പ്യോംഗ്യാഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയ. അമേരിക്കയുടെയും, ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഭരണാധികാരി കിംഗ് ജോംഗ് ഉൻ ലക്ഷ്യം വച്ചിരുന്നത്.റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നാണ് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ പറയുന്നത്. എൻജിനിലെ തകരാർ മൂലം റോക്കറ്റ് കടലിൽ വീഴുകയായിരുന്നു.ഇതിനുമുൻപ് സൈറൺ മുഴങ്ങിയിരുന്നെന്നാണ് വിവരം.പരാജയത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ ടോംഗ് ചാംഗ്റി മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശവാസികളോട് പലായനം ചെയ്യാൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്ലൈറ്റ് വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Trending
- പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്കി ഒമാന്‍ ഭരണാധികാരി
- ബസുടമയെ മർദിച്ച സംഭവം; CITU നേതാവ് അജയൻ ബസുടമയോടും കോടതിയോടുംമാപ്പ് അപേക്ഷിച്ചു
- തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!
- എയർഗൺ കൊണ്ട് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം, ഇരുവർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു നാട്ടുകാർ
- കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതെന്ന് അറസ്റ്റിലായ റോബിൻ ജോർജ്
- പരക്കെ മഴ; 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം
- മുഖ്യമന്ത്രിയെ കണ്ട് എം.കെ കണ്ണൻ; കൂടിക്കാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ്
- സംസ്ഥാനത്ത് മെഡിക്കൽ പിജി ഡോക്ടർമാർ സമരത്തിൽ; ഒപി ബഹിഷ്കരിച്ചാണ് സമരം