണ്. കൊറോണ ഒരു ഘട്ടത്തിൽ പൂജ്യത്തിലേക്ക് എത്തിച്ചുകൊണ്ടും ജെസീക്ക നേതൃപാടവം തെളിയിച്ചിരുന്നു. ജനങ്ങളുമായി നന്നായി ഇടപഴകുന്ന നേതാവ് എന്ന നിലയിലും ജെസീക്ക പേരെടുത്ത രാഷ്ട്രീയ നേതാവാണ്.…

Read More

വാഷിങ്ടൺ: ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ വ്യക്തമാക്കി. ആസ്‌പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഷിൻജിയാങ്ങിൽ മനുഷ്യമുടി ഉപയോഗിച്ച് നിർമിച്ച നിരവധി ഉൽപന്നങ്ങൾ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ചൈനയിലെ ഉയിഘുർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് നിർമിച്ചവയാണെന്നും ഓബ്രിയാൻ പറഞ്ഞു. മാത്രമല്ല, ചൈനയിൽ നിന്നുള്ള ഇത്തരം ഇറക്കുമതി അമേരിക്ക മുൻപ് തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷിൻജിയാങ്ങിൽ പത്തു ലക്ഷത്തിലധികം മുസ്ലീങ്ങൾ കരുതൽ തടങ്കലിലാണെന്നാണ് യുഎന്നിന്റെ കണക്ക്. ഇത് ആക്ടിവിസ്റ്റുകളും മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിൻജിയാങ്ങിലെ ക്യാമ്പിൽ തീവ്രവാദത്തിനെതിരെയുള്ള പറിശീലനം നൽകുന്നുണ്ടെന്നാണ് ചൈന ഇതിന് നൽകുന്ന വിശദീകരണം.

Read More

മനാമ: ബഹ്‌റൈനിൽ എല്ലാ തരം സന്ദർശക വിസകളും അടുത്ത വർഷം ജനുവരി 21 വരെ നീട്ടി എൻപിആർഎ. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഇ-വിസ വെബ്‌സൈറ്റ് വഴി പുതുക്കലിനായി അപേക്ഷിക്കേണ്ട ആവശ്യമില്ലാതെ തന്നെ എൻ‌പി‌ആർ‌എ വിപുലീകരണ പ്രക്രിയ നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാജ്യത്ത് താമസിക്കാനുള്ള സാഹചര്യം ശരിയാക്കാനും അവരുടെ രാജ്യങ്ങളിലേക്ക് ഫ്ലൈറ്റുകൾ ലഭ്യമാണെങ്കിൽ അവരുടെ പുറപ്പെടൽ സുഗമമാക്കാനും ഈ സേവനം സന്ദർശകരെ അനുവദിക്കുന്നു. ഈ കോവിഡ് സാഹചര്യങ്ങളിൽ പൗരന്മാരെയും താമസക്കാരെയും പിന്തുണയ്ക്കുന്നതിന് മുമ്പ് സ്വീകരിച്ച നിരവധി നടപടിക്രമങ്ങളുടെ ഭാഗമാണിത്.

Read More

തിരുവനന്തപുരം: എം .ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച  ശിവശങ്കറിന് ആൻജിയോഗ്രാം  കഴിഞ്ഞിരുന്നു. ഗുരുതരമായ  ആരോഗ്യ പ്രശ്നങ്ങളില്ലെന്ന്  മെഡിക്കൻ ബുള്ളറ്റിനും പുറത്തുവന്നിരുന്നു. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മെഡിക്കൽ കോളേജിലെ  അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്.  നാടകീയ  രംഗങ്ങളാണ് ആശുപത്രി മാറ്റുന്നതിനിടെ നടന്നത്. ആംബുലൻസിൽ പുറത്തെത്തിയ  ശിവശങ്കറിൻറെ    ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്. എംആർഐ സ്കാനിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക്  രാവിലെ…

Read More

ന്യൂഡൽഹി : ലോക്​ഡൗണിൽ ജോലി നഷ്​ടമായവർക്ക് കൈത്താങ്ങായി മോദി സർക്കാർ .ജോലി നഷ്​ടമായവർക്ക്​ മൂന്ന്​ മാസത്തേക്ക്​ പകുതി ശമ്പളം നൽകാനാണ് തീരുമാനം . അടൽ ബീമ വ്യക്​തി കല്യാൺ യോജന എന്ന പേരിലാണ്​ പുതിയ പദ്ധതി നടപ്പാക്കുന്നത്​.   എംപ്ലോയ്​മെൻറ്​ സ്​റ്റേറ്റ്​ ഇൻഷൂറൻസ്​ കോർപ്പറേഷനാണ്​ പദ്ധതി നടപ്പാക്കുന്നത്​. 44,000 കോടിയാണ്​ ഇതിനായി ചെലവഴിക്കുക. നേരത്തെ 25 ശതമാനം തുക മാത്രമാണ് ഇത്തരത്തിൽ നൽകിയിരുന്നത് . അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന എന്ന പദ്ധതി പ്രകാരം ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലിചെയ്ത ഇഎസ്‌ഐ അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്‍പ്പറേഷന്‍ തൊഴിലില്ലായ്മ ധന സഹായം നല്‍കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.ഇ‌എസ്‌ഐസിയുടെ അടൽ ഇൻ‌ഷുറൻ‌സ് പേഴ്‌സൺ‌ വെൽ‌ഫെയർ‌ സ്കീമിനായി രജിസ്റ്റർ ചെയ്യണം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിച്ച് ഇതിനായി…

Read More

ന്യൂഡല്‍ഹി: നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തങ്ങളുടെ പ്രദേശത്താണെന്ന് ചൈന അവകാശപ്പെട്ടു. പുതിയതായി നിര്‍മ്മിക്കുന്ന ഗ്രാമം ടിബറ്റ് സ്വയംഭരണ പ്രദേശത്താണെന്നും, നേപ്പാളിന്റെ ഭൂമി കയ്യേറിയിട്ടില്ലെന്നും ചൈനയുടെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ യുവജന സംഘടനകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്വന്തം രാജ്യത്ത് ഇത്രയും വലിയ കടന്നുകയറ്റം നടക്കുമ്പോഴും പ്രധാനമന്ത്രി നിശബ്ദനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഹംല ജില്ലയിലേക്ക് ഭക്ഷണം വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ സാന്നിദ്ധ്യം മൂലം തന്റെ ജന്മനാടായ ഹംലയിലെ ജനങ്ങള്‍ വളരെയധികം ദുരിതങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്ന്’ കര്‍ണാലി പ്രവിശ്യയിലെ പ്രതിപക്ഷ നേതാവായ ജീവന്‍ ബഹാദൂര്‍ ഷാഹി പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ്മ…

Read More