ബഹ്റൈൻ പ്രതിഭ ബാലവേദി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വേനലവധി ക്യാമ്പ് വേനൽത്തുമ്പികൾ 2023-ൻറെ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം ആശംസിച്ച യോഗത്തിന് പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , എൻകെ വീരമണി , കലാവിഭാഗം സെക്രട്ടറി അനഘ രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾക്കായുള്ള പ്രഗത്ഭ പരിശീലകൻ കൂടെ പങ്കെടുക്കുന്ന ക്യാമ്പിന് ബിനു കരുണാകരൻ കൺവീനറായ നൂറ്റൊന്ന് അംഗ സംഘാടക സമിതി നേതൃത്വം നൽകും.സംഘാടക സമിതിയുടെ ജോയിൻ്റ് കൺവീനർമാരായി ഷീജ വീരമണി, രാജേഷ് അട്ടാച്ചേരി . രജിസ്ട്രേഷൻ : അനഘ രാജീവൻ , പ്രദീപൻ . ഗതാഗതം : മുരളീകൃഷ്ണൻ , ജയേഷ് വികെ . ഭക്ഷണം : ഗിരീഷ് കല്ലേരി , കണ്ണൻ മുഹറഖ് ,ജയകുമാർ . ലോജിസ്റ്റിക്സ് : സുരേഷ് വയനാട് , ഗണേഷ് കൂറാറ . പ്രോപ്പർട്ടി: ജോൺ പരുമല , ഹേന മുരളി. വേദി : പ്രജിൽ മണിയൂർ തുടങ്ങിയവരും പ്രവർത്തിക്കും.വേനൽത്തുമ്പി 2023ന്റെ വിജയത്തിനായി മുഴുവനാളുകളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ബാലവേദി ഭാരവാഹികൾ തീർത്ഥ സതീഷും അഥീന പ്രദീപും അറിയിച്ചു.