Author: Starvision News Desk

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ ഇല്ലാതാക്കാൻ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്ന ആരോപണവുമായി ആം ആദ്‌മി നേതാവും മന്ത്രിയുമായ അതിഷി മർലീന. ബിജെപിയിൽ ചേർന്നാൽ 25 കോടി, അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ അറസ്റ്റ്. ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദമുണ്ടെന്നും ഈ ആവശ്യവുമായി സുഹൃത്ത് വഴി ബിജെപി തന്നെ സമീപിച്ചെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ലഭിച്ച ഓഫർ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇഡി അറസ്‌റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആം ആദ്മി പിളരില്ല. ഭീഷണിപ്പെടുത്തിയാലും ബിജെപിയിൽ ചേരില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർഗേജ് പാഠക് എന്നിവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. ‘ – അതിഷി പറഞ്ഞു.

Read More

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലർഫ്രണ്ടന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്. രാഹുൽ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താൻ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോൺഗ്രസ് തേടുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്ന നിലപാടിൽ രാഹുൽ മറുപടി പറയണം. ആലോചിച്ച് തീരുമാനം പറയുമെന്നാണ് വിഡി സതീശൻ പറയുന്നത്. ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാൻ എന്താണിത്ര ആലോചിക്കാൻ. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എംഎം ഹസൻ പറയുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുൽ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അവിലും മലരും കരുതിക്കോ കുന്തിരിക്കം കരുതിക്കോ എന്ന ഹിന്ദുക്കളെയും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും അടിസ്ഥാന സൗകര്യവും ഒരുക്കി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് 14ന് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെയടിസ്ഥാനത്തില്‍ റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുകയും 4 മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാനസിക രോഗിയായ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷല്‍ സംവിധാനമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്. ഓരോ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളിലും ചെയര്‍മാനും അംഗങ്ങളുമാണുള്ളത്. തിരുവനന്തപുരം – പത്മിനി എം.ജി, കോട്ടയം – വി. ദിലീപ്, തൃശൂര്‍ – കെ.പി. ജോണ്‍, കോഴിക്കോട് – ജിനന്‍ കെ.ആര്‍ എന്നിങ്ങനെയാണ് മെന്റല്‍…

Read More

ന്യൂഡല്‍ഹി: പൈലറ്റുകളടെ അഭാവംമൂലം പ്രധാന നഗരങ്ങളില്‍നിന്നുള്ള 38 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി വിസ്താര എയർലൈൻസ്. മുംബൈയില്‍ നിന്നുള്ള 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയതായി വിസ്താര ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച 50 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും 160 വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിസ്താരയുടെ നൂറിലേറെ വിമാന സര്‍വീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. ശമ്പളഘടന പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ നിസ്സഹകരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് റിപ്പോർട്ട്. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ ഞങ്ങളുടെ വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്’, വിസ്താര പ്രസ്താവനയിൽ പറഞ്ഞു. വിസ്താരയും എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന്‍റെ ഭാഗമായി, ജീവനക്കാരുടെ ശമ്പളഘടന പുതുക്കിയ നടപടിക്കെതിരേ പൈലറ്റുമാർ പ്രതിഷേധിച്ചിരുന്നു. പുതിയ ശമ്പളഘടന സംബന്ധിച്ച് വിസ്താര…

Read More

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായത്. അതേസമയം, ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകാൻ ഇരുവരോടും കോടതി നിർദേശിച്ചിരുന്നു. ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്. അതേസമയം, സത്യവാങ്‌മൂലം അംഗീകരിക്കാത്ത സാഹചര്യത്തിൽ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ ബാലകൃഷ്ണ പറഞ്ഞു. ജീവിതശൈലി രോഗങ്ങൾക്കു വേണ്ടി, ആയുർവേദ ഗവേഷണത്തിന്റെ…

Read More

മനാമ :ഐ വൈ സിസി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലോയ് കാർ ഗ്യാരേജിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികളും ഹമദ് ടൗൺ ഏരിയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഹമദ് ടൗണിലെ സീനിയർ അംഗവും, ഐ വൈ സി സി ആർട്സ് വിംഗ് കൺവീനറുമായ ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ യു കെ അനിൽകുമാർ ,ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,ജയഫർ അലി,ജിതിൻ പരിയാരം,മുഹമ്മദ്, മിഥുൻ (ലോയി കാർ സർവീസ്) റോയി മത്തായി, ശരത്ത് കണ്ണൂർ എന്നിവർ സംസാരിച്ചു. ജോൺസൺ കൊച്ചി മറുപടി പ്രസംഗം നടത്തി

