Author: Starvision News Desk

ബഹ്‌റൈൻ പ്രതിഭ ബാലവേദി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വേനലവധി ക്യാമ്പ് വേനൽത്തുമ്പികൾ 2023-ൻറെ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്‌ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം ആശംസിച്ച യോഗത്തിന് പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , എൻകെ വീരമണി , കലാവിഭാഗം സെക്രട്ടറി അനഘ രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾക്കായുള്ള പ്രഗത്ഭ പരിശീലകൻ കൂടെ പങ്കെടുക്കുന്ന ക്യാമ്പിന് ബിനു കരുണാകരൻ കൺവീനറായ നൂറ്റൊന്ന് അംഗ സംഘാടക സമിതി നേതൃത്വം നൽകും.സംഘാടക സമിതിയുടെ ജോയിൻ്റ് കൺവീനർമാരായി ഷീജ വീരമണി, രാജേഷ് അട്ടാച്ചേരി . രജിസ്‌ട്രേഷൻ : അനഘ രാജീവൻ…

Read More

പ്യോംഗ്യാഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയ. അമേരിക്കയുടെയും, ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഭരണാധികാരി കിംഗ് ജോംഗ് ഉൻ ലക്ഷ്യം വച്ചിരുന്നത്.റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നാണ് രാജ്യ‌ത്തെ ഔദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ പറയുന്നത്. എൻജിനിലെ തകരാർ മൂലം റോക്കറ്റ് കടലിൽ വീഴുകയായിരുന്നു.ഇതിനുമുൻപ് സൈറൺ മുഴങ്ങിയിരുന്നെന്നാണ് വിവരം.പരാജയത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ ടോംഗ് ചാംഗ്റി മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശവാസികളോട് പലായനം ചെയ്യാൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്‌ലൈറ്റ് വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

പത്തനംതിട്ട : മ്ലാവിനെ വെടിവച്ചു കൊന്ന നായാട്ടുസംഘത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പൊലീസിന് കത്തുനൽകും. 27ന് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളിലെ നിലയ്ക്കൽ കമ്പകത്തുംവളവിനു സമീപമാണ് സംഘം നാടൻ തോക്കുപയോഗിച്ച് നായാട്ട് നടത്തിയത്. ഇവർ കൊന്ന മ്ളാവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ തൊളിലാളി ലയത്തിലെത്തിച്ച് കറിവെച്ചു കഴിക്കുകയും ബാക്കിയുള്ളവ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയും പരിശോധന കർശനമാക്കുകയും ചെയ്തു. ഇറച്ചിയുമായി ബൈക്കിൽ ഇലവുങ്കലിലെത്തിയ പ്രതികൾ വനപാലകരെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ജീപ്പിൽ പിൻതുടർന്ന് പിടികൂടുകയുമായിരുന്നു.ദേവസ്വം ലയത്തിൽ അനധികൃതമായി താമസിക്കുന്ന രത്‌നമ്മ (57), മകൻ ചിറ്റാർ കൊടുമുടി പടയണിപ്പാറ അനിൽ കുമാർ (40), മരുമകൻ ളാഹ സ്വദേശി രമേശ് (29), അമ്മാവന്റെ മകനും ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനുമായ ളാഹ വേലംപ്ലാവ് സതീഷ് (37) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റു ചെയ്തത്. മുഖ്യ പ്രതി ഇപ്പോഴും ഒളിവിലാണ്. പിടിയിലായ സംഘത്തെ…

Read More

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയില്‍ നടത്തും. ഈ പരീക്ഷണം വിജയകരമായാല്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷത്തോടെ വിക്ഷേപിച്ചേക്കും. വിക്ഷേപണ വാഹന പരീക്ഷണത്തിന് തങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. അതിനായി ഒരു ക്രൂ മോഡ്യൂളും ക്രേൂ എസ്‌കേപ്പ് സംവിധാനവും ആവശ്യമാണ്. ജൂലൈയോടെ ഈ സംവിധാനങ്ങള്‍ റോക്കറ്റുമായി ബന്ധിപ്പിക്കും. അദ്ദേഹം തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 14 കിലോമീറ്റര്‍ ഉയരത്തിലാണ് ക്രൂ മോഡ്യൂളിലെ സുരക്ഷാ സംവിധാനങ്ങളും ക്രൂ എസ്‌കേപ്പ് സംവിധാനവും പരീക്ഷിക്കുക. ഗഗന്‍യാനിന്റെ മറ്റ് സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷണ ഘട്ടത്തിലാണ് അദ്ദേഹം വ്യക്തമാക്കി.

Read More

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അലക്‌സാണ്ടറിന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബലാറൂസ് പ്രതിപക്ഷ നേതാവ് വലേരി സെപ്കലോ പറഞ്ഞു. ‘ ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ അലക്‌സാണ്ടറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോസ്‌കോയിലെ സെന്‍ഡ്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം നിലവിലുള്ളത്’- വലേരി പറഞ്ഞു. അലക്‌സാണ്ടറിന് നേര്‍ക്ക് വിഷ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെയും ബലാറൂസ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുമായി പൂര്‍ണമായി സഹകരിക്കുന്ന രാജ്യമാണ് ബലാറൂസ്. റഷ്യയുടെ ആണവായുധങ്ങള്‍ ബലാറൂസില്‍ സ്ഥാപിക്കാന്‍ അലക്‌സാണ്ടര്‍ അനുമതി നല്‍കിയിരുന്നു.

