Author: News Desk

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്ക് വരുന്ന് ചില മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരുക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്. തുടർ തോൽവികളുമായി പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ബ്രാവോയുടെ അഭാവം കനത്ത തിരിച്ചടിയാവും. “അദ്ദേഹത്തിന് വലത് തുടയിൽ പരുക്കേറ്റു എന്നാണ് തോന്നുന്നത്. ഗ്രൗണ്ടിൽ നിന്ന് മാറ്റിനിർത്തേണ്ടുന്നത്ര ഗൗരവമുള്ള പരുക്കായിരുന്നു അത്. അവസാന ഓവർ എറിയാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. ഇപ്പോൾ, ഏതാനും ദിവസമോ കുറച്ച് ആഴ്ചകളോ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.”- ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഡ്വെയിൻ ബ്രാവോയ്ക്കു പകരം രവീന്ദ്ര ജഡേജ ആണ് അവസാന ഓവർ എറിഞ്ഞത്. ഓവറിൽ 17 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ മൂന്ന് സിക്സർ അടിച്ച് അക്സർ പട്ടേൽ വിജയിപ്പിച്ചു. മത്സരത്തിനു ശേഷം ചെന്നൈ നായകൻ എംഎസ് ധോണിയാണ്…

Read More

യെരേവാന്‍: അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. മാനുഷികമായ പരിഗണനവച്ച് ഇരുരാജ്യങ്ങളും നാഗോര്‍ണോ-കാരാബാഗ് മേഖലയില്‍ നടത്തിവന്ന ആക്രമങ്ങളാണ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാറാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ആദ്യത്തേത് ഈ മാസം 10-ാം തീയതി റഷ്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണുണ്ടായത്. 1988 മുതലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നാഗാര്‍ണോ-കാരാബാഗ് മേഖലയ്ക്കായി കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത്. സമാധാനചര്‍ച്ചകളെ തുടര്‍ന്ന് 1994ല്‍ ആദ്യമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും അതിര്‍ത്തി മേഖലകളില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നു.

Read More

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനായേക്കുമെന്ന് വിദഗ്ധ സമിതി. ഇന്ത്യ ഉയർന്ന കൊറോണ നിരക്ക് പിന്നിട്ടെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വിലയിരുത്തി. പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയും. ലോക്ക് ഡൗൺ കൊറോണ വ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തിയെന്നും സമിതി വിലയിരുത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അടുത്ത വർഷം ഫെബ്രുവരിയോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും സമിതി കണക്കു കൂട്ടുന്നു. അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നുവെന്ന വാർത്ത ആശ്വാസകരമാകുകയാണ്. പരിശോധനാ നിരക്ക് വർധിക്കുമ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രോഗമുക്തി നിരക്കിൽ ഉണ്ടാകുന്ന വർധനവും പ്രതീക്ഷയേകുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്ടീവ് കേസുകളുടെ എണ്ണം 8 ലക്ഷത്തിലും താഴെയാണ്. ലോകത്തിൽ ഏറ്റവും താഴ്ന്ന കൊറോണ മരണ നിരക്കുള്ള രാജ്യവും…

Read More

തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ സിവിൽ സ്റ്റേഷൻ ഡിവിഷനിലെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ ഓൺലൈൻ സംഗമത്തിൽ ആദരിച്ചു. https://www.facebook.com/aprasad.thrissur/videos/3671879422845094/ എമിനൻസ് 2020 എന്ന പേരിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥി ആയിരുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീധർ തേറമ്പിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കൗൺസിലർ എ പ്രസാദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

Read More

ചെന്നൈ: സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ നാവിക സേനയുടെ തദ്ദേശീയമായി നിർമ്മിച്ച മാരക ശേഷിയുള്ള യുദ്ധക്കപ്പലായ ഐ.എൻ.എസ് ചെന്നൈയിൽ നിന്നുമായിരുന്നു മിസൈൽ പരീക്ഷിച്ചതെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അറിയിച്ചു. പരീക്ഷണത്തിൽ അറേബ്യൻ കടലിൽ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡിആർഡിഒ വ്യക്തമാക്കി. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഹ്രസ്വ-ദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇത് ഒരു അന്തർവാഹിനിയിൽ നിന്നോ ഒരു യുദ്ധക്കപ്പലിൽ നിന്നോ ഒരു വിമാനത്തിൽ നിന്നോ അല്ലെങ്കിൽ ഭൂമിയിൽ നിന്നോ പുറത്തുവിടാം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക റഷ്യയുടെ എൻ‌പി‌ഒ മച്ചിനോസ്ട്രോയീനിയയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും സംയുക്തമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തതാണ് വളരെ വൈവിധ്യമാർന്ന ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുത്ത ഏറ്റവും ആധുനിക മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്.

