Author: Starvision News Desk

ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നടത്തിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.അഭിഭാഷകനായ സി ആർ ജയ സുകിനാണ് ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ 79ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമപൗരൻ. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുചേർക്കാനും നിർത്തിവയ്ക്കാനും രാഷ്ട്രപതിയ്ക്കാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നതും അദ്ദേഹമാണ്. എല്ലാ ഭരണനിർവഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്. ചടങ്ങിൽ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനിൽക്കുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

Read More

തിരുവനന്തപുരം: ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. മുൻവർഷത്തെക്കാൾ കുറവാണ് ഈ വർഷത്തെ ഫലം. മുൻവർഷമിത് 83.87 ശതമാനമായിരുന്നു. പി.ആർ.ഡി ചേംബറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.എല്ലാ വിഭാഗങ്ങളിലുമായി 4,​32,​436 പേരാണ് പരീക്ഷയെഴുതിയത്. 3,​76,​135 കുട്ടികളാണ് റെഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ പരീക്ഷയെഴുതിയത്. സയൻസ് ഗ്രൂപ്പിൽ 87.31 ശതമാനം വിജയവും കൊമേഴ്‌സ് ഗ്രൂപ്പിൽ 82.75 ശതമാനം വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് ഇത്തവണത്തെ വിജയം.സർക്കാർ സ്‌കൂളുകളിലായി 1,​640,​43 പേരാണ് പരീക്ഷയെഴുതിയത്. 79.19 ശതമാനം ആണ് വിജയം. എയ്‌ഡഡ് സ്‌കൂളുകളിൽ 1,84,​844 പേ‌ർ പരീക്ഷയെഴുതി. ഇതിൽ 86.31 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. അൺ-എയ്‌ഡഡ് സ്‌‌കൂളുകളിലായി 27,​031 പേരാണ് പരീക്ഷയെഴുതിയത്. 82.70 ആണ് വിജയശതമാനം. സ്‌പെഷ്യൽ സ്‌കൂളിൽ 99.32 ആണ് വിജയശതമാനം. 33,815 പേ‌ർ റെഗുലർ വിഭാഗത്തിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. ടെക്‌നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലായി 1753 കുട്ടികൾ…

Read More

ഹൈദരാബാദ്: യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വൈ അനുരാധ റെഡ്ഡി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തീഗാൽഗുഡ റോഡിന് സമീപത്തായുള്ള മുസി നഗറിലെ അഫ്‌ൽ നഗർ കമ്മ്യൂണിറ്റി ഹാളിന് എതിർവശത്തായുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് ഒരു കറുത്ത കവറിൽ സ്‌ത്രീയുടെ തല കണ്ടെത്തിയതായി മേയ് 17ന് ഒരു പരാതി ലഭിച്ചു. തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടുപിടിച്ചു. ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടത് അനുരാധയാണെന്ന് തെളിഞ്ഞു.അനുരാധയും ചന്ദ്രമോഹനും തമ്മിൽ ബന്ധമുണ്ടായിരുന്നു. ചന്ദ്രമോഹന്റെ വീട്ടിലായിരുന്നു അനുരാധ താമസിച്ചിരുന്നത്. 2018 മുതൽ പ്രതി അനുരാധയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാലിത് തിരിച്ചുകൊടുത്തില്ല. അനുരാധ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പിന്നിൽ. അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ പദ്ധതിയിട്ടിരുന്നു. മേയ് 12ന് പണം തിരികെ തരാത്തതിന്റെ പേരിൽ ഇരുവരും വഴക്കിടുകയും അനുരാധയുടെ നെഞ്ചിലും വയറിലുമായി പ്രതി…

Read More

തൃശ്ശൂർ: നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്ക്. തൃശ്ശൂരിലെ തലോർ ദേശീയപാതയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ തൃശ്ശൂ‌‌റിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. ദേശീയപാതയുടെ സമീപത്ത് കേടായി കിടന്ന ലോറിയുടെ പിന്നിലായി ബസ് വന്ന് ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പുതുക്കാട് നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രെെവറെ രക്ഷപ്പെടുത്തിയത്.

Read More

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിക്ക് സമീപത്തുവരെ എത്തി. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ആനയുടെ ജി പി എസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്ത് അരിക്കൊമ്പൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു.കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയിൽ തമിഴ്നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടത്തന്നെ തുടരാനാണ് നിർദേശം…

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വിചിത്ര നിർദേശവുമായി സംസ്ഥാന സർക്കാർ. വീട്ടിലെ മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽകൊണ്ടുവരരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറി വേസ്റ്റും സാനിറ്ററി പാഡുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ജീവനക്കാർ ബക്കറ്റിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയത്. ഇവ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി പരാതികളും ലഭിച്ചിരുന്നു. എല്ലാ മൂന്നുമാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നു. മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരാനും തീരുമാനമായി. എല്ലാ ജീവനക്കാരും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണം. കുപ്പികളിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ…

Read More

കുമളി: വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്.മേഘമലയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്ററോളം ദൂരെയാണ് മണലാർ എസ്‌റ്റേറ്റ്. തകരം കൊണ്ടുണ്ടാക്കിയ ജനലാണ് ആന തകർത്തത്. ഈ സമയം ആളുകളൊന്നും സമീപമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതൊന്നും ആക്രമിച്ചിട്ടില്ല.റേഷൻ കട ആക്രമിച്ച ശേഷം അരിക്കൊമ്പൻ വനത്തിലേക്ക് പോയെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞമാസമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ വിട്ടത്.

