Author: News Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനുമായ എം ശിവശങ്കറിനെ തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിലെ കാർഡിയാക് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വെെകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള അദ്ദേഹത്തിൻെറ വസതിയിൽ എത്തിയിരുന്നു. ആറ് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്ന് അഭിഭാഷകനെ വിവരമറിയിച്ച ശിവശങ്കർ, കസ്റ്റംസ് സംഘത്തിന് ഒപ്പം പുറപ്പെട്ടു. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അറിയുന്നത്. അറസ്റ്റ് ഭയന്നാണ് ശിവശങ്കറിന് രക്ത സമ്മർദ്ദം ഉണ്ടായതെന്നാണ് സൂചന.

Read More

കണ്ണൂർ: പാനൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ ആത്മഹത്യ ചെയ്തു. കൈവേലിക്കൽ ബാബുവാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്. കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിലാണ് ബാബുവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയത്. തുടർന്ന് ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് ബാബു അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ബാബു താമസിക്കുന്നത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഭാര്യയോടും മക്കളോടും പരിശോധനയ്ക്ക് വിധേയരാകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതിനായി കുടുംബാംഗങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ പോയപ്പോഴായിരുന്നു ആത്മഹത്യ.

Read More

ന്യു ഡൽഹി: ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇന്ന് അവസാന കേസായി പരിഗണിക്കാനായിരുന്നു തീരുമാനമെങ്കിലും കോടതി സമയം അവസാനിച്ചതിനാല്‍ ലാവലിന്‍ കേസ് പരിഗണിച്ചില്ല. രേഖകളും തെളിവുകളും സമര്‍പ്പിക്കാന്‍ സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് കോടതിക്ക് സിബിഐ കൈമാറിയിരുന്നെങ്കിലും, അതിന്റെ പകര്‍പ്പ് ഇന്നും കക്ഷികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയില്ല.

Read More

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്‌സി പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം ഒക്ടോബർ 17 ശനിയാഴ്ച പകൽ 11 മണിക്ക് WMC ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂമിൽ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ പത്തനംതിട്ട ലോക്സഭാ മണ്ഢലം എം.പി ആന്റോ ആന്റണി മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. സൂം മീറ്റിംഗ്‌ ഐഡി: 825-3521-5400, പാസ് കോഡ്: 105351 ഇവന്റ് USA പരിപാടി ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പ്രസ്തുത പരിപാടിയിൽ വിപിൻ കർത്താ (ചെയര്‍മാന്‍), അനീഷ് ജെയിംസ് (പ്രസിഡന്റ്), മനോജ് പുരുഷോത്തമൻ (വൈസ് ചെയര്‍മാന്‍), ജോണി കുന്നുംപുറം (വൈസ് പ്രസിഡന്റ്), ജെയ്സൺ കാളിയങ്കര (ജനറല്‍ സെക്രട്ടറി), ജോൺ സാംപ്സൺ (ട്രഷറര്‍), ഗാരി നായർ (പൊളിറ്റിക്കൽ സിവിക് ഫോറം പ്രസിഡന്റ്), ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം…

Read More

വാഷിംഗ്ടൺ: കൊറോണ നെഗറ്റീവെന്ന് പരിശോധനാ ഫലം ലഭിച്ചിട്ടും 13 കാരിയിൽ നിന്നും രോഗം പകർന്നത് 11 പേർക്ക്. യുഎസിലാണ് സംഭവം. 11 ബന്ധുക്കൾക്കാണ് പെൺകുട്ടിയിൽ നിന്നും രോഗബാധ ഉണ്ടായത്. യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമൊത്ത് അവധി ആഘോഷിക്കാനായി പോകുന്നതിന് രണ്ടു ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് അഞ്ചു വീടുകളിലെ ബന്ധുക്കൾ അവധി ആഘോഷിക്കാനായി ഒരു വീട്ടിൽ ഒത്തുച്ചേർന്നു. 9 വയസുകാരൻ മുതൽ 72 കാരൻ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയ്ക്ക് മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും പിടിതരാതെ കൊറോണ വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പലരാജ്യങ്ങളും കൊറോണയുടെ രണ്ടാം വരവ് ഭീഷണിയിലാണ് ഇന്ന്. ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യുഎസിൽ…

