ശ്രീഹരിക്കോട്ട: ഗഗന്യാന് ദൗത്യത്തിന്റെ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയില്‍ നടത്തും. ഈ പരീക്ഷണം വിജയകരമായാല്‍ ഗഗന്യാന് ദൗത്യത്തിന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വര്‍ഷത്തോടെ വിക്ഷേപിച്ചേക്കും.
വിക്ഷേപണ വാഹന പരീക്ഷണത്തിന് തങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. അതിനായി ഒരു ക്രൂ മോഡ്യൂളും ക്രേൂ എസ്കേപ്പ് സംവിധാനവും ആവശ്യമാണ്. ജൂലൈയോടെ ഈ സംവിധാനങ്ങള്‍ റോക്കറ്റുമായി ബന്ധിപ്പിക്കും. അദ്ദേഹം തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
14 കിലോമീറ്റര്‍ ഉയരത്തിലാണ് ക്രൂ മോഡ്യൂളിലെ സുരക്ഷാ സംവിധാനങ്ങളും ക്രൂ എസ്കേപ്പ് സംവിധാനവും പരീക്ഷിക്കുക. ഗഗന്‍യാനിന്റെ മറ്റ് സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷണ ഘട്ടത്തിലാണ് അദ്ദേഹം വ്യക്തമാക്കി.