Read More

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈനും, സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിലും, അടിയന്തര ഘട്ടത്തിൽ ഒരു രോഗിക്ക്‌ CPR നല്കുന്നതിന്റെ ആവശ്യകതയെ പറ്റിയും ഡോക്ടർമാർ ക്ലാസ്സുകൾ എടുത്തു. https://youtu.be/OU1UlsQp5pA?t=98 ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. അനിൽ കായംകുളം ക്യാമ്പ് ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. അജ്മൽ കായംകുളം ഹോസ്പിറ്റലിനുള്ള മെമന്റോ കൈമാറി.അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ശ്രീ. മുഹമ്മദ് ഫൈസൽ ഖാൻ ആശംസയും, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശ്രീ. ജയ്സൺ കൂടാംപള്ളത്ത് നന്ദി അറിയിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് മാരായ ശ്രീ. അനീഷ് മാളികമുക്ക്, ശ്രീ. സാം ജോസ് കാവാലം .സെക്രട്ടറി ശ്രീ. ശ്രീജിത്ത് അമ്പലപ്പുഴ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. ജയലാൽ ചിങ്ങോലി, ശ്രീ. പ്രദീപ് നെടുമുടി, ശ്രീ. രാജേഷ് മാവേലിക്കര, ശ്രീ. ശ്രീകുമാർ മാവേലിക്കര, ശ്രീ.…

Read More

ബംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ദക്ഷിണേന്ത്യയിൽ താമര വാടുകയാണ്. വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ഭരിച്ചുകൊണ്ടിരുന്ന കർണാടകയും ബി ജെ പിയ്ക്ക് നഷ്ടമായി. 65 സീറ്റുകളിൽ ബി ജെ പിയെ ഒതുക്കി 134 സീറ്റുകളാണ് കോൺഗ്രസ് ഇതുവരെ സ്വന്തമാക്കിയത്. ഇതോടെ നിലവിൽ പുതുച്ചേരിയിൽ മാത്രമാണ് ബി ജെ പിയുടെ സാന്നിദ്ധ്യമുള്ളത്. അതും സഖ്യകക്ഷിയായി മാത്രം.അഞ്ച് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ചേർന്ന ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമായിരുന്നു ബി ജെ പി ഭരണത്തിലുണ്ടായിരുന്നത്. 2004ലാണ് ബി ജെ പി കർണാടകയിൽ ഭരണത്തിലെത്തിയത്. ഇത്തവണ ഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയിട്ട് പോലും കനത്ത തിരിച്ചടിയാണ് ബി ജെ പി നേരിടുന്നത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചടക്കിയതുപോലെ ദക്ഷിണേന്ത്യയും നോട്ടമിട്ടെങ്കിലും സമയമായിട്ടില്ല എന്ന സന്ദേശമാണ് ജനങ്ങൾ നൽകുന്നത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 129 ലോക്‌സഭാ സീറ്റുകൾ ഉള്ളതിൽ 29 എണ്ണത്തിൽ മാത്രമായിരുന്നു ബി ജെ പിയ്ക്ക് മേൽക്കോയ്‌മ ഉണ്ടായിരുന്നത്. അതിൽ കൂടുതലും കർണാടകയിലായിരുന്നു.…

Read More

ചെങ്ങന്നൂർ: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഡ്രൈവർ എ റ്റി രാജന്റെയും കണ്ടക്ടർ എസ് ഷാജിയുടെയും സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ രാവിലെ 11.30 ന് അറുപതോളം യാത്രക്കാരുമായി ചെങ്ങന്നൂരിൽ എത്തിയ ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഉഗ്ര ശബ്ദം കേട്ട് യാത്രക്കാരും മറ്റുള്ളവരും ഭയന്നു. എം സി റോഡിൽ നിന്ന് ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറുമ്പോഴാണ് സംഭവം. ശബ്ദം കേട്ടതോടെ ഡ്രൈവർ തൊട്ടടുത്തുള്ള വർക്ക്ഷോപ്പിലേക്ക് ബസ് ഒതുക്കി നിറുത്തി. ഉടൻ തന്നെ വർക്ക്ഷോപ്പ് ചാർജ് മാൻ ശിവപ്രസാദും സഹപ്രവർത്തകനും കൂടി കത്തിക്കൊണ്ടിരുന്ന ബാറ്ററിയും ബസുമായുള്ള ബന്ധം വിച്ഛേദിക്കുകയും തീ കെടുത്തുകയും ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി മറ്റൊരു ബസിൽ കയറ്റിവിട്ടു.

Read More