Author: Starvision News Desk

തിരുവനന്തപുരം:ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ (02/04/2024) 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

Read More

തിരുവനന്തപുരം. കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശവാസികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിര ധനസഹായം നൽകണമെന്ന് ഡോ.ശശി തരൂർ എം.പി. ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ദുരിതാശ്വാസ നിധി രൂപപ്പെടുത്തിയിരിക്കുന്നത്. കെ പി സി സി ഇൻഡസ്ട്രീസ് സെൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി ” പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം എന്റെ മണ്ണാണ് , ശേഷകാലം ഇവിടെ തന്നെ ഉണ്ടാകും. അദ്ദേഹം കൂട്ടിചേർത്തു. ഒരു എംപിയുടെ കടമ വികസനത്തിനു നേതൃത്വം കൊടുക്കുക എന്നതു മാത്രമല്ല. വികസനത്തിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നു കൂടിയാണ്. സാമൂഹ്യ നീതിയിലും അവസര സമത്വത്തിലും കേരളം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്. ഈ നയവും ആശയങ്ങളും ലോകമാകെ ശ്രദ്ധിക്കും വിധം ഉയർത്തിക്കാട്ടാൻ എം പി ക്കു കഴിയണം. തിരുവനന്തപുരത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കും വിധം പാർലമെന്റിലുയർത്തിയിട്ടുണ്ട്. ചർച്ചകളിൽ എം പി നിലപാട് പറയണം. വികസനം പ്രധാനമാണ് എന്നാൽ ആരുടെയും കണ്ണുനീരിനുമുകളിലാവരുത്…

Read More

തിരുവല്ല സ്വദേശിയായ ഓട്ടിസം ബാധിച്ച പതിനാറുകാരന് ക്രൂരമായി മർദ്ദനമേറ്റുവെന്ന പത്രവാർത്തയ്ക്കടിസ്ഥാനമായ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉത്തരവിട്ടു. ഓട്ടിസം ബാധിച്ച പതിനാറു വയസ്സുകാരനെ മർദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനും സിസ്റ്റർക്കുമെതിരെ കേസ് എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.തിരുവല്ലയിലെ അഭയ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ പതിനാറുകാരനെ കന്യാസ്ത്രീകൾ മർദ്ദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പോലീസ് കേസെടുത്തു എന്നായിരുന്നു വാർത്ത. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആൻഡ്സ് കോൺവെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹഭവനിലെ സിസ്റ്റർ മർദ്ദിച്ചുവെന്നു കാണിച്ച് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പോലീസ് കേസെടുത്തത്. സംഭവത്തിൽ എത്രയുംവേഗം അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Read More

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.മുൻ മന്ത്രി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി. നോട്ടീസ് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും ആർബിഐ ഉൾപ്പെടെയുള്ളവർക്കും ഇ.ഡി. കൈമാറിയിട്ടുണ്ട്.കരുവന്നൂർ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരും.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Read More

ബീജിംഗ്: സഹപ്രവത്തക പ്രസവാവധി എടുക്കുന്നത് തടയാൻ യുവതി വിഷം കൊടുത്തതായി പരാതി. ചൈനയിലെ ഹുബൈയിലുളള ഒരു സർക്കാർ അഫിലിയേ​റ്റഡ് സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗർഭിണിയായ യുവതിയുടെ വെളളത്തിൽ പ്രതി വിഷം കലർത്തുന്ന രംഗങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ മാസം 18നായിരുന്നു സംഭവം.വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച യുവതി ഗർഭിണിയായ സഹപ്രവർത്തകയുടെ ഓഫീസ് മുറിയിലേക്ക് ഒളിച്ച് വരുന്നത് കാണാം. ശേഷം മേശയിലിരുന്ന ഒരു കുപ്പി തുറന്ന് വെളുത്ത നിറത്തിലുളള ഒരു പൊടി കലർത്തുന്നുണ്ട്. കൃത്യം ചെയ്തതിന് ശേഷം യുവതി പെട്ടെന്ന് തിരകെ പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഗർഭിണിയായ യുവതി മുറിയിലെത്തി കുപ്പിയിലുളള വെളളം കുടിച്ചപ്പോൾ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. അപ്പോൾ യുവതി വിചാരിച്ചത് സ്ഥാപനത്തിലെ വെളളത്തിന്റെ പ്രശ്നമാണെന്നാണ്. ശേഷം സ്ഥാപനത്തിലെ തന്നെ ചൂടാക്കിയ വെളളം കുടിച്ചു. അപ്പോഴും യുവതിക്ക് രുചിയിൽ വ്യത്യാസം തോന്നിയിരുന്നു.സംശയം തോന്നിയ യുവതി വിവരം മ​റ്റുളള സഹപ്രവർത്തകരോട് വിവരം പറഞ്ഞിരുന്നു. എന്നാൽ സഹപ്രവർത്തകർ…

Read More

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ജയ് ഗണേഷ് ഈ മാസമാണ് തീയേറ്ററുകളിലെത്തുന്നത്. ഈ സിനിമ ചെയ്തതിന് ശേഷം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ. പരാതി പറയുന്ന സ്വഭാവം ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാമെന്ന് അദ്ദേഹം വ്യക്താക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ. സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നിട്ടും എങ്ങനെ നടനായെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അത് സഫലമാക്കാനുള്ള ആറ്റിറ്റ്യൂട് ഉണ്ടായിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആർമിക്കാരോട് ഭയങ്കര ബഹുമാനമാണ്. തന്നെ സംബന്ധിച്ച് രാഷ്‌ട്രീയം ഉണ്ടെങ്കിൽ അത് രാജ്യത്തിന് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന് വേണ്ടി ആര് നല്ലത് ചെയ്താലും അവരുടെ കൂടെയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാൽ എന്തുകൊണ്ട് വേണ്ടെന്ന് വയ്ക്കണമെന്നായിരുന്നു നടന്റെ മറുപടി. ‘രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമൊന്നുമല്ല. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ഏത് ലെവലിൽ പ്രവർത്തനം നടത്തുന്നതും അഭിനന്ദനീയമാണ്. സോഷ്യൽ…

Read More

കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണ്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം രോഗി സുഖമായിരിക്കുന്നു. ഈ സങ്കീര്‍ണ ശസ്ത്രക്രിയ പാലാ ജനറല്‍ ആശുപത്രിയെ സംബന്ധിച്ച് നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ്. ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തരം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താനാകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.…

Read More

കൊച്ചി∙ പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. ‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നതായി കത്തില്‍ പറയുന്നു. പ്രോഗ്രാമില്‍ ആരുടേയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാം. കഴിഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. അക്കാദമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഇൗ…

Read More

കൊച്ചി∙ വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ ആദ്യം നായയെയാണ് ആക്രമിച്ചത്. ഇത് ചോദ്യം ചെയ്തെത്തിയപ്പോഴാണ് വിനോദിനും മർദ്ദനമേറ്റത്.

Read More