Author: Starvision News Desk

മനാമ: ബഹറൈൻ മലയാളി പൊതു സമൂഹത്തിൽ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ സഹോദരങ്ങളും അംഗമായ കുടുംബ സൗഹൃദ വേദി കഴിഞ്ഞ 26 വർഷമായി കലാ- സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാന്നിധ്യമറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ ഈ പ്രാവശ്യവും ഉദാരമതികളുടെ സഹായത്തോടെ സമൂഹ നോമ്പുതുറ നടത്തുവാൻ കഴിഞ്ഞ മാസം 21-ാം തീയ്യതി മുഹറഖ് കപാലം റസ്റ്റോറൻ്റിൽ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയും , സംഘടനയുടെ ചാരിറ്റി കൺവീനറായ ശ്രീ. സയ്ദ് ഹനീഫയെ കൺവീനറായി യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിൻ്റെ പ്രവർത്തനഫലമായി മാർച്ച് 13 ന് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിപുലമായ കമ്മിറ്റി ഉണ്ടാക്കുകയും ഇഫ്താറിൻ്റെ പോസ്റ്റർ ബീ എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് ,സൗഹൃദ വേദി പ്രസിണ്ടൻ്റ് സിബി കൈതാരത്ത് കൈമാറി. സെക്രട്ടറി അജി പി ജോയി ട്രഷറർ ഷാജി പുതുക്കുടി കൺവീനർ സെയ്ദ് ഹനീഫ കോഡിനേറ്റർ : അൻവർ നിലമ്പൂർ,രക്ഷാധികാരി…

Read More

മ​നാ​മ: അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം 2024 ആ​യി മ​നാ​മ​യെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ടൂറി​സം മേ​ഖ​ലയ്​ക്ക്​ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം വി​ല​യി​രു​ത്തി. അ​റ​ബ്​ ലീ​ഗ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​ന്റെ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ രൂ​പ​വ​ത്​​ക​ര​ണ ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ ഏ​റെ മു​ന്നോ​ട്ടു പോ​യ​താ​യും അ​ഭി​പ്രാ​യ​​മു​യ​ർ​ന്നു. ബ​ഹ്​​റൈ​നി​ലെ യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​​ന്റെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മ​യും ഐ​ക്യ​വും വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ ലീ​ഗ്​ ശ​ക്ത​മാ​യ പ​ങ്ക്​ വ​ഹി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി.

Read More

കൊല്ലം: കൊല്ലം പരവൂരിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. പുനലൂർ കാഞ്ഞിരമല സ്വദേശിയായ എസ് അൻസാർ (31) ആണ് മരിച്ചത്. പരവൂർ പൊഴിക്കര ദേവീക്ഷേത്രത്തിന് പിൻവശത്തായിരുന്നു സംഭവം നടന്നത്. വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവാവ് തിരയിൽപ്പെട്ട് മരിച്ചത്.

Read More

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൻവിക് (1 വയസ്), ഗുണശേഖരൻ (70) തുടങ്ങിയവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.

Read More

തൃശ്ശൂർ: സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്. പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് അറിയുന്നത്. കൈയില്‍ കയര്‍ കരുതിയിരുന്നു. സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ കേച്ചേരി ആക്ട്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടര്‍ന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്‌കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

Read More

കോട്ടയം: എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റിനെതിരേ നടപടി. മീനച്ചിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നൽകി. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ചന്ദ്രൻ നായർ പ്രതികരിച്ചു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് മുക്കോലയിൽ വെച്ച് അപകടം ഉണ്ടായത്. അനന്തുവിന്റെ വീടിന് അടുത്തുവച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിനുപുറത്തേക്കായിരുന്നു കല്ല് വീണത്. അതേസമയം ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു. രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പർ ഓടുന്നുവെന്നാണ് പരാതി. അപകടത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകൽ 11 വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്ന് തുറമുഖ അധികൃതർ…

Read More

ഉത്തർപ്രദേശ്: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവിൻ്റെ വീടിന് തീയിട്ട് വീട്ടുകാർ. രണ്ട് പേർ വെന്തുമരിച്ചു. യുവാവിൻ്റെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൻഷികയുടെ മരണവാർത്ത പുറത്തുവന്നയുടൻ ബന്ധുക്കൾ ഭർതൃവീട്ടിൽ എത്തി. സ്ത്രീധനത്തിൻ്റെ പേരിൽ മകളെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അൻഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കമായി. തർക്കം രൂക്ഷമായതോടെ അൻഷികയുടെ ബന്ധുക്കൾ ഭർത്താവിൻ്റെ വീടിന് തീയിടുകയായിരുന്നു. പൊലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചത്. അഗ്നിശമന ഉദ്യോഗസ്ഥർ വീടിനുള്ളിൽ പരിശോധിച്ചപ്പോൾ യുവതിയുടെ അമ്മായിയമ്മയെയും അമ്മായിയപ്പനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജേന്ദ്ര കേശർവാനി, ശോഭാ ദേവി എന്നിവരെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

തിരുവനന്തപുരം: 18 മാർച്ച് 2024: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി. ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റോബിൻസൺ പറഞ്ഞു, “ലോകത്ത് എവിടെയും അവരുടെ ജോലിയിലൂടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ നിയമനിർമ്മാണം മാത്രം…

Read More

തൃശ്ശൂര്‍: കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുൻ എസ്എഫ്ഐക്കാരനായിരുന്നു താനെന്ന് ആവര്‍ത്തിച്ച അദ്ദേഹം എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും പറഞ്ഞു. ബേബി ജീവിച്ചിരിപ്പുണ്ടല്ലോയെന്നും താൻ എസ്എഫ്ഐക്കാരൻ ആയിരുന്നോയെന്ന് ബേബിയോട് ചോദിക്കൂവെന്നും പറഞ്ഞു. എംഎ ബേബിയുടെ ക്ലാസിൽ താനിരുന്നിട്ടുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കലാമണ്ഡലം ഗോപിയെ കാണുന്നതിന് കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഇനിയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. കെ കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല. പാർട്ടി നേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ എന്റെ വീട്ടിലേക്ക് ഒരുപാട് പേർ വോട്ട് തേടി വന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.…

Read More