Read More

മക്ക: രണ്ടാംഘട്ട ഉംറ തീർഥാടനത്തിന് ഇന്ന് തുടക്കമായി. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്‌ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. മക്കയില്‍ പുറത്തുനിന്നുള്ളവർക്ക് ഇന്നുമുതല്‍ നമസ്‍കരിക്കാനെത്താം. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് 14 ദിവസത്തെ രണ്ടാം ഘട്ട തീര്‍ത്ഥാടനവും നടക്കുക. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രതിദിനം 15,000 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2,20,000 പേർ ഉംറ തീർഥാടനം നിർവഹിക്കും. 5,60,000 പേർ നമസ്കാരത്തിനായും മസ്ജിദുൽ ഹറമിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 6000 പേര്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി നല്‍കിയിട്ടില്ല. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

Read More

കൊച്ചി: പതിനാല് വയസുള്ള സമയത്ത് താൻ അഭിനയിച്ച മലാളസിനിമയിലെ രംഗങ്ങൾ പോൺസൈറ്റിൽ പ്രത്യക്ഷപ്പെപട്ടതിനെക്കുറിച്ച് പരാതി നൽകിയിട്ട് ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്ന് നടിയും വിദ്യാർത്ഥിയുമായ സോന എം എബ്രഹാം. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു സി സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന കാമ്പയിനിന്റെ ഭാഗമായിട്ട് ആയിരുന്നു സോനയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോന തന്റെ ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക “നമസ്കാരം. എന്റെ പേര് സോന. ഞാൻ ഒരു അഞ്ചാം വർഷ നിയമവിദ്യാർത്ഥിനിയാണ്.’ – എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് പതിനാലു വയസുള്ളപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ അഭിനയിച്ചു. ആ സിനിമയുടെ പേര് ഫോർ സെയിൽ എന്നായിരുന്നു. അതേസമയം, ഇന്ന് ആലോചിക്കുമ്പോൾ താൻ അന്ന് അഭിനയിച്ചത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സിനിമയിൽ ആയിരുന്നെന്നത് ഭീതിയുളവാക്കുന്നതാണെന്നും സോന പറയുന്നു. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത്…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ.‌എഫ്.) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ബാപ്പു ദ സ്പാർക്കിൾ” ക്വിസ് പ്രോഗ്രാം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ച് വിജയികൾക്ക് ആണ് ബൈജൂസ്‌ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകിയത്. മഹാത്മാവിന്റെ 150 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെ ആസ്‌പദമാക്കിയാണ് ക്വിസ് മത്സരം നടത്തിയത്. ക്വിസ് പ്രോഗ്രാമിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ 120 ലധികം ടീമുകൾ പങ്കെടുത്തു. അതിൽ നിന്ന് മികച്ച 30 ടീമുകൾക്ക് ഫൈനൽ റൗണ്ടിലെത്താൻ കഴിഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഒന്നാം സമ്മാനം ശങ്കർ പ്രസാദ് & ടീം കരസ്‌ഥമാക്കി. രണ്ടാം സമ്മാനം ഹരിദാസ് നായർ & ടീം , മൂന്നാം സമ്മാനം സംഹിത ജഗദീഷ് & ടീം, നാലാം സമ്മാനം ഗായത്രി വിശ്വനാഥ് & ടീം, അഞ്ചാം സമ്മാനം അജയ് ജയ്‌സ്വാൾ & ടീം…

Read More

മനാമ: കൊല്ലം തങ്കശേരി സ്വദേശിയും ബഹ്‌റൈനിലെ ബിസിനസുകാരനുമായ ലാസർ തെക്കേപുത്തൻ ഇഗ്നേഷ്യസ് ഇന്ന് രാവിലെ 4 മണിക്ക് മരണപ്പെട്ടു. 75 വയസായിരുന്നു. ബഹ്‌റൈനിലെ വിവിധ സ്‌ഥാപനങ്ങളിലെ ഡയറക്ടർമാരായ ഷേർളി ആന്റണി മകളും ആന്റണി റോച്ചെ മരുമകനുമാണ്.

Read More

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ ചികിത്സയിലിരുന്ന മലയാളി നേഴ്സ് മരണപ്പെട്ടു. ഹോം കെയർ നഴ്‌സായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ഇന്നലെ അർദ്ധരാത്രിയോടെ അബ്ദുള്ള അൽ മുബാറക് ഫീൽഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണപെട്ടത്. കഴിഞ്ഞമാസമാണ് ഇവർ നാട്ടിൽനിന്നും കുവൈത്തിലെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

Read More