പത്തനംതിട്ട : മ്ലാവിനെ വെടിവച്ചു കൊന്ന നായാട്ടുസംഘത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പൊലീസിന് കത്തുനൽകും. 27ന് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളിലെ നിലയ്ക്കൽ കമ്പകത്തുംവളവിനു സമീപമാണ് സംഘം നാടൻ തോക്കുപയോഗിച്ച് നായാട്ട് നടത്തിയത്. ഇവർ കൊന്ന മ്ളാവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ തൊളിലാളി ലയത്തിലെത്തിച്ച് കറിവെച്ചു കഴിക്കുകയും ബാക്കിയുള്ളവ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയും പരിശോധന കർശനമാക്കുകയും ചെയ്തു. ഇറച്ചിയുമായി ബൈക്കിൽ ഇലവുങ്കലിലെത്തിയ പ്രതികൾ വനപാലകരെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ജീപ്പിൽ പിൻതുടർന്ന് പിടികൂടുകയുമായിരുന്നു.ദേവസ്വം ലയത്തിൽ അനധികൃതമായി താമസിക്കുന്ന രത്നമ്മ (57), മകൻ ചിറ്റാർ കൊടുമുടി പടയണിപ്പാറ അനിൽ കുമാർ (40), മരുമകൻ ളാഹ സ്വദേശി രമേശ് (29), അമ്മാവന്റെ മകനും ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനുമായ ളാഹ വേലംപ്ലാവ് സതീഷ് (37) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റു ചെയ്തത്. മുഖ്യ പ്രതി ഇപ്പോഴും ഒളിവിലാണ്. പിടിയിലായ സംഘത്തെ ചോദ്യം ചെയ്യലുകൾക്കുശേഷം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് റാന്നി കോടതിയിൽ ഹാജരാക്കി. രത്നമ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ബാക്കിയുളളവരെ കൊട്ടാരക്കര ജയിലിലേക്കും അയച്ചു. വേട്ടയാടാൻ ഉപയോഗിച്ച നാടൻ തോക്കിനു പുറമെ സഞ്ചരിക്കാൻ ഉപയോഗിച്ച ബൈക്കുകളും മറ്റ് ആയുധങ്ങളും ഇറച്ചിയും കണ്ടെടുത്തു. ഇറച്ചി കറിവയ്ക്കാൻ സഹായിച്ചതിനാണ് രത്മമ്മയെ വനപാലകർ അറസ്റ്റു ചെയ്തത്.ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എസ്. മണിയുടെ നേതൃത്വത്തിൽ പ്ലാപ്പളളി ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ.അനിൽ കുമാർ, പി.ആർ.ഒ ടോമി, എസ്.എഫ്.ഒ വി.എൻ വിജയൻ, എസ്.അജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിഥിൻ, ജോൺസൺ, വിഷ്ണു പ്രിയ, പി. ദേവേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Trending
- അധ്യാപകനായി വിദേശത്ത് ജോലിചെയ്യാൻ അവധിക്ക് അപേക്ഷ നല്കി വിജിലന്‍സ് ഡയറക്ടര്‍
- ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പ്രായപരിധി കുറയ്ക്കേണ്ടെന്ന് നിയമ കമ്മീഷന് ശുപാര്‍ശ
- വനിതാ സംവരണം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
- അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ബഹ്റൈനും പുതുക്കിയ കരാറിൽ ഒപ്പുവെച്ചു
- ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ സമുദ്രപരിപാടികൾ സംഘടിപ്പിച്ച് ടൂറിസം അതോറിറ്റി
- എൽ.എം.ആർ.എ വിവിധ ഗവർണറേറ്റുകളിൽ അഞ്ച് പരിശോധനാ കാമ്പെയ്നുകനുകൾ നടത്തി
- ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി
- ടൂറിസം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുതിയ ശിക്ഷാ നടപടികൾ ശക്തമാക്കും