
മനാമ: ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ലോകത്തിലെ പ്രമുഖ ലോ-കോസ്റ്റ് വിമാനക്കമ്പനിയായ എയർ ഏഷ്യയുമായി ഇതിനകം കരാറിൽ ഏർപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചു. ഗൾഫ് എയറുമായി സഹകരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം പൗരന്മാർക്കും പ്രവാസികൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ യാത്രാ റൂട്ടുകളും വർധിച്ച വിമാന സർവീസുകളും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. സ്വകാര്യ മേഖലയുമായി ചേർന്ന് പുതിയ ബജറ്റ് എയർലൈൻ ആരംഭിക്കാനുള്ള നിർദ്ദേശവും പാർലമെന്ററി സമിതി അംഗീകരിച്ചു.