Read More

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ചൈനീസ് മാദ്ധ്യമങ്ങൾ തന്നെയാണ് ഇതു സംബന്ധിച്ച വാർത്തകളും , ചിത്രങ്ങളും പുറത്ത് വിട്ടത്. ഒക്ടോബർ 14 ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻ‌ഷെനിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ ഷി ജിൻപിംഗിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന് പ്രസംഗത്തിലുടനീളം നിർത്താതെയുള്ള ചുമ ഉണ്ടായതായും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. നിരന്തരമായ ചുമ മൂലം തടസ്സപ്പെട്ടതിനാൽ ജിൻ‌പിംഗിനു പ്രസംഗം തുടരാനും കഴിഞ്ഞില്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ചുമ ഒഴിവാക്കാൻ ജിൻപിംഗ് വെള്ളം കുടിച്ചുകൊണ്ടിരുന്നുവെങ്കിലും അതും ഫലവത്തായില്ലെന്ന് വിയോൺ ന്യൂസിൽ പറയുന്നു. പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ സ്റ്റേറ്റ് ടിവി ക്യാമറ ഒടുവിൽ ചൈനീസ് പ്രസിഡന്റിനു സമീപത്ത് നിന്ന് മാറ്റിയെങ്കിലും ചുമയുടെ ശബ്ദം ക്യാമറയിൽ വ്യക്തമായി കേൾക്കാമായിരുന്നു. സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ മാസ്ക് ധരിച്ചിരിക്കുമ്പോൾ ജിൻ‌പിംഗ് മാസ്ക് ഇല്ലാതെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 24 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍…

Read More

ദുബായ്: എയര്‍പോർട്ടില്‍ വച്ച് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച എയർപോർട്ടിലെ ശുചീകരണതൊഴിലാളിക്ക് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എയർപോർട്ടിലെ ശുചീകരണ തൊഴിലാളിയായ നേപ്പാൾ സ്വദേശിക്കെതിരെ വിചാരണ ആരംഭിച്ചതും ശിക്ഷ വിധിച്ചതും. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടു കടത്തും. തൊഴിലാളിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2019 നവംബറിലാണ് സംഭവം. ശ്രീലങ്കൻ വംശജയായ അമ്മയ്ക്കൊപ്പമാണ് കുട്ടി എയർപോർട്ടിലെത്തിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പായി ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. ‘വിമാനത്തിൽ കയറുന്നതിന് മുമ്പായി മകൾ ശുചിമുറിയിലേക്ക് പോയിരുന്നു. ലഗേജുകൾ ഒരുപാട് ഉള്ളതിനാൽ എനിക്ക് അവൾക്ക് കൂട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പേടിച്ചരണ്ട നിലയിൽ മകൾ തിരികെ വന്നു. ഒരാൾ തന്നെ സ്പർശിച്ചെന്നാണ് ക്ലീനറെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞത്’ എന്നായിരുന്നു അമ്മയുടെ വാക്കുകൾ. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ബഹളം കേട്ടെത്തിയ പൊലീസുകാരി…

Read More

ഇന്ത്യയിൽ എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻ വിജ്ഞാപനം. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സംബന്ധിച്ച വിജ്ഞാപനം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് എ.സിയെ മാറ്റിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തീരുമാനം നടപ്പാകുന്നതോടെ 600 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ എ.സിയുടെ വിപണിയ്ക്ക് പുത്തൻ ഉണർവേകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഉത്പാദകരുടെ ആവശ്യത്തെടുർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള കോളിൻ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവർഷം വരെ ആന്റി ഡംപിംഗ് ഡ്യൂട്ടി ശുപാർശ ചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡി.ജി.ടി.ആർ) തീരുമാനമെടുത്തിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ മികച്ചത് പാകിസ്താനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പാകിസ്താന് സ്തുതി പാടി രംഗത്തെത്തിയത്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കൊറോണയെ പ്രതിരോധിച്ചെന്നായിരുന്നു രാഹുലിന്റെ വിവാദമായ പരാമര്‍ശം. ഇത് ബിജെപി സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്റെ രോഗവ്യാപനവുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങള്‍ക്ക് സമാനമായി ഇന്ത്യക്കെതിരായി പാകിസ്താന്‍ രാഹുലിന്റെ പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് ആദ്യമായല്ല രാഹുല്‍ രാജ്യ താത്പ്പര്യത്തിനെതിരായ നിലപാട് സ്വീകരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള രാജ്യമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലായിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താനും രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിരുന്നു. നേരത്തെ, ഗാല്‍വനില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചും അതിര്‍ത്തി കടന്ന് ഇന്ത്യ പാക്…

Read More