Author: Starvision News Desk

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ നിർദേശത്തിലുണ്ട്. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ ഓഫിസ് കവാടത്തിനു മുൻപിൽ റോഡിൽ പൊലീസ് തടഞ്ഞു നിർത്തിയതായും പരാതിയുണ്ട്. തന്നെ മാത്രം അകത്തു വിടണമെന്നും, വനിതാ പൊലീസ് നിൽക്കുന്നിടത്തോ വിശ്രമമുറിയിലോ കാത്തുനിൽക്കാം എന്നു യുവതി പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. കമ്മിഷണർ വരുന്നതു വരെ റോഡരികിൽ നിൽക്കേണ്ടി വന്നു. അതിജീവിത എന്ന പരിഗണന നൽകാതെ തന്നെ പൊതുസ്ഥലത്തു പ്രദർശന വസ്തുവാക്കിയെന്നു യുവതി ആരോപിച്ചു. തന്റെ മൊഴിയെടുത്ത വനിതാ ഡോക്ടർ ശരിയായി മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി.…

Read More

ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. വടക്കുംപറമ്പിൽ റോസമ്മയ്ക്കു (61) വേണ്ടിയാണു തിരച്ചിൽ നടക്കുന്നത്. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, റോസമ്മയെ താൻ കൊന്നു കുഴിച്ചുമൂടിയതായി സഹോദരൻ പൊലീസിനോടു വെളിപ്പെടുത്തിയെന്നാണു വിവരം.

Read More

മനാമ: ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺരാജാണ്‌ . കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്ര സംയോജനവും നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ നിഖിൽ വടകരയാണ് ശബ്‌ദ മിശ്രണം ചെയ്തിരുക്കുന്നത് .മിഥുൻ ഉണ്ണി ശരത് ഉണ്ണി എന്നിവർ സംവിധാന സഹായികളായി പ്രവൃത്തിച്ചിരുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അച്ചു അരുൺരാജ് ,പ്രേം വാവ,സായി അർപ്പിത നായർ ,നീതു രവീന്ദ്രൻ ,വൈഷ്ണവി രമേശ് ,സ്റ്റീവ മെർലിൻ ഐസെക് എന്നിവർ അഭിനയിച്ചിരിക്കുന്നു .ശ്രീജിൻ ചീനിക്കൽ വസ്ത്രാലങ്കാരവും ജെന്നിഫർ കഥാപാത്ര നിർണയവും നിർവഹിച്ച വീണ്ടും വിഷു ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ 52.7k വ്യൂവേഴ്‌സുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.

Read More

കൊണ്ടോട്ടി: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Read More

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയത്.ടീസറില്‍ ബച്ചൻ്റെ തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബച്ചൻ്റെ കഥാപാത്രം ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുന്നത്. 21 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന ടീസറാണിത്. പ്രഭാസ് നായകനാകുന്ന ചിത്രം പിക് സയൻസ് ഫിക്ഷനായാണ് എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്താണ് സിനിമ നിർമ്മിക്കുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുകയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രത്തില്‍ ബിഗ് ബിയെ കൂടാതെ കമല്‍ഹാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദീപിക…

Read More

തൃശൂര്‍: തൃശൂര്‍ പൂരം കഴിഞ്ഞിട്ടും തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘വെടിക്കെട്ട്’ തുടരുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കമ്മീഷണറുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ഇത്തവണത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പൂരക്കമ്പക്കാര്‍ വിമര്‍ശനവുമായി നിറഞ്ഞത്. കടുത്ത ഭാഷയില്‍ പൊലീസിനെതിരെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ് പേജില്‍. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണെന്നും നാടിനെ അറിയാത്ത പൊലീസ് നേതൃത്വം എന്നും പൂരം കുളം ആക്കിയവര്‍ എന്നുമൊക്കേയാണ് കമന്റുകള്‍ നീളുന്നത്. ‘പൂരം കുളമാക്കിയപ്പോള്‍ സമാധാനമായോ പൊലീസേ ,ആര്‍ക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, പൊലീസുകാരുടെ വീട്ടുകാര്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയോ,ഇനി ഇപ്പോ പൂരം കാണാന്‍ പൊലീസ് ആവേണ്ടി വരുമോ എല്ലാവരും…, വളരെ മോശം ആയിപ്പോയി…….നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിര്‍ത്തി വെപ്പിച്ചു ഗുഡ് ജോബ്…, എങ്ങനെ എങ്കിലും എക്‌സാം പാസ്സ് ആയി പൊലീസില്‍ കേറാമെന്നു…

Read More

വാഷിങ്ടണ്‍: 2022-ല്‍ 65,960 ഇന്ത്യക്കാര്‍ ഔദ്യോഗികമായി യുഎസ് പൗരന്മാരായി മാറിയെന്ന് പുതുതായി പുറത്തുവന്ന അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. മെക്സിക്കോയ്ക്ക് ശേഷം അമേരിക്കയില്‍ പൗരത്വം സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ പ്രകാരം, 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. ഇവരില്‍ 24.5 ദശലക്ഷം പേര്‍ ഏകദേശം 53 ശതമാനം പേര്‍ സ്വാഭാവിക പൗരന്മാരായതായും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022-ല്‍ 128,878 മെക്‌സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരന്മാരായി. ഇന്ത്യക്കാര്‍ (65,960), ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിവരാണ് തൊട്ടുപിന്നില്‍.

Read More

ചേർത്തല: ട്രെയിനിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ ആണ് വീണു മരിച്ചത്. രാവിലെ ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം. ചേർത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

കോട്ടയം: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 13 ന് പൊന്തൻപുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം. ഇടുക്കി അയ്യൻകോവിൽ സ്വദേശി സാബു മാത്യു, കൊടുങ്ങൂർ സ്വദേശി പ്രസീദ് എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു. .

Read More