Read More

മനാമ :നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ അദ്ലിയ ആസ്ഥാനമായുള്ള ബാംഗ് സാങ് തായ് റസ്റ്റെറണ്ടിൽ വെച്ചു വിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മലയാളി സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാനിധ്യം കൊണ്ടും, ചാവക്കാട്ടുകാരായ സ്ത്രീകളുടെയും, കുട്ടികളുടെയും സാനിധ്യം കൊണ്ടും,മികച്ച സംഘടനം കൊണ്ടും പരിപാടി ഗംഭീര വിജയമായി.നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ഇഫ്താർ സംഗമം കൺവീനർ ശാഹുൽ പാലക്കൽ സ്വാഗതമാശംസിക്കുകയും, മുഖ്യാതിഥിയായി പ്രശസ്ത സൈക്കോളജിസ്റ്റും,മോട്ടിവേഷണൽ ട്രൈനറുമായ Dr. അസിസ് മിതാടി മുഖ്യ പ്രഭാഷണം നടത്തി.എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ റിവർ വെസ്റ്റ്, ഗ്ലോബൽ കൺവീനർ യുസുഫ് അലിയും, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, ഷുക്കൂർ പാടൂർ, റഫീഖ് അബ്ദുള്ള, സലീം, റഷീദ്, ബിനു, സുഗതൻ, രക്ഷാധികാരി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു സെക്രട്ടറി ഷാജഹാൻ നന്ദിയും പറഞ്ഞു.

Read More

പള്ളിക്കര∙ കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സെന്റ്. മേരീസ് സ്കൂളിനടുത്തുള്ള കൊട്ടയത്ത് വീട്ടിൽ പി.അപ്പക്കുഞ്ഞി (65) ആണു മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മകൻ പി.ടി. പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രമോദ് കമ്പിപ്പാര ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ അപ്പക്കു‍ഞ്ഞി നിലത്തുവീണു. ഈ സമയത്ത് അപ്പക്കുഞ്ഞിയുടെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ അയൽക്കാരും ബന്ധുക്കളും അപ്പക്കുഞ്ഞിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയോടെയാണു മരിച്ചത്. വീട്ടിൽ പിതാവും മകനും തമ്മില്‍ ബഹളവും കയ്യേറ്റവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.യുവ ഡോക്ടറുടെ ആത്മഹത്യ: ദാമ്പത്യ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്ന് സൂചന.ഞായാറാഴ്ചയും സമാനമായ രീതിയിൽ പ്രമോദ് പിതാവിനെ മർദിച്ചിരുന്നു. അടുക്കളയിൽ വച്ചു പിടിച്ചു തള്ളിയതിനെ തുടർന്ന് അപ്പക്കുഞ്ഞി തലയടിച്ചു നിലത്തു വീണിരുന്നു. തുടർന്നു മുകളിൽ കയറിയിരുന്നു ഹാമർ കൊണ്ടും ഹാമറിന്റെ പിടി കൊണ്ടു അടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്നു കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ…

Read More

കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ആധുനിക കാലത്ത് ദിനംപ്രതി മാറ്റങ്ങളാണ് തൊഴില്‍ രംഗത്ത് നടക്കുന്നത്. ഇവ ഉള്‍ക്കൊണ്ടുകൊണ്ട് അന്താരാഷ്ട്രനിലവാരമുള്ള തൊഴില്‍ സാധ്യതയേറിയ നൈപുണ്യാധിഷ്ഠിത കോഴ്സുകള്‍ക്കാണ് ജെയിന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ട്സ് ആന്‍ഡ് ഡിസൈനില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യു.കെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യു.ഡി.സി) ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്ററാക്ടീവ് ഗെയിം ആര്‍ട് ഡിസൈന്‍ എന്നിവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍…

Read More

മനാമ: ബഹറൈനിലെ കുടുംബ സൗഹൃദ യ വേദി ബി എം സി യും , മലബാർ ഗോൾഡ് ജ്വല്ലറിയുമായി സഹകരിച്ച് നടത്തിയ ഇഫ്താർ സംഗമാം നടത്തി. രക്ഷാധികാരി അജിത്ത് കണ്ണൂർ നേതൃത്വം നൽകിയ പരിപാടിയുടെ കൺവീനർ സയിദ് ഹനീഫയും ,അൻവർ നിലമ്പൂർ കോ. കൺവീനറും ആയിരുന്നു. പ്രസിഡൻ്റ് സി ബി കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അജി പി. ജോയ് സ്വഗതം പറയുകയും ട്രഷറർ ഷാജി പുതുക്കുടി നന്ദി പറയുകയും ചെയ്യ്തു.സമൂഹത്തിലെ ഒട്ടനവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. വനിതാവേദി അംഗങ്ങളും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.

Read More