Read More

മ​നാ​മ: ബഹ്‌റൈനിലെ ഇരിങ്ങലക്കുട നിവാസികളുടെ കൂട്ടായ്മ ആയ സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട​യു​ടെ 2023-24 വ​ർ​ഷ​ത്തെ പുതിയ ക​മ്മി​റ്റി​ അധികാരമേറ്റു. സ​ൽ​മാ​നി​യ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ചടങ്ങിൽ ചെ​യ​ർ​മാ​ൻ ദി​ലീ​പ് വി.​എ​സ് നേ​തൃ​ത്വം വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. 2023-24 വ​ർ​ഷ​ത്തെ പ്രോ​ഗ്രാ​മു​ക​ളെ കു​റി​ച്ചു​ള്ള നി​ർ​ദേ​ശം എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി സ​ജീ​വ് അ​വ​ത​രി​പ്പി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി: ജ​മാ​ൽ. ഇ.​എ, ട്ര​ഷ​റ​ർ: ബൈ​ജു, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ: സാ​യൂ​ജ്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: വി​കാ​സ്. അ​സി​സ്റ്റ​ന്റ് മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: സ​ലി​ൽ, സ​ർ​വി​സ് സെ​ക്ര​ട്ട​റി: ജോ​ൺ ആ​ല​പ്പാ​ട്ട്, അ​സി​സ്റ്റ​ന്റ് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി: മു​കേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത വി​ഭാ​ഗ​ത്തി​ലെ 10 അം​ഗ​ങ്ങ​ളും പു​തി​യ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി. ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സം​ഗ​മ​ത്തി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഹ​രി പ്ര​കാ​ശ​ന് വേ​ദി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Read More

കല്‍പറ്റ: വയനാട് കല്‍പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയര്‍‌സ്റ്റേഷനു സമീപത്തെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഇതില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള പതിനഞ്ച് പേരുണ്ട്. ഏഴു പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി. ഇറച്ചിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 26 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സെന്റ് പോൾസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. റവ.ബിബിൻസ് മാത്യു ഓമനാലിൽ കശ്ശീശാ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭയുടെ തൃശൂർ രൂപതയുടെ വൈദീകനും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേൽ പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗതം അറിയിച്ചു, യുവജനസഖ്യം വാർഷിക പദ്ധതി സെക്രട്ടറി എബിൻ മാത്യു ഉമ്മൻ അവതരിപ്പിച്ചു. സീനിയർ ഫ്രണ്ട്സിനെ പ്രതിനിധീകരിച്ചു സുധിൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി മെറിനാ രെഞ്ചു എന്നിവർ ആശംസകൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ പ്രതിഭ കായികവേദി കെഎഫ്എ യുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ ‘ഈഗിൾസ് എഫ്‌സി’ ചാമ്പ്യൻമാരായി.പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ യുവ കേരള എഫ്‌സി രണ്ടാം സ്ഥാനവും സെവൻസ്റ്റാർ എഫ്‌സി മൂന്നാംസ്ഥാനവും ഷൂട്ടേഴ്‌സ് മനാമ എഫ്‌സി നാലാം സ്ഥാനവും നേടി. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ഈഗിൾസ് എഫ്‌സിയുടെ ജിഷ്ണു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഡിഫൻറ്ററായി യുവ കേരള എഫ്‌സിയുടെ ഫർഹാനും മികച്ച ഗോൾകീപ്പറായി യുവ കേരള എഫ്‌സിയുടെ തന്നെ ഷിഹാബും ടോപ് സ്കോററായി മറീന എഫ്‌സിയുടെ ഗുഡ്‌വിനും ആവേശകരമായ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഈഗിൾസ് എഫ്‌സിയുടെ ഫാരിസും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻമാർക്കുള്ള സമ്മാനദാനം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരിയും രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനദാനം കെഎഫ്എ പ്രസിഡണ്ട് സലാമും നിർവഹിച്ചു. ടൂർണമെന്റ് വിജയിപ്പിക്കാൻ സഹകരിച്ച മുഴുവൻ കായിക പ്രേമികളെയും അഭിവാദ്യം ചെയ്യുന്നതായി ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് 2023 സംഘാടക സമിതി ചെയർമാൻ രാജേഷ് ആറ്റടപ്പയും…

Read More

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ സ്നേ​ഹ​സ്പ​ർ​ശം 2K23 പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​പി​യും മു​ൻ കൃ​ഷി മ​ന്ത്രി​യു​മാ​യ ബി​നോ​യ്‌ വി​ശ്വ​ത്തെ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നോ​ട​ഭ്യ​ർ​ഥി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ബ​യോ കി​റ്റു​ക​ൾ ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും വാ​ങ്ങു​ക​യാ​ണ്. ഇ​തി​നു പ​ക​രം കേ​ര​ള​ത്തി​ൽ​ത​ന്നെ പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ബ​യോ കി​റ്റു​ക​ളും മ​റ്റു വാ​ണി​ജ്യ വ്യ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ അ​തി​ന് വേ​ണ്ട ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് അ​ദ്ദേ​ഹം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു. മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ചെ​മ്പ​ൻ ജ​ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ല്പ​ത്തൂ​ർ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി നാ​സ​ർ മ​ഞ്ചേ​രി, ദി​ലീ​പ്, ക​രീം മോ​ൻ, അ​മൃ​ത ര​വി, മ​ൻ​ഷീ​ർ, മു​ബീ​ന, ആ​ദി​ൽ പ​റ​വ​ത്ത്, ഷി​ദ പ്ര​വീ​ൺ, ഖ​ൽ​ഫാ​ൻ, എ​ൻ.​കെ. മു​ഹ​മ്മ​ദാ​ലി, മ​നോ​ജ്, മു​ഹ​മ്മ​ദ് കാ​രി എ​ന്നി​വ​രാ​ണ് എം.​പി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

Read More